Tuesday, December 3, 2013

Три толстяка അഥവാ മൂന്നു തടിയന്മാർ


സോവിയറ്റ് സാഹിത്യത്തിലെ ആദ്യത്തെ Revolutionary Fairytale എന്നറിയപെടുന്ന സൃഷ്ടിയാണ് 1924ല് യുറി ഒലെഷ എഴുതിയ "Три толстяка" (മൂന്നു തടിയന്മാർ). പല കഥാപാത്രങ്ങൾ അവരുടേതായ കഥകളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഒരുമിച്ചു ചേർന്ന് ഒരൊറ്റ പര്യവസാനം സൃഷ്ടിക്കുന്ന ഒരു ഘടനയായിരുന്നു മൂന്നു തടിയന്മാരുടെത്. അതിൽ വളരെ surrealistic ആയ ഒരു ഭാഗം, കൊട്ടാരത്തിലെ അനന്തരവകാശിയുടെ ജീവനുള്ളതെന്നു തോന്നിപ്പിക്കുന്ന ഒരു പാവയുടെ കഥയാണ്.കേടായ പാവയെ നേരയാക്കാൻ സ്ഥലത്തെ ഒരു അരകിറുക്കൻ ഡോക്ടറെ ഏല്പിക്കുകയാണ്‌. ഒരു മനുഷ്യകുട്ടിയെ പാവക്കു പകരം തിരികെ നല്ക്കി കൊട്ടാരത്തിൽ നൂർന്നു കേറാൻ വിപ്ലവകാരികൾ ശ്രമിക്കുന്നുണ്ട്. 

ഒരുപാട് metaphors ഉപയോഗിച്ചിരുന്ന ഒരു എഴുത്തായിരുന്നു. പലതും കുട്ടികാലത്ത് മനസിലായിട്ടില്ലെങ്കിലും ഈ പുസ്തകം തന്നിരുന്ന feel അപാരമാണ്. വിശന്നു തളർന്നിരിക്കുന്ന ഡോക്ടർ ഒരു സർക്കസ് കൂടാരത്തിൽ പോയി തട്ടിവിളിച്ചു ആട്ടിറച്ചിയും ഉള്ളി പൊരിച്ചതും കഴിക്കുന്നത്‌ വിവരിക്കുന്നുണ്ട്. ആ ഒരു സുഖം കിട്ടാൻ വേണ്ടി മാത്രം അമ്മയെ കൊണ്ട് ഉള്ളി മാത്രം പൊരിപ്പിചു കഴിക്കുമായിരുന്നു ഞാൻ (As meat was forbidden at home).

പിന്നീടു കുറെ കാലങ്ങൾക്ക് ശേഷമാണ് ഇതിന്റെ ചലച്ചിത്ര ആവിഷ്കാരം കാണുന്നത് .വല്ലാതെ നിരാശപെടുത്തി. 1966ൽ ഇറങ്ങിയ ചിത്രത്തിനു പുസ്തകതിനോടോ സിനിമപ്രേമികളോടോ നീതി പുലർത്താൻ കഴിഞ്ഞില്ല. എനിക്കു ഉൾകൊള്ളാൻ പറ്റാത്ത സിനിമഭാഷയായിരുന്നു ആ ചിത്രത്തിൽ.എഴുപതുകളിലെ ഹോളിവുഡ്/ മലയാള ചിത്രങ്ങൾ പോലെ ഒരു നപുംസക-സിനിമ-കാലഘട്ടം. ഈ കാലഘട്ടങ്ങളിൽ നല്ല ചിത്രങ്ങൾ ഇല്ല എന്നല്ല.സാങ്കേതിക-ക്രിയാത്മക മേഖലകളിൽ ഒരു അഴിച്ചു പണി നടന്നിരുന്നത് കൊണ്ടാവാം ഏറ്റവുംകൂടുതൽ technical നിലവാരമില്ലാത്ത ചിത്രങ്ങൾ ഇറങ്ങിയത്‌ ഈ സമയത്തായിരുന്നു. എന്തായാലും "മൂന്നു തടിയന്മാർ" , അത് അര്ഹിക്കുന്ന ഒരു സിനിമ രൂപത്തിൽ കാണണം എന്ന് ആഗ്രഹമുണ്ട്

No comments:

Post a Comment