ഒരു ദിവസം വൈകിട്ട് എന്നെ പിടിച്ചു വലിച്ചു മാക്കുട്ടൻ പറമ്പിലേക്ക് ഇറങ്ങി. കുറച്ചു ഇലകളും കമ്പുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം എടുത്തു എന്റെ കയ്യിൽ തന്നു. അകത്തേക്ക് നടക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു, "പപ്പാ, ഞാൻ ഒരു സാധനം ഉണ്ടാക്കാൻ പോവാണ്". ഇതിനിടയിൽ അടുക്കളയിൽ പോയി ഒരു ചെറിയ പാത്രത്തിൽ വെള്ളവും നിറച്ചു വന്നു. "പപ്പാ ഇലകളും, പേപ്പറും, വെള്ളവും പിന്നെ റബ്ബർബാൻഡും കൂടി ചേർത്ത് കലക്കി ഒരു പണിയുണ്ട്". പാത്രത്തിൽ ഇതെല്ലാം ഇട്ട് സമാസമം വെള്ളവും റബ്ബർബാൻഡും ചേർത്ത് അദ്ദേഹം പണി തുടങ്ങി. ഇടയ്ക്കിടെ "ഇതിങ്ങനെ കലക്കി കലക്കി കലക്കി..." എന്ന് പറയുന്നുമുണ്ട്. ഞാൻ വാ പൊളിച്ചു നോക്കിയിരിക്കുന്നു. "പപ്പാ ഇത് കൊണ്ട് ഞാൻ ഒരു ദിനോസറിനെ ഉണ്ടാക്കുവാണ്. ഇങ്ങനെ കലക്കി, കലക്കി കലക്കി....പപ്പാ, ഒന്നും ആവുന്നിലല്ലോ" പിന്നെയും പ്രതീക്ഷ വിടാതെ പരമു കലക്കൽ തുടർന്നു. "ഇങ്ങനെ കലക്കി കലക്കി കലക്കി.....(ഒന്ന് നിർത്തി ആലോചിച്ചിട്ട്)..പപ്പാ, തെറ്റി പോയി, റബ്ബർബാൻഡ് അല്ല പശ ആയിരുന്നു!".
.
No comments:
Post a Comment