കുറച്ചു കാലമായുള്ള സംശയം ആണ്. സിനിമകളില്‍ പ്രത്യേകിച്ച് മലയാള സിനിമകളില്‍ സംഭവിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളെ കുറിച്ചാണ്. ഒരാള്‍ ഫോണ്‍ എടുക്കുന്നു. "ഹലോ മിസ്റ്റര്‍ മേനോന്‍" എന്നോ "പെരേര" എന്നോ "അബൂബക്കര്‍" എന്നോ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ പ്രതികരണങ്ങളുടെ ഒരു ഘോഷയാത്ര . ഒരു നിമിഷം പോലും ഇടയിടാതെ "അതെയോ", "ഓഹോ", "എന്നിട്ട്" എന്നിങ്ങനെ തുടങ്ങി "എന്നാല്‍ ശരി" എന്ന് പറഞ്ഞു അവസാനിപ്പിക്കും.എന്നിട്ട് തൊട്ടടുത്ത് ആകാംഷയോടെ ഇരിക്കുന്ന ആളോട് മഹാഭാരത നീളമുള്ള സംഭവം വിവരിക്കുകയും ചെയ്യും. ഇനി എന്റെ സംശയം. ഈ മുക്കിനും മൂളലിനും ഇടയില്‍ ഈ കഥ മുഴുവന്‍ ഫോണില്‍ കൂടി അയാള്‍ വിവരിച്ചത് എങ്ങനെ. ഒടുവില്‍ ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. മോര്‍സ് കോഡ്! ഇനി ശ്രദ്ധിക്കു.
സംഭവിച്ചത് ഇതാണ്.
"മിസ്റ്റര്‍ പെരേര".
"ട ട ട ടടടട ട".
"അതെയോ?".
"ട ട ട ടടടടടടടടടടടട ടട ടട".
"ഓഹോ".
"ടടടടടട ട ട ടടട".
"എന്നാല്‍ ശരി".
No comments:
Post a Comment