ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയ കാലത്താണ്. ഒരു ദിവസം അച്ഛൻ മാരുതി സെന്നിന്റെ താക്കോലെടുത്ത് കയ്യിൽ തന്നിട്ട് അമ്പലത്തിൽ ഒന്ന് പോയി വരാൻ പറഞ്ഞു. തർക്കികാനൊന്നും മിനകെട്ടില്ല- അനിയനെയും വലിച്ചു കേറ്റി വണ്ടിയെടുത്തു. ആദ്യമായിട്ടാണ് ഒറ്റക്കുള്ള കാർ ഓടിക്കൽ. സാമാന്യം തരക്കേടില്ലാതെ ഓടിച്ചു അമ്പലം എത്താറായി. അപ്പോളതാ കുറച്ചു മുന്നിലായി പഴയ ഒരു മുൻകാമുകി കുടയോക്കെ പിടിച്ചു നടന്നു പോവുന്നു. പാവം! അന്നും എന്റെ ഈഗോക്ക് ആനയുടെ വലുപ്പമാണ്.
വണ്ടി അവളുടെ മുന്നില് തന്നെ നിർത്തി. അനിയൻ വാതിൽ തുറന്നു കൊടുത്തു. അവൾ കേറിയപാടെ ഞാൻ വണ്ടി വിട്ടു. അവൾ പിറകിലിരുന്നു അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ട്. അല്പദൂരം എത്തിയപ്പോളെക്കും അവൾക്ക് ഇറങ്ങാനുള്ള സ്ഥലമായി. "വണ്ടി നിർത്തു" എന്ന് പലതവണ പറഞ്ഞെങ്കിലും ഞാൻ കേൾക്കാത്ത ഭാവത്തിൽ വണ്ടിക്ക് വേഗം കൂട്ടി. ഒടുവിൽ അമ്പലനടയിൽ വണ്ടി നിർത്തി ഞങ്ങളെല്ലാം ഒരുമിച്ചു പുറത്തിറങ്ങി.
"എന്തേ, വണ്ടി നിർത്തിയില്ല?" ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു.
അൽപനേരം മൌനമായി നിന്ന ശേഷം ഞാൻ പറഞ്ഞു "ഇത്രനേരം ഒരുമിച്ചു യാത്ര ചെയ്യാൻ പറ്റിയില്ലേ?"
അൽപനേരം മൌനമായി നിന്ന ശേഷം ഞാൻ പറഞ്ഞു "ഇത്രനേരം ഒരുമിച്ചു യാത്ര ചെയ്യാൻ പറ്റിയില്ലേ?"
അവൾ ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു.
അന്ന് വൈകുന്നേരം മുതൽ അവൾ എന്നെ വീണ്ടും വിളിച്ചു തുടങ്ങി.
രണ്ടു ദിവസത്തിൽ കൂടുതൽ അത് താങ്ങാനുള്ള പ്രാപ്തിയില്ലാതതിനാൽ സത്യം എനിക്ക് തുറന്നു പറയേണ്ടി വന്നു.
അന്ന് വൈകുന്നേരം മുതൽ അവൾ എന്നെ വീണ്ടും വിളിച്ചു തുടങ്ങി.
രണ്ടു ദിവസത്തിൽ കൂടുതൽ അത് താങ്ങാനുള്ള പ്രാപ്തിയില്ലാതതിനാൽ സത്യം എനിക്ക് തുറന്നു പറയേണ്ടി വന്നു.
"പ്രിയപ്പെട്ട _______, അന്ന് നിന്നെ കണ്ടു വണ്ടി നിർത്തിയതല്ല. എഞ്ചിൻ ഓഫ് ആയി പോയതാണ്. നീ ആവശ്യപെട്ടപ്പോൾ വണ്ടി നിർത്തണം എന്നെനിക്കു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിചാരിക്കുന്നിടത് ഈ കുന്തം നിർത്താൻ സത്യമായും ഞാൻ ഇതുവരെ പഠിചിട്ടില്ല. മറ്റൊന്നും വിചാരിക്കരുത്. നേരെ ചൊവ്വേ ഓടിക്കാൻ പഠിച്ചിട്ട് നിന്റെ മുന്നിലൂടെ നിർത്താതെ വണ്ടി ഓടിച്ചു പോവണം എന്നാണു എന്റെ ആഗ്രഹം. അപ്പൊ ഞാൻ പോട്ടെ, എനിക്ക് നോവലെഴുതാൻ നേരായി."
.
No comments:
Post a Comment