Thursday, July 10, 2014

Fundamentally Wrong.


"ഫിലിപ്സ് ആൻഡ്‌ മങ്കി പെൻ" കാണാൻ ശ്രമിച്ചു. നടന്നില്ല. കാരണം ആകാശത്ത് പറന്നു നടക്കുന്ന ക്യാമറയും, choreograph ചെയ്തു വെച്ചത് പോലെയുള്ള സംഭാഷണ-അഭിനയ-അവിഷ്കരണങ്ങളും. "ഇൻ ദി ബിഗിനിംഗ് ഓഫ് റ്റ്വെന്റീത് സെഞ്ച്വറി മദ്രാസ്‌ പ്രസിഡൻസി വാസ് റൂല്ട് ബൈ"...എന്ന് കാണാപാഠം പഠിച്ച് ആ overrated ചെക്കൻ അലക്കാൻ തുടങ്ങിയപ്പോ നിർത്തി. സഹനശക്തി ഇപ്പൊ വളരെയേറെ കുറഞ്ഞിരിക്കുന്നു.

മറ്റൊരു വെറുപ്പിക്കുന്ന പ്രവണത (പുതിയ കാര്യമല്ല) സിനിമകളിൽ കുട്ടികളെ ചിത്രീകരിക്കുന്ന രീതിയാണ്. ഒന്നുകിൽ സെറ്റിലെ പ്രോപ്സ്, അല്ലെങ്കിൽ മുതിർന്നവരുടെ വികലമായ ബാല്യകാലസങ്കൽപ്പങ്ങൾ എക്സ്പ്രസ്സ്‌ ചെയ്യിക്കാനുള്ള device. ഉദാഹരണത്തിന് ഒരു 12 വയസുകാരന്റെ പ്രണയം സിനിമയിൽ മുതിർന്നവർക്ക് ചിരിക്കാനുള്ള വക നല്കാൻ വേണ്ടി മാത്രമാണ്. കുരങ്ങന് മനുഷ്യവേഷം നല്കി, അത് മനുഷ്യനെ പോലെ നടക്കുന്നു എന്ന് പറഞ്ഞു ചിരിക്കുന്ന അതെ മാനസികാവസ്ഥ! മറ്റൊരു കാര്യം നമ്മുടെ സാമൂഹിക-ഗാർഹിക ചുറ്റുപാടുകൾ ആണ്.യാതൊരു വിധ creative exposure, freedom of thought അല്ലെങ്കിൽ global perception - ഇല്ലാതെയാണ് നമ്മുടെ കുട്ടികൾ വളരുന്നത്‌. ഇത് ലോക്ലാസ് മുതൽ അപ്പർക്ലാസ്സ്‌ കുടുംബങ്ങളിൽ വരെ കാണാം.കുട്ടികള്ക്ക് സ്വതന്ത്രമായി ചിന്തികാനുള്ള ഒരു സ്പേസ് ഇല്ല. അവർ മാതാപിതാക്കളുടെ ഇഷ്ടങ്ങൾ ഷെയർ ചെയ്യുക മാത്രമാണ്. വീട്ടിൽ കേക്കുന്നത് അത് മാത്രമായി പോയത് കൊണ്ട് തല്ലിപൊളി ഹിന്ദി പാട്ടുകൾ മാത്രം കേട്ട് തഴംബിച്ചു പോയ എത്രയോ സുഹൃത്തുക്കളെ എനിക്കറിയാം. ഇവര്ക്ക് ഭാവിയിൽ ഉണ്ടാവുന്ന ഒരു കുഴപ്പം- നല്ല ആർട്ട്‌ ഏതു; മോശം ആർട്ട്‌ ഏതു എന്നുള്ള തിരിച്ചറിവ് അസാധ്യമായിരിക്കും! എത്ര പ്രായമായാലും. ഈ ഒരു fundamental എറർ കൊണ്ടാണ് നമ്മുടെ നാട്ടിൽ "ബാലതാരങ്ങൾ" എന്നൊരു സംഭവം ഇല്ലാത്തതു! ഉള്ളത് മറ്റെന്തോ ആണ്.

.

No comments:

Post a Comment