നമ്മുടെ സിനിമവ്യവസ്ഥിതികൾ കാരണം, നല്ല സിനിമകൾ കാണാൻ/ കണ്ടുവളരാൻ അവസരം കിട്ടാതെ പോയ കുറെ പാവപെട്ട സിനിമസ്നേഹികൾ ഉണ്ട് കേരളത്തിൽ. അതുകൊണ്ട് തന്നെ "നല്ല സിനിമ എന്ത് " എന്ന അവരുടെ കാഴ്ചപാട് കുറച്ചു വികലമാണ്. അതവരുടെ തെറ്റല്ല. അത്തരം പ്രേക്ഷകമനസിലേക്ക്, പ്രത്യേകിച്ച് ഒരു തരത്തിലുള്ള കഷ്ടപ്പാടുകളും കൂടാതെ ,സബ്ലിമിനൽ ആയി "ഇതാണ് നല്ല സിനിമ" എന്ന് പറഞ്ഞു അടിച്ചേൽപ്പിച്ച സിനിമകൾ ഉണ്ട്. (ഉദാ:മഞ്ചാടിക്കുരു, മേൽവിലാസം... ഈ ലിസ്റ്റ് വളരുകയാണ്). സിനിമ എന്നത് ഒരു സമ്മേളിത-മാധ്യമം ആണെന്നത് മറന്നാണ് പലരുടെയും വിമർശനങ്ങളും അഭിപ്രായങ്ങളും. അവർ ഒന്നോ രണ്ടോ മേഖലകൾ ശ്രദ്ധിക്കുകയും ബാക്കിയുള്ളവ സൌകര്യപൂർവം മറക്കുകയും ചെയ്യുന്നു.നല്ല സിനിമ, മോശം സിനിമ....ഇങ്ങനെ വ്യക്തമായി തരം തിരിച്ച് (വ്യക്തിപരമായ ഇഷ്ടങ്ങൾ മാറ്റി നിർത്തി), സിനിമയുടെ എല്ലാ മേഖലകളുടെയും യുക്തി പൂർണമായി ഉൾക്കൊണ്ട്‌കൊണ്ട് ഒരു ആസ്വാദനം/ആനുപാതികമായ ഒരു വിശകലനം നടത്താൻ കഴിവുള്ള പ്രേക്ഷകർ വിരലിൽ എണ്ണാവുന്നതായിരിക്കുന്നു.
ചുരുക്കി പറഞ്ഞാൽ "എനിക്കീ സിനിമ ഇഷ്ടമായി" എന്ന് പറയുന്നവന് കൊടുക്കുന്ന ബഹുമാനം പലപ്പോഴും "ഇത് നല്ല സിനിമയാണ്" എന്ന് പറയുന്നവന് കൊടുക്കാൻ കഴിയില്ല. ഇതൊരു സോൾവ് ചെയ്യാവുന്ന ഇഷ്യൂ അല്ല.ഒരു പ്രേക്ഷകന് എന്താണ് നല്ല സിനിമ?മൂലകഥ, inciting incident, ഒരു പരിധി വരെ അഭിനയം- ഇതിത്രയും മാത്രമാണ് ഒരു ശരാശരി പ്രേക്ഷകന്റെ "നല്ല സിനിമ" നിർണയിക്കാനുള്ള മാനദണ്ണങൾ.ഇതുകൊണ്ട് തന്നെയാണ്, Traffic, Passenger, Ustad Hotel എന്നിവയൊക്കെ മഹത്തായ ചിത്രങ്ങൾ ആയത്. മറ്റൊരു വിചിത്രമായ ചിന്താഗതി, ഒരൽപം സാമൂഹ്യ-നന്മ ലക്ഷ്യമിട്ടുള്ള ഒരു സംഭാഷണമോ രംഗമോ ഉൾപ്പെടുത്തിയാൽ അത് by-default ഒരു മികച്ച രംഗമായി അംഗീകരിക്കപ്പെടും എന്നതാണ്. (ഉദാ: തിലകന്റെ സ്ത്രീധന പ്രസംഗം from Indian Rupee). ഈ middle-school-moral-lessons-formula ഇപ്പോൾ ചെറുകിട ഇന്റർനെറ്റ് എഴുത്തുകാരും, ഷോർട്ട് filmmakersഉം ഉപയോഗിച്ച് മുൻപറഞ്ഞ പ്രേക്ഷക സമൂഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങികൊണ്ടേ ഇരിക്കുന്നു.
ഏറ്റവും അസഹനീയമായ ഒരു സംഗതി, ഈ ബുദ്ധിജീവികളുടെ comparative analysis ആണ്.ഈ താരതമ്യം യാതൊരു വിധത്തിലുള്ള ലോജിക്കും ഇല്ലാതെ ആയിരിക്കും മിക്കപൊഴും. Airplane ആണോ 2001:A Space Odyssey ആണോ മികച്ച ചിത്രം?അത് comparable ആയ ഒരു കാര്യമല്ല എന്നാണു എന്റെ വിശ്വാസം. പികാസ്സോ തന്റെ 3 വയസുകാരൻ മകന് വരച്ചു കൊടുത്ത ആപ്പിളിന്റെ ചിത്രവും, അദ്ദേഹത്തിന്റെ തന്നെ Blue Nude എന്ന ചിത്രവും കണ്ട ശേഷം, Blue Nudeന്റെ അത്രയും വന്നില്ല Apple എന്ന് പറയുന്നത് പോലെ തന്നെയാണ് ഈ വിമർശകരുടെ fallacy.
അടികുറിപ്പ്: ഞാനിതു പറയുമ്പോഴും മിക്കപേരും അവരുടെ സ്വകാര്യഇഷ്ടങ്ങളെ മേൽപറഞ്ഞ universal തിയറിക്കും മുകളിൽ കാണുന്നു. ഇപ്പോൾ എനിക്കോ നിങ്ങൾക്കോ ഒരു ചിത്രം ഇഷ്ടപ്പെട്ടു എന്നത് കൊണ്ട് അതൊരു നല്ല ചിത്രം ആവണമെന്നില്ല. തിരിച്ചും. നമ്മളുടെ ചിന്താ-ആസ്വാദനരേഖകൾക്കും അതീതമായ എത്രയോ ഗംഭീരസിനിമകൾ ഉണ്ട്. ഇപ്പോൾ, എനിക്ക് horlicks ഇഷ്ടമേയല്ല. കട്ടൻ കാപ്പി വളരെ ഇഷ്ടവുമാണ്. എന്നുകരുതി horlicksനെ കാൾ നല്ലത് കട്ടൻകാപ്പി ആണെന്ന് ഞാൻ പറഞ്ഞാൽ എങ്ങനെയിരിക്കും
അടികുറിപ്പ്: ഞാനിതു പറയുമ്പോഴും മിക്കപേരും അവരുടെ സ്വകാര്യഇഷ്ടങ്ങളെ മേൽപറഞ്ഞ universal തിയറിക്കും മുകളിൽ കാണുന്നു. ഇപ്പോൾ എനിക്കോ നിങ്ങൾക്കോ ഒരു ചിത്രം ഇഷ്ടപ്പെട്ടു എന്നത് കൊണ്ട് അതൊരു നല്ല ചിത്രം ആവണമെന്നില്ല. തിരിച്ചും. നമ്മളുടെ ചിന്താ-ആസ്വാദനരേഖകൾക്കും അതീതമായ എത്രയോ ഗംഭീരസിനിമകൾ ഉണ്ട്. ഇപ്പോൾ, എനിക്ക് horlicks ഇഷ്ടമേയല്ല. കട്ടൻ കാപ്പി വളരെ ഇഷ്ടവുമാണ്. എന്നുകരുതി horlicksനെ കാൾ നല്ലത് കട്ടൻകാപ്പി ആണെന്ന് ഞാൻ പറഞ്ഞാൽ എങ്ങനെയിരിക്കും
No comments:
Post a Comment