ഗൗരവമായ ഒരു ആരോഗ്യ പ്രശ്നം ശ്രദ്ധയിൽ പെട്ടിരിക്കുന്നു. യാതൊരു കുഴപ്പങ്ങളുമില്ലാതെ കളിച്ചു ചിരിച്ചു നടക്കുന്ന യുവതികൾക്ക് ഒരു സുപ്രഭാതത്തിൽ കലക്ടർ /സമാന പദവി ലഭിച്ചാൽ, അകാരണമായി കാഴ്ചശക്തിക്ക് മങ്ങലേക്കുകയും കണ്ണട ധരിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഇതിലും മുഖ്യമായ മറ്റൊരു ആരോഗ്യപ്രശ്നം ത്വകിന് സൂര്യതാപത്തോടുള്ള അലർജി ആണ്. നീളം കൂടിയ കയ്യുള്ള ബ്ലൌസ് ധരിക്കുന്നത് കണ്ടാൽ ഇവരനുഭവിക്കുന്ന ബുദ്ധിമുട്ട് നമുക്ക് മനസിലാക്കാം. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിൽ സ്ത്രീകളെ വരും കാലങ്ങളിൽ ഈ സ്ഥാനങ്ങളിൽ നിന്ന് അകറ്റുകയാവും പരോക്ഷമായി ഫലത്തിൽ വരിക. # മലയാളസിനിമ
No comments:
Post a Comment