ചുംബന-സമരം നടക്കാൻ പോവുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു വാർത്തയേ അല്ല. ഇത് ഒരു തുടക്കം ആണ്. എത്ര നാൾ ഈ സദാചാര-മത-രാഷ്ട്രീയ തീവ്രവാദികളെ സഹിക്കും. ഇല്ലാത്ത കുറെ മൂല്യങ്ങളും കെട്ടിപൊതിഞ്ഞു പെട്ടിയിൽ വെച്ച് പൂട്ടി, അതിന്റെ മണ്ടേൽ കയറിഇരുന്ന് ആർഷഭാരതം, കേരളസംസ്കാരം, മലയാളതനിമ എന്നിങ്ങനെ മൂന്നു നേരം നാമം ജപിച്ചു കണ്ണടച്ചിരിക്കുമ്പോൾ കാണാതെ പോവുന്ന പല കാര്യങ്ങളും ഉണ്ട്. കൊലപാതകങ്ങൾ, ലൈംഗികഅതിക്രമങ്ങൾ, അഴിമതി, കള്ളപണം, കവർച്ച, ബാലവേല, ഗാർഹികപീഡനങ്ങൾ, രാഷ്ട്രീയപ്രവർത്തനം എന്ന പേരിൽ കാണുന്ന കോമാളിത്തരങ്ങൾ, ആത്മഹത്യ, പട്ടിണി, അധോഗതി- അതോ ഇതെല്ലാം നാട്ടിൽ നിന്ന് പാടെ തുടച്ചു മാറ്റിയത് കൊണ്ട് ഇനി ഭാരതസംസ്കാരം റീബൂട്ട് ചെയ്തു കളയാം, എന്നാണോ? ഒരു വിചിത്രമായ ചോദ്യം ഇന്ന് കേട്ടു- ചുംബന സമരത്തിന് വന്നാൽ നിങ്ങളുടെ പെങ്ങളെയും ചുംബിക്കാൻ തരുമോ എന്ന്. ആ ചോദ്യത്തിൽ തന്നെ ഉണ്ട് ഈ മനോരോഗം പിടിപെട്ട സമൂഹത്തിന്റെ ചിന്താഗതി. പെങ്ങള്ക്ക് സ്വന്തമായി ചിന്തിക്കാനുള്ള അനുവാദം ഇല്ല, അത് ആങ്ങളമാരുടെ കൈകളിലാണ്. നിന്റെ തിരുമോന്ത കണ്ടാൽ ചുംബിക്കണം എന്ന് പെങ്ങള്ക്ക് തോന്നണ്ടേ എന്ന ചോദ്യത്തിനു അവിടെ പ്രസക്തിയില്ല. ലൈംഗികഅക്രമങ്ങൾ സാധാരണവും എന്നാൽ ലൈംഗികസ്വാതന്ത്ര്യം അനാശാസ്യവും ആകുന്ന ഭ്രാന്ത് പിടിച്ച ചിന്താഗതി. Due to preset errands, ഈ സമരത്തിന് വരാൻ എനിക്ക് കഴിയില്ല. പക്ഷെ I do regret that. ഇതൊരു ഒറ്റപെട്ട സംഗതിയായി കാണേണ്ടതല്ല. ഇതൊരു വിപ്ലവം ആണ്. ഈ ഒരു കാലഘട്ടത്തിൽ ഇനിയൊരു വിപ്ലവം ഉണ്ടായാൽ തടയാൻ പ്രകൃതിക്ക് പോലും സാധിക്കില്ല.
ഒരാൾക്ക് ഒരു മാറ്റം തനിയെ ഉണ്ടായില്ലെങ്കിൽ- ആ മാറ്റം മറ്റൊരാളാൽ സൃഷ്ടിക്കപെടേണ്ടി വരും. അത് എപ്പോഴും ശുഭപര്യവസായി ആയിക്കൊള്ളണം എന്നില്ല.
.
No comments:
Post a Comment