Tuesday, August 5, 2014

Mosayile Kuthira Meenukal.

ചവറു പോലെ സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. എണ്ണത്തിലും ഗുണത്തിലും. അവയിൽ മിക്കതും അർഹിക്കുന്ന ചവറ്റുകുട്ടയിലേക്ക് നേരെ പോയി വീഴാറുമുണ്ട്. ഈ ഒരു പാച്ചിലിൽ അപൂർവമായി ചില നല്ല സിനിമകളും ഇറങ്ങാറുണ്ട്. നിത്യതോഴിൽ അഭ്യാസം എന്ന നിലയ്ക്ക് അവയും നേരെ പോവുക ചവറ്റു കൊട്ടയിലെക്കാണ്. പൊതുവെ വികലമായ കലാസ്വാധനം ഉള്ള രാജ്യമായത് കൊണ്ട്, ശരാശരിയിലും താഴെയുള്ള, ബാംഗ്ലൂർ ഡെയ്സ്, ദൃശ്യം എന്നിവയെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി വാഴ്ത്തിപറയുകയും ചെയ്യാറുണ്ട് ! ഇതിനിടിയിൽ മുൻപ് ഇട്ട ചവറ്റുകൊട്ടയിൽ തപ്പിപെറുക്കി കാലാവധി തീർന്ന സിനിമകൾ എടുത്തുകൊണ്ടു വന്നു മഹത്വല്കരിക്കുന്ന ഏർപ്പാടും ഇവിടെ ഉണ്ട്. പല അകാല-മഹത്വൽകരണവും ഇവിടെ ഉണ്ടാവുന്നത് മുൻപ് പറഞ്ഞ കുത്തൊഴുക്കിൽ പെട്ട് ഭേദപെട്ട സിനിമകൾ കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ അടുത്തകാലത്ത് മലയാളത്തിൽ ഞാൻ ഇത്രയും ആസ്വദിച്ചു കണ്ട ഒരു സിനിമ വേറെ ഉണ്ടാവില്ല. "മോസയിലെ കുതിരമീനുകൾ" എന്ന സിനിമയെ പറ്റിയാണ് പറഞ്ഞു വന്നത്. മലയാളത്തിൽ കാണണം എന്ന് ആഗ്രഹിച്ച ഒരു ഫീൽ-ഗുഡ് അട്വേന്ജർ. ലളിതമായ കഥ, പരിചിതമല്ലാത്ത സ്പേസ്, ആവശ്യത്തിനു മാത്രമുള്ള കഥാപാത്രങ്ങൾ, മിതത്വമുള്ള അഭിനയം, സുഖമുള്ള സ്കോർ, മലയാളത്തിൽ കാണാൻ സാധ്യത തീരെ കുറവുള്ള, sensible closure.യാതൊരു "പുതു-തലമുറ" ഹാങ്ങ്‌ ഓവറും, ജാടകളും ഇല്ലാത്ത ഒരു ലൈറ്റ് genre ഫിലിം. അജിത്‌ പിള്ള ഒരു കഴിവുള്ള ചലച്ചിത്രകാരനാണ്. സണ്ണി വെയ്ൻ ഒരു നല്ല നടനാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. Why Janani Iyer? എന്നൊരു ചോദ്യം ഉണ്ട്. നല്ല കാര്യങ്ങൾ എന്നെ തൃപ്തിപെടുത്തിയത് കൊണ്ട് അത് മറക്കുന്നു. ഒരു Comparitive Analysis ഒന്നും ചെയ്യേണ്ട സിനിമ അല്ല. But then, that's what I like about these films, they have a pre-destined space and are not over-ambitious to be the next "instant classic".

No comments:

Post a Comment