ഒരു സിനിമ അല്ലെങ്കിൽ സാഹിത്യസൃഷ്ടി നമ്മളുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ പല കാരണങ്ങൾ ഉണ്ടാവും. പലതും വ്യക്തിനിഷ്ടവും ആണ്. പക്ഷെ ബോധപൂർവമോ അല്ലാതെയോ ഒരു സിനിമയിൽ ചേർക്കുന്ന വളരെ നിസ്സാരങ്ങളായ ചില 'വികാര-ജനറേറ്ററുകളെ' പറ്റിയാണ് ഞാൻ പറയുന്നത്. സിനിമയിലെ സെക്സ് എന്നത് ഈ ഗണത്തിൽ പെടുത്താവുന്ന പൌരാണികമായ ഒരു സങ്കേതമാണ്. പക്ഷെ അതിന്റെ ഉദ്ദേശം പലപ്പോഴും വളരെ പ്രത്യക്ഷവുമാണ്. കുറച്ചു indirect ആയ ഒരു അപ്ലിക്കേഷൻ പറയാം - നാവിൽ കൊതിയൂറുന്ന ഭക്ഷണം ആസ്വദിക്കുന്ന ഒരു കഥാപാത്രത്തെ സിനിമയിൽ കണ്ടാൽ ,മോശം ചിത്രമാണെങ്കിലും നമ്മുടെ ഉപബൊധമനസിൽ , ആ ഭക്ഷണത്തോട് നമ്മുക്കുള്ള അതെ ഇഷ്ടം തന്നെയാവും ആ രംഗത്തിനോടും. Stanley Kubrick , കൊക്കോ കോളയുടെ അക്കാലത്തെ controversial ആയ Subliminal Advertising വിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു "ദി ഷൈനിങ്ങ്" എന്ന ചിത്രത്തിൽ 'Subliminal Erotica' ഉപയോഗിച്ചിരുന്നു എന്നൊരു സ്ഥാപിക്കപെടാത്ത തർക്കം ഉണ്ട്. ബഷീർ സാഹിത്യത്തിൽ ഭക്ഷണത്തെ കുറിച്ചുള്ള പരാമർശം, വീണ്ടും വീണ്ടും ആ കഥകൾ വായിക്കാൻ എന്നെ പ്രേരിപ്പിചിടുണ്ട്.(മാന്ത്രികപ ൂച്ച എന്ന കഥയിൽ രണ്ടു പേജുകളോളം ബിരിയാണിയുടെ പാചകവിധിയാണ്).
"Now, Forager", ഇതുപോലെയുള്ള കുറച്ച് എലെമെന്റ്സ് ഉള്ള ഒരു കൊച്ചു നല്ല സിനിമ ആയിരുന്നു. ഭക്ഷണവും ഫോട്ടോഗ്രാഫിയും എനിക്ക് പ്രിയപെട്ടതായതുകൊണ്ട് ആവാം - ഇതിൽ Lucien കാട്ടിൽ വെച്ച് കിട്ടുന്ന വേരുകളും കൂണുകളും ഇലകളും അരിഞ്ഞിട്ട് കൂടെ കാട്ടുകൊഴിയുടെ മുട്ടയും പൊട്ടിച്ചു ഒരു പാനിൽ scramble ചെയ്തു കഴിക്കുന്ന ഒരു രംഗം ഉണ്ട്. മികച്ച രീതിയിൽ macro ഷോട്ടുകൾ ഉപയോഗിച്ച് അതിനേകാൾ മികച്ച രീതിയിൽ എഡിറ്റ് ചെയ്ത് execute ചെയ്തിരിക്കുന്നു - ആ രംഗം മാത്രം ഞാൻ വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്. നല്ലൊരു comforting meal കഴിച്ച സുഖമാണ് ആ സിനിമ കാണുമ്പോൾ.

No comments:
Post a Comment