കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. നല്ല സുഖമില്ലാത്തതായിരുന്നു കാരണം. ഇപ്പൊ സുഖമായി എന്നല്ല. സുഖമില്ലായ്മയുമായി പൊരുത്തപെട്ടു വരുന്നു. Metamorphopsia എന്ന് കേട്ടാൽ മനസ്സിൽ വരുന്നതിന്റെ നേരെ വിപരീതമാണ് ഇതിന്റെ യഥാർത്ഥ അർഥം. കാഴ്ചകൾ വികൃതമാവുന്നു. അക്ഷരങ്ങൾ വായിക്കാൻ കഴിയാതെ ആവുന്നു, പ്രിയപെട്ടവരെ പോലും തിരിച്ചറിയാൻ കഴിയാതെ പോവുന്നു. പല അസുഖങ്ങൾ കൊണ്ടും ഈ അവസ്ഥ വരാം. എന്റെ കാരണങ്ങൾ ഇപ്പോഴും സസ്പെൻസ് ആയി നില്ക്കുന്നതെയുള്ളൂ. അതൊക്കെ അവിടെ നിക്കട്ടെ. കുറച്ചുകൂടി വേഗം കൂട്ടെണ്ടതായിരിക്കുന്നു എന്നാണു പറയാൻ വന്നത് . ആദ്യമായി എഴുതിയ പുസ്തകം ഉടൻ തന്നെ നിങ്ങളുടെ അടുതെത്തിക്കണം.അത് നന്നായി തന്നെ മുന്നോട്ടു പോവുന്നുണ്ട്. മറ്റൊന്ന് ഒരു സിനിമയുടെ പണിപ്പുരയിലേക്ക് പ്രവേശിക്കുക എന്നതാണ്. വാതിലുകൾ ഇന്ന് തുറന്നിരിക്കുന്നു.