വൈകിട്ട് ടി.വിയിൽ 'അടിവേരുകൾ' എന്ന ഒരു പഴയകാല സിനിമ. ഒരു ആന തടിയുരുട്ടി ലോറിയിൽ കയറ്റുന്നതാണ് രംഗം. വളരെ കഷ്ടപ്പെട്ട് അത് ഷൂട്ട് ചെയ്തിരിക്കുന്നു. ആ ഒരു രംഗം നേരിട്ട് കാണുമ്പോ ഉണ്ടാവുന്ന ഒരു തരം ഭീതി കാണികളുടെ മനസ്സിൽ തോന്നിക്കും വിധം. ഇത് ഒരു ചെറിയ ഉദാഹരണം എന്നേയുള്ളൂ. ആ ചിത്രത്തിൽ വളരെ കഷപെട്ടു ഷൂട്ട് ചെയ്തിരിക്കുന്ന ഒരുപാട് രംഗങ്ങൾ വേറെയും കണ്ടു. അപ്പോൾ ഒരു നിസ്സാര ചിന്ത മനസ്സിൽ വന്നു. ഇപ്പോളത്തെ സിനിമാക്കാർ അസാധ്യമടിയന്മാരായിരിക്കുന്നു. കുറച്ചു മിനക്കെട്ടു എന്ന് തോന്നിപ്പിക്കുന്ന ഒരു രംഗവും പുതിയ സിനിമകളിൽ നിന്നും മനസിലേക്ക് വരുന്നില്ല. ഒന്നോ രണ്ടോ പേർക്ക് കൂടി നിന്ന് ഡയലോഗുകൾ പറയാനുള്ള ഒരു സംവിധാനം മാത്രമായി പശ്ചാത്തലങ്ങൾ മാറുന്നു. അതുകൊണ്ട് തന്നെ ഒരു മലയാളം മെഗാ സീരിയലിൽ കാണുന്ന ഷോട്ടുകൾക്കു മുകളിൽ എന്തെങ്കിലും നല്കാൻ സിനിമകൾക്ക് കഴിയുന്നില്ല. സീരിയലിൽ വാടകവീടാണെങ്കിൽ സിനിമയിൽ അത് നക്ഷത്ര ഹോട്ടൽ ആവും. സീരിയലിൽ കുളപ്പുള്ളി ദാമോദരന്റെ ക്ലോസപ്പ് ആണെങ്കിൽ സിനിമയിൽ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ ആവും. വ്യത്യാസം അത്ര മാത്രം. ഇതിനൊരു അപവാദമായി ഇപ്പോൾ മനസ്സിൽ വരുന്നത് 'ചാപ്പ കുരിശ്' എന്ന ചിത്രത്തിലെ അവസാന സംഘട്ടനരംഗമാണ്.
No comments:
Post a Comment