Tuesday, September 15, 2015

Don't talk about.....

My first ever detrimental experience with religion occurred as a kid when I was forbidden a particular seat in the bus by middle schoolers claiming that the seat belonged to "church-goers". Though I didn't commute as a straphanger that day because I was generously taken by the "temple-goers". I was in the fourth grade at that time and I clearly remember the feeling of disgust I had at that moment. What a moronic divergence. Maybe the seeds of disbelief  in partitioned cults were planted on that day. Since a kid, I  never bought the concept of religion. 

I used to believe in supernatural entities though for a brief period of my life. But 12 years of school science was more than enough to make   those beliefs, void. I never did disrespect the people who still believe in these - but it's true that I can never respect them. Religion shouldn't be like a genetic disorder that unwillingly cascades down to the next generation. Religion is something that should be secretive; Something that one should  conceal- like sex. Don't make it a public affair even if YOU are proud of it. And do believe in gods, if that helps you individually. I still say to param that Santa exists and, of course, it helps now, but he is gonna grow out of it soon.  

.

SBT

എസ്.ബി.ടി (SBT) എന്ന് കേക്കുമ്പോ ഓർമ വരുന്നത് 5 മണിയുടെ സൈറനും അത് ഊതി തീരും മുന്നേ വീട്ടിലെത്തുന്ന അമ്മയെയും ആണ്. Working late is not hardworking rather it shows your inefficency to finish your job in time -ഈ തത്വം പഠിച്ചത് തന്നെ അമ്മയുടെ ഈ സമയനിഷ്ഠ കണ്ടാണ്‌. And this was totally dependable. കാരണം ഞങ്ങളുടെ കുട്ടികാലത്തെ കുസൃതികളുടെ എല്ലാം കട്ട്‌-ഓഫ്‌ ടൈം ആ സൈറൻ ആയിരുന്നു.

.

Confessions.

ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയ കാലത്താണ്. ഒരു ദിവസം അച്ഛൻ മാരുതി സെന്നിന്റെ താക്കോലെടുത്ത്‌ കയ്യിൽ തന്നിട്ട് അമ്പലത്തിൽ ഒന്ന് പോയി വരാൻ പറഞ്ഞു. തർക്കികാനൊന്നും മിനകെട്ടില്ല- അനിയനെയും വലിച്ചു കേറ്റി വണ്ടിയെടുത്തു. ആദ്യമായിട്ടാണ് ഒറ്റക്കുള്ള കാർ ഓടിക്കൽ. സാമാന്യം തരക്കേടില്ലാതെ ഓടിച്ചു അമ്പലം എത്താറായി. അപ്പോളതാ കുറച്ചു മുന്നിലായി പഴയ ഒരു മുൻകാമുകി കുടയോക്കെ പിടിച്ചു നടന്നു പോവുന്നു. പാവം! അന്നും എന്റെ ഈഗോക്ക് ആനയുടെ വലുപ്പമാണ്.
വണ്ടി അവളുടെ മുന്നില് തന്നെ നിർത്തി. അനിയൻ വാതിൽ തുറന്നു കൊടുത്തു. അവൾ കേറിയപാടെ ഞാൻ വണ്ടി വിട്ടു. അവൾ പിറകിലിരുന്നു അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ട്. അല്പദൂരം എത്തിയപ്പോളെക്കും അവൾക്ക് ഇറങ്ങാനുള്ള സ്ഥലമായി. "വണ്ടി നിർത്തു" എന്ന് പലതവണ പറഞ്ഞെങ്കിലും ഞാൻ കേൾക്കാത്ത ഭാവത്തിൽ വണ്ടിക്ക് വേഗം കൂട്ടി. ഒടുവിൽ അമ്പലനടയിൽ വണ്ടി നിർത്തി ഞങ്ങളെല്ലാം ഒരുമിച്ചു പുറത്തിറങ്ങി.
"എന്തേ, വണ്ടി നിർത്തിയില്ല?" ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു.
അൽപനേരം മൌനമായി നിന്ന ശേഷം ഞാൻ പറഞ്ഞു "ഇത്രനേരം ഒരുമിച്ചു യാത്ര ചെയ്യാൻ പറ്റിയില്ലേ?"
അവൾ ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു.
അന്ന് വൈകുന്നേരം മുതൽ അവൾ എന്നെ വീണ്ടും വിളിച്ചു തുടങ്ങി.
രണ്ടു ദിവസത്തിൽ കൂടുതൽ അത് താങ്ങാനുള്ള പ്രാപ്തിയില്ലാതതിനാൽ സത്യം എനിക്ക് തുറന്നു പറയേണ്ടി വന്നു.
"പ്രിയപ്പെട്ട _______, അന്ന് നിന്നെ കണ്ടു വണ്ടി നിർത്തിയതല്ല. എഞ്ചിൻ ഓഫ്‌ ആയി പോയതാണ്. നീ ആവശ്യപെട്ടപ്പോൾ വണ്ടി നിർത്തണം എന്നെനിക്കു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിചാരിക്കുന്നിടത് ഈ കുന്തം നിർത്താൻ സത്യമായും ഞാൻ ഇതുവരെ പഠിചിട്ടില്ല. മറ്റൊന്നും വിചാരിക്കരുത്. നേരെ ചൊവ്വേ ഓടിക്കാൻ പഠിച്ചിട്ട്‌ നിന്റെ മുന്നിലൂടെ നിർത്താതെ വണ്ടി ഓടിച്ചു പോവണം എന്നാണു എന്റെ ആഗ്രഹം. അപ്പൊ ഞാൻ പോട്ടെ, എനിക്ക് നോവലെഴുതാൻ നേരായി."

.

Heights of Stupidity.

"നെറ്റി കയറുന്നതിന്റെ പ്രധാനകാരണം മുടി കൊഴിയുന്നതാണ് ". ഇത്തരം വിജ്ഞാനപ്രദമായ വിവരങ്ങളാണ് പരസ്യങ്ങളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഇത്രയും കാലം നെറ്റി കയറുന്നത്, നെറ്റിവളർച്ച എന്ന അത്യപൂർവ രോഗം മൂലമാണെന്നാണ് ഞാൻ ധരിച്ചു വച്ചിരുന്നത്. പരസ്യം എഴുതിയ മഹാന് എന്റെ നന്ദി അറിയിക്കുന്നു.

.