പരമുവിനു ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കുന്നതിനു പലരും എന്നെ കുറെ കുറ്റപെടുത്തിയിട്ടുണ്ട്. പക്ഷെ എനിക്കുറപ്പായിരുന്നു, അവനും ഒരിക്കൽ മനസിലാവും കളിപ്പാട്ടം എന്നത് അത് വാങ്ങി കൊടുക്കുന്ന ആളുകളെ പോലെതന്നെ ആപേക്ഷികം ആണ് എന്ന്. പതിവ് പോലെ ഇന്നും അവനോടു ചോദിച്ചു, "എന്താ വാങ്ങി കൊണ്ട് വരണ്ടെ?" വലിയൊരു ലിസ്റ്റ് പ്രതീക്ഷിച്ചു നിന്ന എന്നോട് അവൻ പറഞ്ഞു "ഒന്നും വേണ്ട, പപ്പ വേഗം തിരിച്ചു വന്നാൽ മതി." ജീവിതം ഒരു പോയിന്റ് ഉണ്ടാക്കിയത് ഇന്നാണ്.
No comments:
Post a Comment