Monday, December 16, 2013

Sublime.

ഒരു സിനിമ അല്ലെങ്കിൽ സാഹിത്യസൃഷ്ടി നമ്മളുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ പല കാരണങ്ങൾ ഉണ്ടാവും. പലതും വ്യക്തിനിഷ്ടവും ആണ്. പക്ഷെ ബോധപൂർവമോ അല്ലാതെയോ ഒരു സിനിമയിൽ ചേർക്കുന്ന വളരെ നിസ്സാരങ്ങളായ ചില 'വികാര-ജനറേറ്ററുകളെ' പറ്റിയാണ് ഞാൻ പറയുന്നത്. സിനിമയിലെ സെക്സ് എന്നത് ഈ ഗണത്തിൽ പെടുത്താവുന്ന പൌരാണികമായ ഒരു സങ്കേതമാണ്. പക്ഷെ അതിന്റെ ഉദ്ദേശം പലപ്പോഴും വളരെ പ്രത്യക്ഷവുമാണ്. കുറച്ചു indirect ആയ ഒരു അപ്ലിക്കേഷൻ പറയാം - നാവിൽ കൊതിയൂറുന്ന ഭക്ഷണം ആസ്വദിക്കുന്ന ഒരു കഥാപാത്രത്തെ സിനിമയിൽ കണ്ടാൽ ,മോശം ചിത്രമാണെങ്കിലും നമ്മുടെ ഉപബൊധമനസിൽ , ആ ഭക്ഷണത്തോട് നമ്മുക്കുള്ള അതെ ഇഷ്ടം തന്നെയാവും ആ രംഗത്തിനോടും. Stanley Kubrick , കൊക്കോ കോളയുടെ അക്കാലത്തെ controversial ആയ Subliminal Advertising വിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു "ദി ഷൈനിങ്ങ്" എന്ന ചിത്രത്തിൽ 'Subliminal Erotica' ഉപയോഗിച്ചിരുന്നു എന്നൊരു സ്ഥാപിക്കപെടാത്ത തർക്കം ഉണ്ട്. ബഷീർ സാഹിത്യത്തിൽ ഭക്ഷണത്തെ കുറിച്ചുള്ള പരാമർശം, വീണ്ടും വീണ്ടും ആ കഥകൾ വായിക്കാൻ എന്നെ പ്രേരിപ്പിചിടുണ്ട്.(മാന്ത്രികപൂച്ച എന്ന കഥയിൽ രണ്ടു പേജുകളോളം ബിരിയാണിയുടെ പാചകവിധിയാണ്).

"Now, Forager", ഇതുപോലെയുള്ള കുറച്ച് എലെമെന്റ്സ് ഉള്ള ഒരു കൊച്ചു നല്ല സിനിമ ആയിരുന്നു. ഭക്ഷണവും ഫോട്ടോഗ്രാഫിയും എനിക്ക് പ്രിയപെട്ടതായതുകൊണ്ട് ആവാം - ഇതിൽ Lucien കാട്ടിൽ വെച്ച് കിട്ടുന്ന വേരുകളും കൂണുകളും ഇലകളും അരിഞ്ഞിട്ട് കൂടെ കാട്ടുകൊഴിയുടെ മുട്ടയും പൊട്ടിച്ചു ഒരു പാനിൽ scramble ചെയ്തു കഴിക്കുന്ന ഒരു രംഗം ഉണ്ട്. മികച്ച രീതിയിൽ macro ഷോട്ടുകൾ ഉപയോഗിച്ച് അതിനേകാൾ മികച്ച രീതിയിൽ എഡിറ്റ്‌ ചെയ്ത് execute ചെയ്തിരിക്കുന്നു - ആ രംഗം മാത്രം ഞാൻ വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്. നല്ലൊരു comforting meal കഴിച്ച സുഖമാണ് ആ സിനിമ കാണുമ്പോൾ.

Wednesday, December 4, 2013

Women in Malayalam Cinema

വെയെർവുൾഫ്  എന്നത് മലയാള സിനിമക്ക്ക് അത്ര പരിചിതമല്ലാത്ത ഒരു ഭീതി സങ്കല്പമാണ്. എന്നാൽ "An American Werewolf in London" കണ്ടപ്പോ പോലും തോന്നാത്ത രീതിയിൽ, ഏതെങ്കിലും മലമുകളിലേക്ക് ഓടികേറി ഒരു മനുഷ്യചെന്നായയെ പോലെ കൂവണം എന്ന് തോന്നുന്നത് മലയാളത്തിലെ ചില പ്രഗല്ഭ സംവിധായകർ സ്ത്രീകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കാണുംപോൾ ആണ്. നമ്മുടെ 'സംസ്കാര' ത്തിന്റെ സ്വാധീനത്താൽ, സ്ത്രീകളും പുരുഷന്മാരും തമ്മിൽ നടക്കേണ്ടുന്ന ,Ideal ആശയവിനിമയത്തിന്റെ അഭാവം ആവാം കാരണം; ഈ ചലച്ചിത്രകാരന്മാരുടെ സ്ത്രീ-വ്യക്തിത്വ-സങ്കൽപ്പങ്ങൾ വളരെ വികലമാണ് എന്ന് തോന്നിയിട്ടുണ്ട്.

എന്പതുകളിലും തൊണ്ണൂറുകളുടെ പകുതി വരെ എങ്കിലും ഈ പോരായ്മ വളരെ സുരക്ഷിതമായി അവർ ഉപയോഗിച്ച് പോന്നിരുന്നു.സത്യൻ അന്തികാട്, സിദ്ദിക്ക്-ലാൽ, കമൽ, ജോഷി, പ്രിയദർശൻ എന്നിങ്ങനെ പരിമിതമായ കഴിവുകൾ ഉള്ളവർ ഒരു Safe-Play നടത്തിയിരുന്നു. eg: നാടോടികാറ്റ്, റാംജി റാവു സ്പീകിംഗ്‌, പാവം പാവം രാജകുമാരൻ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്.. (പിന്നെയും നിരവധി ഉദാഹരണങ്ങൾ). ഇതിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിലും അവയെല്ലാം പുരുഷന്മാരുടെ perspective ൽ നിന്നായിരുന്നു. അതാണ് മുൻപ് സൂചിപ്പിച്ച Safe-Play.


ഇതിൽ നിന്ന് മാറി ചിന്തിച്ചു തുടങ്ങിയപ്പോഴാണ് കുഴപ്പങ്ങൾ തുടങ്ങിയത്. ക്രോണിക് ബാച്ചിലർ -രംഭ, നിറം-ശാലിനി എന്നിങ്ങനെ തുടങ്ങി, ഇന്നത്തെ ചിന്താവിഷയം-മീര ജാസ്മിൻ എന്ന് വന്നു നില്കുന്നു. ഇതൊരു അവസാനം അല്ലന്നു അറിയാം. ഉദാഹരണങ്ങൾ പറഞ്ഞാൽ തീരില്ല. അതുകൊണ്ട് പറയുന്നില്ല.പ്രാദേശികമായി ഒരു രീതിയിലും ചേരാത്ത ഹിന്ദി നായികമാരെ പ്രിയദർശൻ കൊണ്ടുവന്നപ്പോൾ, ഇവിടെ ഉള്ളവരെ വെച്ച് വികലമായ ഒരു Modern Women സങ്കൽപം മറ്റുള്ളവർ ഉണ്ടാക്കിയെടുത്തു.

വളരെ തന്മയത്വത്തോടെ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സംവിധായകർ ഉണ്ട്. തമിഴിൽ മണിരത്നം അത്തരത്തിൽ ഒരാളാണ്. ഭരതന് അത് ഒരു പരിധി വരെ കഴിഞ്ഞിരുന്നു. (പ്രണാമം, കാതോടു കാതോരം....) പദ്മരാജൻ വളരെ മികച്ച സ്ത്രീകഥാപാത്രങ്ങളെ കഥകളിലും സിനിമകളിലും സംഭാവന ചെയ്ത ആളാണ്‌. 

മേൽ പറഞ്ഞ സംവിധായകർ അവരുടെ Safe Play തുടരുന്നിരുന്നുവെങ്കിൽ ഒട്ടനവധി മികച്ച സിനിമകൾ മലയാളത്തിനു ലഭിച്ചേനെ എന്ന് തന്നെയാണ് എന്റെ വിശ്വാസം 


Tuesday, December 3, 2013

ചുക്ക് ഐ ഗെക്!


ഐവാൻ ലുകിന്സി സംവിധാനം ചെയ്ത് 1953-ൽ പുറത്തു വന്ന റഷ്യൻ ചിത്രമാണ്, "ചുക്ക് ഐ ഗെക് ". ആർക്കാധി ഗെദാർ എന്ന ബാലസാഹിത്യകാരന്റെ പ്രശസ്തമായ പുസ്തകത്തിന്റെ ചലചിത്രാവിക്ഷ്കാരം. സൈബീരിയൻ ടൈഗയിൽ ജോലി ചെയ്യുന്ന അച്ഛനെ കാണാൻ അഞ്ചു വയസ്സുകാരായ ചുക്കും ഗെക്കും അമ്മയോടൊപ്പം യാത്ര തിരിക്കുകയാണ്. സംഭവബഹുലവും നീണ്ടതുമായ ട്രെയിൻ യാത്രയും പിന്നീട് രണ്ടുദിവസം നീളുന്ന സ്ലെടജ് യാത്രയും. ടൈഗയിൽ എത്തുന്ന അവർ, അപ്രതീക്ഷിതമായി അൽകരാഷ് ഗോർജിലേക്ക് പോയ അച്ഛന്റെ വിവരം ആണ് അറിയുന്നത്. അടുത്ത 10 ദിവസത്തെ അവരുടെ സർവൈവൽ ആണ് കഥ.

അടിച്ചേൽപ്പിക്കുന്ന Imagery-യോ Plot Device-കളോ ഇല്ലാതെ വളരെ ശാന്തമായി പോവുന്ന ഒരു സിനിമ. ചില സിനിമകൾ ഒരു പ്രത്യേക കംഫോര്ട്ട് നമുക്ക് തരാറുണ്ട്. അത് പിന്നീട് ഒരു ശീലമായും മാറും. ഉദാ: "It Happened One Night" എന്ന ചിത്രത്തിന് NIght +Hot Chocolate+Warm Comfy Bed എന്ന ഒരു preset എന്റെ മനസ്സിൽ ഫോം ചെയ്തു കഴിഞ്ഞു. "ചുക്ക് ഐ ഗെക് "വളരെ atmospheric/interactive ആയ ഒരു ഫിലിം ആണ്.അറിയാതെ നമ്മളെ അത് ആ യാത്രകളിൽ കൂടെ കൂട്ടുക തന്നെ ചെയ്യും.

കുട്ടികാലത്ത് എന്നെ വല്ലാതെ സ്വാധീനിച്ച 4 ചിത്രങ്ങളിൽ ഒന്നാണിത്. മറ്റു മൂന്നും ചുവടെ ചേര്ക്കുന്നു.

1. Bashu, gharibeye koochak (1990)
2. അഭയം (1991)
3. CFC Spirit (czechoslovakian ഫിലിം ആണിത്. ഇംഗ്ലീഷ് ടൈറ്റിൽ ഇതാണ് എന്നാണു ഓർമ.90-91 കാലഖട്ടത്തെ ഫിലിം.അന്തരീക്ഷ മലിനീകരണം കാരണം, ഒരു ഗ്രാമപ്രദേശത്ത് നടത്തുന്ന പരിസ്ഥിതി സംരക്ഷണ ക്യാംപിൽ എത്തിപെടുന്ന രണ്ടു സഹോദരങ്ങൾ.അവിടെ അവർ കാണുന്ന ഒരു സ്റ്റേഷൻ മാസ്റ്റർ. Magical Realism വളരെ സമർത്ഥമായി ഉപയോഗിച്ചിരുന്ന ഒരു ചിത്രം. ഇതിന്റെ ഒരു പ്രിന്റ്‌/ കോപ്പി പോലും കിട്ടാനില്ല. 

Три толстяка അഥവാ മൂന്നു തടിയന്മാർ


സോവിയറ്റ് സാഹിത്യത്തിലെ ആദ്യത്തെ Revolutionary Fairytale എന്നറിയപെടുന്ന സൃഷ്ടിയാണ് 1924ല് യുറി ഒലെഷ എഴുതിയ "Три толстяка" (മൂന്നു തടിയന്മാർ). പല കഥാപാത്രങ്ങൾ അവരുടേതായ കഥകളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഒരുമിച്ചു ചേർന്ന് ഒരൊറ്റ പര്യവസാനം സൃഷ്ടിക്കുന്ന ഒരു ഘടനയായിരുന്നു മൂന്നു തടിയന്മാരുടെത്. അതിൽ വളരെ surrealistic ആയ ഒരു ഭാഗം, കൊട്ടാരത്തിലെ അനന്തരവകാശിയുടെ ജീവനുള്ളതെന്നു തോന്നിപ്പിക്കുന്ന ഒരു പാവയുടെ കഥയാണ്.കേടായ പാവയെ നേരയാക്കാൻ സ്ഥലത്തെ ഒരു അരകിറുക്കൻ ഡോക്ടറെ ഏല്പിക്കുകയാണ്‌. ഒരു മനുഷ്യകുട്ടിയെ പാവക്കു പകരം തിരികെ നല്ക്കി കൊട്ടാരത്തിൽ നൂർന്നു കേറാൻ വിപ്ലവകാരികൾ ശ്രമിക്കുന്നുണ്ട്. 

ഒരുപാട് metaphors ഉപയോഗിച്ചിരുന്ന ഒരു എഴുത്തായിരുന്നു. പലതും കുട്ടികാലത്ത് മനസിലായിട്ടില്ലെങ്കിലും ഈ പുസ്തകം തന്നിരുന്ന feel അപാരമാണ്. വിശന്നു തളർന്നിരിക്കുന്ന ഡോക്ടർ ഒരു സർക്കസ് കൂടാരത്തിൽ പോയി തട്ടിവിളിച്ചു ആട്ടിറച്ചിയും ഉള്ളി പൊരിച്ചതും കഴിക്കുന്നത്‌ വിവരിക്കുന്നുണ്ട്. ആ ഒരു സുഖം കിട്ടാൻ വേണ്ടി മാത്രം അമ്മയെ കൊണ്ട് ഉള്ളി മാത്രം പൊരിപ്പിചു കഴിക്കുമായിരുന്നു ഞാൻ (As meat was forbidden at home).

പിന്നീടു കുറെ കാലങ്ങൾക്ക് ശേഷമാണ് ഇതിന്റെ ചലച്ചിത്ര ആവിഷ്കാരം കാണുന്നത് .വല്ലാതെ നിരാശപെടുത്തി. 1966ൽ ഇറങ്ങിയ ചിത്രത്തിനു പുസ്തകതിനോടോ സിനിമപ്രേമികളോടോ നീതി പുലർത്താൻ കഴിഞ്ഞില്ല. എനിക്കു ഉൾകൊള്ളാൻ പറ്റാത്ത സിനിമഭാഷയായിരുന്നു ആ ചിത്രത്തിൽ.എഴുപതുകളിലെ ഹോളിവുഡ്/ മലയാള ചിത്രങ്ങൾ പോലെ ഒരു നപുംസക-സിനിമ-കാലഘട്ടം. ഈ കാലഘട്ടങ്ങളിൽ നല്ല ചിത്രങ്ങൾ ഇല്ല എന്നല്ല.സാങ്കേതിക-ക്രിയാത്മക മേഖലകളിൽ ഒരു അഴിച്ചു പണി നടന്നിരുന്നത് കൊണ്ടാവാം ഏറ്റവുംകൂടുതൽ technical നിലവാരമില്ലാത്ത ചിത്രങ്ങൾ ഇറങ്ങിയത്‌ ഈ സമയത്തായിരുന്നു. എന്തായാലും "മൂന്നു തടിയന്മാർ" , അത് അര്ഹിക്കുന്ന ഒരു സിനിമ രൂപത്തിൽ കാണണം എന്ന് ആഗ്രഹമുണ്ട്