Sunday, March 18, 2012

Narrative Deficiency Syndrome!


ഗ്രഹിണി വന്ന പിള്ളാര് ചക്കകൂട്ടാന്‍ കണ്ടപോലെ എന്നൊരു പ്രയോഗം ഉണ്ട്. അത് പോലെയാണ് ഇപ്പൊ മലയാള സിനിമ സംവിധായകരുടെ അവസ്ഥ. എല്ലാര്ക്കും ഇപ്പൊ ട്രെന്‍ഡ് തീര്ന്നുപോവുന്നതിനു മുന്‍പ് Parallel Narrative ഇലും Multiple Narrative ഇലും Non-Linear Narrative ഇലും കഴിയാവുന്നത്ര പടങ്ങള്‍ എടുത്താല്‍ മതി. ഇത് മലയാളത്തില്‍ ഇതുവരെ ഇല്ലാതെയിരുന്നതുകൊണ്ടാണ് ഈ കുഴപ്പങ്ങള്‍ മുഴുവന്‍ എന്നുള്ള രീതിയിലാണ് ഇക്കൂട്ടരുടെ വെപ്രാളം. കുറെ നാള്‍ ഇനി ഇങ്ങനെ പോവും. പട്ടി ചന്തക്കു പോവുന്ന രംഗം വരെ പല Narrative-il മലയാളികള്‍ ഇനി കുറെ നാള്‍ കൂടെ സഹികേണ്ടി വരും! ഒരു കഥ പറയുന്ന രീതിയില്‍ ശരിയും തെറ്റും ഇല്ല. പക്ഷെ നല്ലതും ചീത്തയും ഉണ്ട്. ഇത് ഇനി ചെയ്തു ചെയ്തു മടുപ്പിച്ചു നശിപ്പിച്ചു വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ആക്കി വെക്കാന്‍ ആശംസിക്കുന്നു. 

(മലയാളത്തില്‍ ഇനി വരാന്‍ പോവുന്ന 10 'Non-Linear' സിനിമകളുടെ One-Liner കേട്ടപ്പോ തോന്നിയതാണ്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.)

Sunday, March 11, 2012

Fan Boys

പത്തിരുപത്തിയഞ്ചു കൊല്ലം വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയും പ്രായത്തിന്റെ ബുദ്ധിമോശം കൊണ്ട് എന്തെങ്കിലും പറഞ്ഞുപോയാല്‍ അതിനു കൊലപാതകം വരെ ചെയ്യാന്‍ ഇവിടെ മടിയില്ല. എപ്പോഴോ കുറച്ചു നല്ല സിനിമകളില്‍ അഭിനയിച്ചു എന്ന് പറഞ്ഞു ഇപ്പൊ സ്ഥിരമായി കാണികളെ ചവറുകള്‍ കാണിച്ചു മുതലെടുത്ത്‌ കോടീശ്വരന്മാരായ സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി ചാവാന്‍ ഇവിടെ കുറെ ബുദ്ധിമാന്മാര്‍. നാട് ഇപ്പൊ നന്നാവും. ഒരു അഞ്ചു മിനിറ്റ്!

Satire & Sarcasm

ബ്ലാക്ക്‌ ഹ്യൂമര്‍ ഉണ്ടായത് ആഫ്രിക്കയില്‍ ആണെന്ന് പറയുന്ന സരോജ് കുമാറിനെ പോലെയാണ് ഇവിടെ പലരും. Satire എന്നത് ഒരു തരം ടയര്‍ ആണെന്നും Sarcasm എന്നത് റഷ്യയിലെ ഒരു സര്‍ക്കസ് ആണെന്നും ഇവര്‍ വിശ്വസിക്കുന്നു.

Thursday, March 1, 2012

An Idea


I am a huge fan of korean movies. They never gave me a new idea. But gave me the courage to go ahead with an idea that you already have, no matter how weird it might sound to others!