ഗ്രഹിണി വന്ന പിള്ളാര് ചക്കകൂട്ടാന്‍ കണ്ടപോലെ എന്നൊരു പ്രയോഗം ഉണ്ട്. അത് പോലെയാണ് ഇപ്പൊ മലയാള സിനിമ സംവിധായകരുടെ അവസ്ഥ. എല്ലാര്ക്കും ഇപ്പൊ ട്രെന്‍ഡ് തീര്ന്നുപോവുന്നതിനു മുന്‍പ് Parallel Narrative ഇലും Multiple Narrative ഇലും Non-Linear Narrative ഇലും കഴിയാവുന്നത്ര പടങ്ങള്‍ എടുത്താല്‍ മതി. ഇത് മലയാളത്തില്‍ ഇതുവരെ ഇല്ലാതെയിരുന്നതുകൊണ്ടാണ് ഈ കുഴപ്പങ്ങള്‍ മുഴുവന്‍ എന്നുള്ള രീതിയിലാണ് ഇക്കൂട്ടരുടെ വെപ്രാളം. കുറെ നാള്‍ ഇനി ഇങ്ങനെ പോവും. പട്ടി ചന്തക്കു പോവുന്ന രംഗം വരെ പല Narrative-il മലയാളികള്‍ ഇനി കുറെ നാള്‍ കൂടെ സഹികേണ്ടി വരും! ഒരു കഥ പറയുന്ന രീതിയില്‍ ശരിയും തെറ്റും ഇല്ല. പക്ഷെ നല്ലതും ചീത്തയും ഉണ്ട്. ഇത് ഇനി ചെയ്തു ചെയ്തു മടുപ്പിച്ചു നശിപ്പിച്ചു വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ആക്കി വെക്കാന്‍ ആശംസിക്കുന്നു.
(മലയാളത്തില്‍ ഇനി വരാന്‍ പോവുന്ന 10 'Non-Linear' സിനിമകളുടെ One-Liner കേട്ടപ്പോ തോന്നിയതാണ്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.)
No comments:
Post a Comment