ജീവിതത്തിൽ പല കാര്യങ്ങളും, എന്നെ കൊണ്ട് കഴിയുമായിരുന്നു അല്ലെങ്കിൽ കഴിയില്ലായിരുന്നു എന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. അപ്പോഴേക്കും ഞാൻ അത് ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഇത്തവണ അത് പുസ്തകമെഴുത്തായിരുന്നു. ചെറുകഥകൾ. തലയ്ക്കു സ്വതവേ വെളിവില്ലാത്തവൻ കഞ്ചാവ് വലിച്ചുകൊണ്ട് സ്വപ്നത്തിൽ എഴുതിയ ഫലത്തിലുള്ള ഒൻപത് ചെറിയ കഥകൾ. ഓരോ കലയേയും വ്യത്യസ്തമായെ ഞാൻ കണ്ടിട്ടുള്ളു. ഒന്നിനെ മറ്റൊന്നിലേക്കുള്ള ചവിട്ടു പടിയായി കരുതുന്നില്ല. ഒരു ചിന്ത ഏതു തരത്തിലാണോ ഏറ്റവും മികച്ച രീതിയിൽ ലോകത്തിനോടു അവതരിപ്പിക്കുവാൻ സാധിക്കുക, അതേ മാധ്യമം ഉപയോഗിച്ച് തന്നെ അവതരിപ്പിക്കുക എന്ന ആഗ്രഹമാണ് എഴുത്ത് എന്ന സാഹസത്തിനു മുതിരാൻ എന്നെ പ്രേരിപ്പിച്ചത്. ഈ കഥകൾ എന്നെ കൊണ്ട് ആവുംവിധം നന്നായി തന്നെ എഴുതിയിട്ടുണ്ട് എങ്കിലും ഇത് എന്നെക്കാൾ മികച്ച രീതിയിൽ എഴുതാൻ കഴിവുള്ളവർ ധാരാളമുണ്ട്. അവരോടുള്ള ബഹുമാനം ഈ കാലയളവിൽ അസാരം വർദ്ധിച്ചിരിക്കുന്നു. ഇനി ഒരു facebook സ്റ്റാറ്റസ് എഴുതാനുള്ള വകുപ്പ് പോലും എന്റെ കയ്യിൽ ബാക്കിയില്ല എന്നും ഈ അവസരത്തിൽ ഓർക്കുന്നു. എന്റെ അഭിപ്രായത്തിൽ, മികച്ചത് മുതൽ ചവറ് വരെ ഈ ഒൻപതിൽ ഉൾപെടുന്നു. ഉടൻ തന്നെ ഇത് നിങ്ങളുടെ അടുത്തെത്തും, ബാക്കി വായിച്ചറിയുക.
PS: ചിത്രം കണ്ടു പേടിക്കുകയൊന്നും വേണ്ട. അത്ര തടിയൻ പുസ്തകം ആയിരിക്കണമെങ്കിൽ ഞാൻ ഇതുവരെ പ്രേമിച്ച പെണ്‍പിള്ളേരുടെ ജാതകം കൂടി കഥക്കൊപ്പം ചേർക്കണം.
Title: EthirDisha
Author: Mahesh Ravi
Language: Malayalam
Publication: Paridhi
Date of Publication : May 2014
Buy EthirDisha from here : http://www.indulekha.com/ethirdisa-stories-mahesh-ravi?filter_name=ethir%20disha
Buy EthirDisha from here : http://www.indulekha.com/ethirdisa-stories-mahesh-ravi?filter_name=ethir%20disha
No comments:
Post a Comment