മനസിലെ ഭീതി എന്ന വികാരം എപ്പോഴും ബാല്യകാലത്തെ ചില കാഴ്ചകളും കേൾവികളുമായി ബന്ധപെട്ടതായിരിക്കും.അതുകൊണ്ട്
തന്നെ ആ വികാരം വളരെ ആപേക്ഷികവും വ്യക്തിനിഷ്ടവും ആണ്. എന്നെ
ഭയപ്പെടുത്തുന്നത് നിങ്ങളെയോ, നിങ്ങളെ ഭയപ്പെടുത്തുന്നത് എന്നെയോ
ഒരുപക്ഷെ ഭയപ്പെടുത്തില്ല. കുട്ടികാലത്തെ ഇരുട്ടിനോടുള്ള ഭയമാണ് വളരുമ്പോ
ഇരുട്ടിനെ മാത്രം ചുറ്റുന്ന ഭയാനക ഭാവനകളായി ചിലർക്ക് മാറുന്നത്. ഇരുട്ട്
എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല.
നട്ടുച്ചയ്ക്ക് വിജനമായ ഒരു മൈതാനത്തിനു നടുവിലെ ഒരു കുളത്തിലേക്ക് നോക്കി
നില്ക്കുന്നത് എന്നെ അതിലേറെ പേടിപ്പിക്കുന്നു. കുട്ടികാലത്തെ ഒരു ഓർമ
അങ്ങനെ അവശേഷിക്കുന്നത് കൊണ്ടാവാം അത്. എന്റെ കുട്ടികാലം കണ്ടു
പരിചയിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തിലും ഞാൻ ഭയപ്പെടില്ല. വിദേശ പ്രേത
സിനിമകൾ എന്നെ നടുക്കാത്തതും എന്നാൽ ബാലചന്ദ്രമേനോന്റെ 'കലിക' എന്ന
ചിത്രത്തിലെ കട്ടിൽകാലിൽ തളയ്ക്കപെട്ട ദേവിയുടെ ഭാവന എന്റെ പല രാത്രികളിലെ
ഉറക്കം നശിപ്പിച്ചതും അതുകൊണ്ടുതന്നെ ആവും.
മനുഷ്യനിൽ ഏറ്റവും ശക്തിയുള്ള രണ്ടു വികാരങ്ങള ഉള്ളു. ഭയം, ലൈംഗികത. ബാക്കിയുള്ള വികാരങ്ങളെല്ലാം ഈ രണ്ടു ശക്തികളുടെ വ്യതിയാനങ്ങളാണ്. ഭയം കുട്ടികാലത്ത് തന്നെ രൂപപ്പെടുന്നു, ലൈംഗികത പിന്നീടും.
മനുഷ്യനിൽ ഏറ്റവും ശക്തിയുള്ള രണ്ടു വികാരങ്ങള ഉള്ളു. ഭയം, ലൈംഗികത. ബാക്കിയുള്ള വികാരങ്ങളെല്ലാം ഈ രണ്ടു ശക്തികളുടെ വ്യതിയാനങ്ങളാണ്. ഭയം കുട്ടികാലത്ത് തന്നെ രൂപപ്പെടുന്നു, ലൈംഗികത പിന്നീടും.
No comments:
Post a Comment