Monday, January 14, 2013

Change

"തെമ്മാടിയും ആരെയും കൂസാത്തതുമായ നായകന്‍. അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. തന്റെടിയും കര്‍മ്മനിരതനുമായ ഒരു ഉദ്യോഗസ്ഥന്‍.അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. വിവരമില്ലാത്തവനും എന്നാല്‍ കലാകാരനുമായ ചെറുപ്പക്കാരന്‍.അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. സര്‍വവിന്ജ്യാനകൊശവും മറ്റു സകലതിനെയും പുഛവും ആയ ഒരു മനുഷ്യന്‍. അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. സ്നേഹനിധികളും പരസ്പരം ചാവാനും കൊല്ലാനും മടിയില്ലാത്ത ഒരച്ഛനും മകനും. അവര്‍ക്കിടയിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു." മേല്പറഞ്ഞ സിനിമ നിരൂപണ-പരസ്യ വാചകങ്ങളില്‍ "കടന്നു വരുന്നു" എന്ന വാചകത്തോട്‌ കൂടി ഞാന്‍ വായന അവസാനിപ്പിക്കുകയും ആ സിനിമ പൂര്‍ണമായി ഉപേക്ഷികുകയും ചെയുകയാണ് കാലാകാലങ്ങളായി ചെയ്തു വരുന്നത്. പെണ്ണ് കടന്നു വരുന്നു എന്ന അറുപഴഞ്ചന്‍ സങ്കല്‍പം മാറ്റി, പെണ്ണ് നടന്നു വരുന്നു, ഓടി വരുന്നു, ചാടി വരുന്നു, കിടന്നു വരുന്നു, എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ മലയാള സിനിമ സംവിധായകര്‍ ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment