Wednesday, December 4, 2013

Women in Malayalam Cinema

വെയെർവുൾഫ്  എന്നത് മലയാള സിനിമക്ക്ക് അത്ര പരിചിതമല്ലാത്ത ഒരു ഭീതി സങ്കല്പമാണ്. എന്നാൽ "An American Werewolf in London" കണ്ടപ്പോ പോലും തോന്നാത്ത രീതിയിൽ, ഏതെങ്കിലും മലമുകളിലേക്ക് ഓടികേറി ഒരു മനുഷ്യചെന്നായയെ പോലെ കൂവണം എന്ന് തോന്നുന്നത് മലയാളത്തിലെ ചില പ്രഗല്ഭ സംവിധായകർ സ്ത്രീകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കാണുംപോൾ ആണ്. നമ്മുടെ 'സംസ്കാര' ത്തിന്റെ സ്വാധീനത്താൽ, സ്ത്രീകളും പുരുഷന്മാരും തമ്മിൽ നടക്കേണ്ടുന്ന ,Ideal ആശയവിനിമയത്തിന്റെ അഭാവം ആവാം കാരണം; ഈ ചലച്ചിത്രകാരന്മാരുടെ സ്ത്രീ-വ്യക്തിത്വ-സങ്കൽപ്പങ്ങൾ വളരെ വികലമാണ് എന്ന് തോന്നിയിട്ടുണ്ട്.

എന്പതുകളിലും തൊണ്ണൂറുകളുടെ പകുതി വരെ എങ്കിലും ഈ പോരായ്മ വളരെ സുരക്ഷിതമായി അവർ ഉപയോഗിച്ച് പോന്നിരുന്നു.സത്യൻ അന്തികാട്, സിദ്ദിക്ക്-ലാൽ, കമൽ, ജോഷി, പ്രിയദർശൻ എന്നിങ്ങനെ പരിമിതമായ കഴിവുകൾ ഉള്ളവർ ഒരു Safe-Play നടത്തിയിരുന്നു. eg: നാടോടികാറ്റ്, റാംജി റാവു സ്പീകിംഗ്‌, പാവം പാവം രാജകുമാരൻ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്.. (പിന്നെയും നിരവധി ഉദാഹരണങ്ങൾ). ഇതിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിലും അവയെല്ലാം പുരുഷന്മാരുടെ perspective ൽ നിന്നായിരുന്നു. അതാണ് മുൻപ് സൂചിപ്പിച്ച Safe-Play.


ഇതിൽ നിന്ന് മാറി ചിന്തിച്ചു തുടങ്ങിയപ്പോഴാണ് കുഴപ്പങ്ങൾ തുടങ്ങിയത്. ക്രോണിക് ബാച്ചിലർ -രംഭ, നിറം-ശാലിനി എന്നിങ്ങനെ തുടങ്ങി, ഇന്നത്തെ ചിന്താവിഷയം-മീര ജാസ്മിൻ എന്ന് വന്നു നില്കുന്നു. ഇതൊരു അവസാനം അല്ലന്നു അറിയാം. ഉദാഹരണങ്ങൾ പറഞ്ഞാൽ തീരില്ല. അതുകൊണ്ട് പറയുന്നില്ല.പ്രാദേശികമായി ഒരു രീതിയിലും ചേരാത്ത ഹിന്ദി നായികമാരെ പ്രിയദർശൻ കൊണ്ടുവന്നപ്പോൾ, ഇവിടെ ഉള്ളവരെ വെച്ച് വികലമായ ഒരു Modern Women സങ്കൽപം മറ്റുള്ളവർ ഉണ്ടാക്കിയെടുത്തു.

വളരെ തന്മയത്വത്തോടെ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സംവിധായകർ ഉണ്ട്. തമിഴിൽ മണിരത്നം അത്തരത്തിൽ ഒരാളാണ്. ഭരതന് അത് ഒരു പരിധി വരെ കഴിഞ്ഞിരുന്നു. (പ്രണാമം, കാതോടു കാതോരം....) പദ്മരാജൻ വളരെ മികച്ച സ്ത്രീകഥാപാത്രങ്ങളെ കഥകളിലും സിനിമകളിലും സംഭാവന ചെയ്ത ആളാണ്‌. 

മേൽ പറഞ്ഞ സംവിധായകർ അവരുടെ Safe Play തുടരുന്നിരുന്നുവെങ്കിൽ ഒട്ടനവധി മികച്ച സിനിമകൾ മലയാളത്തിനു ലഭിച്ചേനെ എന്ന് തന്നെയാണ് എന്റെ വിശ്വാസം 


No comments:

Post a Comment