കയ്യിലുള്ള പത്രത്തിൽ നിന്നും മാറി ഇപ്പോൾ ശ്രദ്ധ തലച്ചോറിനെ വെല്ലുവിളിച്ചു അതിവേഗത്തിൽ പുറകിലേക്ക് പായുന്ന വശങ്ങളിലെ കാഴ്ചകളിൽ ആണ്. അധികം തിരക്കില്ലെങ്കിലും അങ്ങിങ്ങായി ഇരിക്കുന്ന സഹയാത്രികരുടെ സംസാരം ട്രെയിൻ ശബ്ദവുമായി കൂടികലർന്നു കേൾക്കാമായിരുന്നു. ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു. മനസ്സിൽ ഒരു അസ്വസ്ഥത. സുഖകരമല്ലാത്ത എന്തോ സംഭവിക്കാൻ പോവുന്നത് പോലെ. എന്റെ മറുവശത്തെ ജനാലയിൽ കൂടി മറ്റൊരു ട്രെയിൻ പ്രത്യക്ഷമായി. പതിയെ പതിയെ ട്രെയിൻ നിശ്ചലമായി. ഹൃദയം തകർകുന്ന ഒരു കരച്ചിൽ കേൾക്കാമായിരുന്നു. നിമിഷങ്ങൾ കഴിയുന്തോറും ആ കരച്ചിൽ, വാസ്തവത്തിൽ പല ഉറവിടങ്ങളിൽ നിന്ന് ഒന്നായി തോന്നിപിച്ച അലമുറകൾ ആയിരുന്നു എന്ന് വ്യക്തമായി. ഒരു ഉൾപ്രേരണ കൊണ്ടെന്ന പോലെ ഞാൻ എണീറ്റ് മറുവശത്തെ ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി. അടുത്ത ട്രെയിനിൽ നിന്നും പലമുഖങ്ങൾ താഴേക്ക് നോക്കികൊണ്ടിരുന്നു. താഴെ രക്തം തളംകെട്ടിയ കല്ലുകൾക്കിടയിൽ ഒരു ശരീരം. രണ്ടാമത് നോക്കാൻ ശക്തിയില്ലാതെ ഞാൻ മുകളിലേക്ക് നോക്കി. അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ജനാലയോട് ചേർന്ന് ഇരിക്കുനുണ്ടായിരുന്നു. പ്രതിമ പോലെ. അവളുടെ കണ്ണുകൾ എന്നെയും മറികടന്നു ദൂരെ എന്തിനെയോ നോക്കികൊണ്ടിരുന്നു. അവൾ ശ്വസിക്കുകയോ കണ്ണ് ചിമ്മുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. കവിളിൽ രക്തത്തുള്ളികൾ കണ്ടു.....അവളുടെ മടിയിൽ, ഒരു ശിരസ്സുണ്ടായിരുന്നു. കഴുത്തറ്റ, രക്തം ഇറ്റു വീഴുന്ന ഒരു ശിരസ്സ്.
No comments:
Post a Comment