Tuesday, August 4, 2015

The System vs. Steve Lopez.

തീയറ്ററിൽ പോയി മലയാളം സിനിമകൾ കാണുക എന്ന ദു:ശീലം ഉപേക്ഷിച്ചിട്ട് വർഷങ്ങളേറെ ആയി. ഡിവിഡിയിലാണ് വിരളമായെങ്കിലും ചില മലയാളസിനിമകൾ കാണുന്നത്. റിവ്യൂ കേട്ട് കാണാറില്ല എന്നതാണ് മറ്റൊരു ശീലം. ഒന്നാമതു നല്ല വിമർശകർ മലയാളത്തിൽ ഇല്ല. നല്ല വിമർശകർ മലയാള സിനിമ കാണാറുമില്ല. അവരെ കുറ്റം പറയാൻ നിർവാഹമില്ല. പറഞ്ഞു വന്നത്, മേൽ പറഞ്ഞത് പോലെ വീട്ടിലിരുന്നു കണ്ടു ഇഷ്ടപെട്ട ചില ചിത്രങ്ങൾ ഉണ്ട്, എണ്ണത്തിൽ കുറവാണെങ്കിലും."മോസയിലെ കുതിരമീനുകൾ", "ടമാർ പടാർ", "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്" എന്നിവയൊക്കെ എനിക്ക് ബോധിച്ച സിനിമകൾ ആണ്. ആ ലിസ്റ്റിലേക്ക് കഴിഞ്ഞ ആഴ്ച കേറികൂടിയ സിനിമയാണ് "ഞാൻ സ്റ്റീവ് ലോപസ്". (ഇതുവരെ സിനിമ കാണാത്തവരെ മുഷിപ്പിക്കാതെ ഇരിക്കാൻ എഴുതുമ്പോൾ spoilers കഴിവതും ഒഴിവാക്കുന്നു.)
എല്ലാവരെയും പോലെ തന്നെ ആസ്വദിക്കാനാണ് ഞാൻ സിനിമ കാണുന്നത്. പക്ഷെ ആസ്വദിപിക്കുന്ന ഘടകങ്ങൾ പലർക്കും പലതരതിലായിരിക്കും. മലയാളികൾ പൊതുവെ 'ലാഗ് ' എന്ന് വിശേഷിപ്പിക്കുന്ന "നീചമായ" സിനിമ പ്രവണത എനിക്കിഷ്ടമാണ്. പരീക്ഷണങ്ങൾ, അപരിചിതമായ cinematic spaces, വ്യക്തമായ ശബ്ദ ബോധം, സ്ഥിതികളുടെ depth- ഇതൊക്കെ ഞാൻ ആസ്വദിക്കുന്ന കാര്യങ്ങളാണ്. "ഞാൻ സ്റ്റീവ് ലോപസ്" എന്റെ അഭിപ്രായത്തിൽ ഒരു മികച്ച സൃഷ്ടിയാണ്. രാജീവ്‌ രവിയുടെ "അന്നയും റസൂലും" എന്നെ അത്രയൊന്നും ആകർഷിച്ച സിനിമയല്ല. Baz Luhrmann-ന്റെ "Romeo+Juliet" എന്ന ചിത്രത്തിന്റെ imagery-ഉം narrative-ഉം ശക്തമായി സ്വാധീനിച്ച ഒരു ശരാശരി സിനിമയായിരുന്നു അത്. പക്ഷെ "ഞാൻ സ്റ്റീവ് ലോപസ്" എന്ന ചിത്രത്തിൽ രാജീവ്‌ രവി എന്ന സംവിദായകന്റെ testament കാണാം. കഥാപരമായി പുറമേക്ക് വലിയ വ്യാപ്തി തോന്നിക്കാത്ത ഒരു ഘടന ആണ് ഈ സിനിമക്ക്. സ്റ്റീവ് എന്ന യുവാവ്, അഞ്ജലി എന്ന അവന്റെ കാമുകി, DYSP അച്ഛൻ, റിബൽ ആയ കൊച്ചച്ചൻ, ഒരു ഗുണ്ട. ഇത്രയും വാക്കുകളിൽ സിനിമ ചുരുക്കാം.സ്റ്റീവ് എന്ന ചെറുപ്പകാരന്റെ ഒരു ദുർദിനതിന്റെ കഥ. പക്ഷെ ഈ സിനിമ അവശേഷിപ്പിക്കുന്ന എക്സ്പീരിയൻസ് ഇതിനെക്കാളൊക്കെ വലുതും ശക്തവുമാണ്. സ്റ്റീവിന്റെ ജീവിതം നമ്മുടെ സമൂഹത്തിന്റെ ഒരു വർക്കിംഗ്‌ prototype ആണ്. സ്റ്റീവ് എന്നത് ഈ സമൂഹത്തിലെ കഴുതകൾ എന്ന് വിശേഷിക്കപെടുന്ന നമ്മൾ ; DYSP ഇവിടുത്തെ ഭരണസംവിധാനവും, അഞ്ജലി- സിസ്റ്റം നമ്മുടെ മുന്നിലിട്ട് തരുന്ന ഒരു deviation-മാണ്. നമ്മുടെ കണ്മുന്നിൽ നടക്കുന്ന, നാം സൌകര്യപൂർവ്വം മറക്കുന്ന യാഥാർത്ഥ്യങ്ങൾ- അതാണ് ചിത്രത്തിത്തിന്റെ ആദ്യപാതിയിൽ ഇടയ്ക്കിടെ കാണുന്ന ഹരി എന്ന ഗുണ്ട. സിസ്റ്റം മറച്ചു വെക്കുന്ന ഈ അപ്രിയ സത്യം ഒരിക്കൽ മറനീക്കി പുറത്തു വരുന്നു- അപ്പോൾ മുതൽ ഹരി സിനിമയിലെ ഒരു പ്രധാന കഥാപാത്രമാവുന്നു. സ്റ്റീവ് സ്വന്തം വീട് വിട്ടു കൊച്ചച്ചനോടൊപ്പം താമസിക്കുന്നു. കൊച്ചച്ചൻ എന്നത് ഇവിടെ നമ്മുടെ, സിസ്ടതിനു പുറത്തുള്ള, നീതിബോധമാണ്.ഇത്തരം വളരെയധികം ചിന്തകൾ ഈ സിനിമ കാരണം ഉണ്ടാവുന്നുണ്ട്, ഇപ്പോഴും. എനിക്ക്ക് ഇത് തന്നെയാണ് ആസ്വാദനം.
ചിത്രത്തിൽ,സന്ധ്യാസമയത്ത് ഹരി എന്ന ഗുണ്ടയുടെ വീട് കാണിക്കുമ്പോൾ ദൂരെ അമ്പലത്തിൽ വിലകുറഞ്ഞ കോളാംബിയിൽ നിന്നും കേൾക്കുന്ന ഭക്തിഗാനം ഒരു unsettling emotion സൃഷ്ടിക്കുന്നുണ്ട്. ആ പാട്ടിനുള്ള character ഇപ്പോൾ ഇറങ്ങുന്ന മലയാളസിനിമകൾ മൊത്തമായി എടുത്താലും കാണാൻ കിട്ടില്ല.

.

No comments:

Post a Comment