Animal Cruelty is an extremely offensive act irrespective of the species. But I do wonder how many of these puerile Stray-Dog activists truly apprehend actual circumstances. 30,608 cases of dog bites were reported from rural areas of Bangalore in 2013. Approximately 37 babies died from getting seriously wounded by dog bites in 2014.People commuting in two-wheelers and pedestrians are equally perturbed by canine attacks at night. Of course, the activists who do worry about canine welfare while sipping gin and tonic at the high-rise building in a gated community would probably call this irrational, but as a person who parallels lifestyles from both the above said facets I can vouch for these people. A friend of mine got paralysed because of a road accident when a stray dog jumped on to the road out of nowhere. A couple of years back, I had to lift up and hold an orphan baby near Koramangala to protect her from stray dogs. Now what would've been the provocation for these dogs to be hostile towards a 2 year old child? Frustration. From the lack of food, lack of space and lack of care. Who is responsible for this? People who are letting the stray dogs to multiply without any rationality per se. We need more stray dogs-they say. Its like saying we need more orphan children! No child should be an orphan and no dog should be a stray. I have seen some beautiful breeds of dogs wandering in the darkest alleys of Bangalore. Who put them there? The same high rise community who are too lazy to sell them or put them in a shelter while moving to a different state. Now they might ask- What are you saying you heartless prick? Kill the dogs?. No, I am not saying that. Do not kill them. Every single dog-activist should have at least 10-15 stray dogs adopted. And that should be the revolution, not pre-booking hotels in Kerala and cancelling them on the day citing Animal Cruelty!
Monday, July 20, 2015
Sunday, July 19, 2015
The Periodic Update Contravention
അത്ഭുത നീരാളി. കുട്ടികാലത്ത് അനവധി തവണ വായിക്കുകയും ഒരു നിധി പോലെ സൂക്ഷിക്കുകയും ചെയ്തിരുന്ന പുസ്തകം. വളരുംപോൾ നമ്മളോടൊപ്പം പുസ്തകങ്ങളുടെ വലുപ്പവും കൂടുമെന്ന തിരിച്ചറിവിൽ വായന നിർത്തി മറ്റു അനായാസവിനോദങ്ങൾ കണ്ടു പിടിക്കേണ്ടി വന്നപ്പോൾ ഇതും ഏതോ ഒരു പഴഞ്ചാക്കിനുള്ളിലായി. പക്ഷെ ഈയടുത്ത കാലത്ത്, ലോകത്തുള്ള സമസ്തമലയാളികളുടെയും സംസ്ഥാനവികാരമായ നോസ്ടാൾജിയ എന്ന രോഗത്തിന് അടിമപ്പെടുകയും വളരെ ശ്രമപെട്ട് അത്ഭുത നീരാളിയുടെ ഒരു പതിപ്പ് വാങ്ങുകയും ചെയ്തു. അടക്കമുള്ള പുറംചട്ടയിൽ നിന്നും ഫോട്ടോഷോപ്പ് പഠിക്കുന്ന ഏതോ പൈതലിന്റെ എച്ചിൽപാത്രം പോലെ തോന്നിക്കുന്ന പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു.
ആവേശത്തോടെ വായിക്കാൻ തുടങ്ങി, അതേ വേഗത്തിൽ തന്നെ അടച്ചു വെച്ചു. കാരണം വിശദമായി തന്നെ പറയാം. രണ്ടു കുട്ടികളുടെ അവധികാലസാഹസങ്ങൾ ആണ് കഥയുടെ ചുരുക്കം. എണ്പതുകളുടെ അവസാന കാലഘട്ടത്തിൽ അന്നത്തെ സാങ്കേതങ്ങൾ ഉപയോഗിച്ച് മനോഹരമായി അവതരിപ്പിച്ച ഒരു ശാസ്ത്ര-ഫിക്ഷൻ ആയിരുന്നു അത്ഭുത നീരാളി. തുടക്കത്തിൽ കൂട്ടുകാരന്റെ വീട്ടിലിരുന്ന് അവന്റെ വി.സി.ആറിൽ JAWS എന്ന സിനിമ കാണുന്ന ഒരു രംഗം നായകന്മാർ വർണിക്കുന്നുണ്ട്. 2015-ൽ വി.സി.ആർ എന്നത് ഡി.വി.ഡി യും JAWS എന്നത് FINDING NEMO ആയും മാറിയിരിക്കുന്നു! അത് പോരാഞ്ഞിട്ടാവണം കഥയിലുടനീളം ഫേസ്ബുക്ക്, ഇമെയിൽ, മൊബൈൽ എന്നിങ്ങനെ കഥാപാത്രങ്ങളെ കൊണ്ട് പറയിക്കുക്കുന്നുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളെ ആകർഷിക്കാൻ ചേർത്ത ഈ "വിപ്ലവകരമായ മാറ്റം" ഏതു ബുദ്ധിയിൽ ഉദിച്ചതാണെന്ന് അറിയില്ല - ഏതായാലും കെ.വി.രാമനാഥന്റെ ആവാൻ വഴിയില്ല. ഒരു സാഹിത്യ സൃഷ്ടി - അത് സിനിമയോ, കഥയോ, ചിത്രമോ എന്തുമായിക്കൊള്ളട്ടെ, ആ കാലഘട്ടത്തിന്റെ കണ്ണാടി ആവണം. അക്കാലത്തെ ഒരു കഥ വായിക്കുമ്പോൾ അറിയാതെ നമ്മൾ ആ ഘട്ടത്തിലേക്ക് യാത്ര ചെയ്യണം. അന്നത്തെ രാഷ്ട്രീയം, സംസ്കാരം, സാങ്കേതികത എന്നിവയെ പറ്റി എല്ലാം പഠിക്കാൻ കഴിയണം. ഇതൊന്നുമില്ലെങ്കിലും ഏറ്റവും കുറഞ്ഞത് ഞാൻ മുൻപ് പറഞ്ഞ നൊസ്റ്റാൽജിയക്ക് ഒരു സമാധാനമെങ്കിലും ഉണ്ടാക്കണം! ഈ അത്യാധുനിക പതിപ്പിനോട് ആ പഴയ കുട്ടി ക്ഷമിക്കില്ല. ഈ പുതിയ ഞാനും.
.
Wednesday, July 1, 2015
ഒരു മതത്തിലും വിശ്വസിക്കാത്ത ഈശ്വരവിശ്വാസികൾ ഉണ്ടാകട്ടെ!
മതതീവ്രവാദികൾക്ക് എല്ലാം പ്രശ്നമാണ്. വേറെ ഒരു രാജ്യം നന്നായാൽ പ്രശ്നം, മറ്റൊരു മതം നന്നായാൽ പ്രശ്നം, അവരെ പറ്റി കുറ്റം പറഞ്ഞാൽ പ്രശ്നം ഒന്നും പറയാതിരുന്നാലും പ്രശ്നം, അന്യമതക്കാരെ സ്നേഹിച്ചാൽ പ്രശ്നം, സ്വന്തം മതക്കാരെ സ്നേഹിച്ചാലും പ്രശ്നം, മതവസ്ത്രം ഇട്ടില്ലെങ്കിൽ പ്രശ്നം, മൈക്ക് വെച്ച് ഉച്ചത്തിൽ നിലവിളിചില്ലെങ്കിൽ പ്രശ്നം, പശുനെ തിന്നാൽ പ്രശ്നം, പന്നിയെ തിന്നാൽ പ്രശ്നം -ഇത്രയൊക്കെ ആയ സ്ഥിതിക്ക് കല്യാണം കഴിക്കുന്നതും കുട്ടികൾ ഉണ്ടാവുന്നതും കൂടി മതപരമായി അങ്ങ് വിലക്കിയിരുന്നെങ്കിൽ ഒരു പത്തു മുപ്പതു വർഷം കഴിയുമ്പോ ഇവറ്റകൾ എല്ലാം ചത്തൊടുങ്ങിയേനെ.
ഒരു മതത്തിലും വിശ്വസിക്കാത്ത ഈശ്വരവിശ്വാസികൾ ഉണ്ടാകട്ടെ.
.
Subscribe to:
Posts (Atom)