ഒരു പ്രമുഖ പ്രസ്ഥാനം ആണ്. ഇത്തരം പത്രജീവികളുടെ
ബുദ്ധി കൊട്ടിഘോഷിച്ചു നടക്കുന്നതിനു മുൻപ് കോണ്ട്രാക്റ്റ് ആയിട്ടെങ്കിലും
വിവരമുള്ള ആളുകളെ ജോലിക്കെടുത്തു വസ്തുതകൾ അന്വേഷിക്കാൻ ഏർപ്പാട്
ചെയ്യുന്നത് നന്നായിരിക്കും. ഈ വാർത്തയിൽ നസ്രിയ ഉപയോഗിച്ച ഫേസ്
ബുക്ക് തന്ത്രങ്ങൾ വിശദീകരിക്കുന്നു. ഇവർ എന്താണ് ധരിച്ചു
വെച്ചിരിക്കുന്നത് എന്ന് മനസിലാവുന്നില്ല. നസ്രിയ എന്ന പെണ്‍കുട്ടി
കുത്തിയിരുന്ന് ഫേസ് ബൂകിലെ പേജുകൾ മെർജു ചെയ്യുകയാണെന്നോ? ഏതെങ്കിലും
ജോലിയും കൂലിയും ഇല്ലാത്ത പിള്ളാര് ഫാൻസ് പേജ്, മാങ്ങാത്തൊലി,
ചക്കവരട്ടിയത് എന്നൊക്കെ പറഞ്ഞു ഓരോന്ന് ചെയ്യുമ്പോ അതിലേയ്ക്ക്
വലിച്ചിഴച്ചു വ്യക്തിഹത്യ ചെയ്യുന്നത് പത്രധർമതിന്റെ എത്രാമത്തെ പേജിൽ
വരും? ഇക്കണക്കിനു മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നും ഫേസ് ബുക്കിൽ നിന്ന്
ഇറങ്ങി സിനിമ ചെയ്യാൻ നേരം കിട്ടില്ലല്ലോ. നാളെ കാലത്ത് നസ്രിയ, താൻ ഫേസ്
ബൂകിലെ ഇല്ല എന്ന് പറയുന്നത് വരെ ഇത് തുടരണം. ഒരു പത്രം എങ്ങനെ ആവരുത്
എന്നുള്ളതിന്റെ ഉദാഹരണം ആയി കേരളത്തിലെ എല്ലാ പത്രങ്ങളും ഇങ്ങനെ തന്നെ
ഇവിടെ നിക്കട്ടെ.
No comments:
Post a Comment