വഴിവാണിഭക്കാർ, കൂലിക്കെഴുത്തുകാർ, റിക്ഷാവണ്ടിക്കാർ, സിനിമാക്കാർ,വയറ്റാട്ടികൾ, വേശ്യകൾ. സംഭവം എന്താണെന്ന് പിന്നാലെ പറയാം.
Sunday, June 2, 2013
Thursday, May 16, 2013
A Helping Hand!
ഒരു പ്രമുഖ മലയാള ചാനലിലെ റിയാലിറ്റി ഷോയുടെ നിലവാരം കാരണം പാവപെട്ട , പ്രത്യേകിച്ചു രാവിലെ 'അർഷഭാരതവും' ഉച്ചക്ക് 'പ്രബുദ്ധകേരളവും' രാത്രിയിൽ 'സംസ്കാരപാരമ്യതയും' കഴിച്ചു സ്വന്തം കാര്യം മാത്രം നോക്കി കിടന്നുറങ്ങുന്ന മലയാളികൾക്ക് ജീവിക്കാൻ വയ്യതെയായിരികുന്നു. കൃത്യം 8 മണിക്ക് ടി.വി തന്നെത്താനെ ഓണ്‍ ആവുന്നിടതാണ് തുടക്കം. പിന്നെ ഒരു മണിക്കൂർ ഈ മലയാളികൾ അനുഭവിക്കുന്ന ദുരിതം കണ്ടാൽ സഹിക്കാൻ കഴിയില്ല. എന്നാൽ ആ ചാനൽ ഒന്ന് മാറ്റമെന്ന് വെച്ചാലോ അതിനൊരു ഉപകരണം കണ്ടു പിടിചിട്ടുമില്ല. പിന്നെ എന്ത് ചെയ്യും. സഹിക്കുക തന്നെ. (വേറെ മുറിയിൽ പോയ്കൂടെ ന്നോ?, ഛെ,അനാവശ്യം പറയുന്നോ!). മെഗാ സീരിയൽ ഒക്കെ കണ്ട് പിള്ളേരൊക്കെ നന്നായി വരുകയായിരുന്നു. ഇനി അവരും കൂടെ വഴി തെറ്റി പോവും. (എങ്കിൽ പിന്നെ 8 മണിക്ക് പിള്ളാരെ വേറെ എന്തേലും ചെയ്യിപ്പിച്ചു കൂടെ?, ഉദാ: പഠനം?, സാധ്യമല്ല. 8 മണി മുതൽ 9 മണി വരെ അവർ സ്വാധീനിക്കപെടേണ്ട സമയം ആണ്). ഈ പാവങ്ങളുടെ കഷ്ടപാട് കാണാൻ ആരുമില്ലേ? ഈ പരിപാടി നിർത്തലാക്കണം, കഴിയുമെങ്കിൽ ടി.വിയും. ഇല്ലെങ്കിൽ ചൊവ്വയിൽ നിന്നോ വല്ലതും ഇഷ്ടമില്ലാത്ത പരിപാടി വരുമ്പോ നിർത്താനോ , ചാനൽ മാറ്റാനോ പറ്റുന്ന ഒരു ഉപകരണം കൊണ്ടുവരണം!
Monday, May 13, 2013
Lost in Transformation
വൈകിട്ട് ടി.വിയിൽ 'അടിവേരുകൾ' എന്ന ഒരു പഴയകാല സിനിമ. ഒരു ആന തടിയുരുട്ടി ലോറിയിൽ കയറ്റുന്നതാണ് രംഗം. വളരെ കഷ്ടപ്പെട്ട് അത് ഷൂട്ട് ചെയ്തിരിക്കുന്നു. ആ ഒരു രംഗം നേരിട്ട് കാണുമ്പോ ഉണ്ടാവുന്ന ഒരു തരം ഭീതി കാണികളുടെ മനസ്സിൽ തോന്നിക്കും വിധം. ഇത് ഒരു ചെറിയ ഉദാഹരണം എന്നേയുള്ളൂ. ആ ചിത്രത്തിൽ വളരെ കഷപെട്ടു ഷൂട്ട് ചെയ്തിരിക്കുന്ന ഒരുപാട് രംഗങ്ങൾ വേറെയും കണ്ടു. അപ്പോൾ ഒരു നിസ്സാര ചിന്ത മനസ്സിൽ വന്നു. ഇപ്പോളത്തെ സിനിമാക്കാർ അസാധ്യമടിയന്മാരായിരിക്കുന്നു. കുറച്ചു മിനക്കെട്ടു എന്ന് തോന്നിപ്പിക്കുന്ന ഒരു രംഗവും പുതിയ സിനിമകളിൽ നിന്നും മനസിലേക്ക് വരുന്നില്ല. ഒന്നോ രണ്ടോ പേർക്ക് കൂടി നിന്ന് ഡയലോഗുകൾ പറയാനുള്ള ഒരു സംവിധാനം മാത്രമായി പശ്ചാത്തലങ്ങൾ മാറുന്നു. അതുകൊണ്ട് തന്നെ ഒരു മലയാളം മെഗാ സീരിയലിൽ കാണുന്ന ഷോട്ടുകൾക്കു മുകളിൽ എന്തെങ്കിലും നല്കാൻ സിനിമകൾക്ക് കഴിയുന്നില്ല. സീരിയലിൽ വാടകവീടാണെങ്കിൽ സിനിമയിൽ അത് നക്ഷത്ര ഹോട്ടൽ ആവും. സീരിയലിൽ കുളപ്പുള്ളി ദാമോദരന്റെ ക്ലോസപ്പ് ആണെങ്കിൽ സിനിമയിൽ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ ആവും. വ്യത്യാസം അത്ര മാത്രം. ഇതിനൊരു അപവാദമായി ഇപ്പോൾ മനസ്സിൽ വരുന്നത് 'ചാപ്പ കുരിശ്' എന്ന ചിത്രത്തിലെ അവസാന സംഘട്ടനരംഗമാണ്.
Saturday, May 11, 2013
Go Goa Gone - Zombie(Is)land!
Zombies always amused me- not the concept of being an undead myself, but the way popular culture made a salable commodity out of them. Always been an ardent fan of Zombie movies and always was a bit disappointed to watch redundant saree-clad ghosts desperately trying for revenge down here. When I saw the trailer of "Go Goa Gone", was super thrilled to welcome the new genre to the town. "GGG" is not the serious zombie kind, which was indeed a wise decision from the makers. The chosen style is an effective icebreaker, which will ease in the audience to a potential trend. Zombie-Comedy.
Hardik and Luv are roomies, colleagues and major-league stoners (which is revealed in a hilarious opening sequence). To get over his ex-biyaatch-girlfriend, Luv decides to head to Goa with Hardik on their mutual friend Bunny's Volkswagen. They end up in an island accompanied with a Russian mafia drug lord, a hot girl in shorts and a herd of ZOMBIES!
GGG was worth watching in the big screen. It’s hilarious, thoroughly entertaining and beautifully shot. Kunal Khemu really steals the show. Vir Das and Anand Tiwari were equally good with their timing and one-liners. Puja Gupta serves the intended purpose. Saif Ali Khan was a pleasure to watch. I have seen my share of Zom-Coms (including my personal favorites, Shaun of the Dead and ZombieLand) and GGG never let me down. I have heard people commenting about the second half being aimless. For Zombie Movies, the build-up is the most exciting part and then its the usual routine of headshots. Being said that, I think Raj and Krishna did a good job in keeping us smiling till the end credits.
I am giving GGG an 8/10.
Thursday, March 21, 2013
Chronicles of a False Identity
ഓർക്കുമ്പോൾ സന്തോഷമാണോ സങ്കടമാണോ എന്ന് തീർച്ചപ്പെടുത്താൻ കഴിയാത്ത ചില സംഭവങ്ങൾ ഉണ്ട്. വിശദമായി പറയാൻ ഉള്ള പാകത ഇനിയും വന്നിട്ടിലാത്തത് കൊണ്ട് വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതാം. 2008. ഏതാണ്ട് രണ്ടാഴ്ചയോളം ആരും തിരിച്ചറിയാതെ, അപരവ്യക്തിത്വവുമായി ഞാൻ ജനിച്ചു വളര്ന്ന നാട്ടിൽ നിന്നും ഒരു വിളിപ്പാടകലെ ഞാൻ ജീവിച്ചു. ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ ഇടവരാത്ത ചില മനുഷ്യരുടെ ഇടയിൽ അവരിലൊരാളെ പോലെ. അക്കാലത്ത് ഒരു ചെറിയ ലോഡ്ജിലാണ് താമസം.എന്റെ മുറി തുറന്നു പുറത്തേക്കു ഇറങ്ങിയാൽ നാലാം നിലയിലെ വിശാലമായ ഇടനാഴിയാണ്. ഒരു വശം തുറന്നു നെല്പാടങ്ങളെയും മൈതാനങ്ങളെയും അഭിമുഖീകരിചു കാറ്റ് കൊണ്ട് തണുത്തു കിടന്നിരുന്ന ഇടനാഴി. അവിടെ നിന്നാൽ ദൂരെ ഞാൻ പഠിച്ചിരുന്ന കോളേജ് കാണാം. ഇടനാഴിയുടെ മറുവശത്ത് മുറികളാണ്. തൊട്ടടുത്തമുറിയിൽ കോളേജിലെ ഒരു അധ്യാപകൻ. അന്പതിനോട് അടുത്ത പ്രായം. കണ്ണൂര് ആണ് സ്വദേശം. ഭാര്യയെയും മക്കളെയും നാട്ടിലാക്കി ഇവിടെ വന്നു നില്ക്കുകയാണ്. വൈകുന്നേരങ്ങളിൽ വാടകയ്ക്ക് ഒരു വീടന്വേഷിക്കലാണ് അദ്ദേഹത്തിന്റെ ഒരു ദിനചര്യ. ചിലരാത്രികളിൽ ഇടനാഴിയിൽ രണ്ടു കല്ലെടുത്ത് വെച്ച് അടുപ്പുണ്ടാക്കി ബിരിയാണി വെക്കുന്നതും കാണാം. ഒരുമിച്ചു ഞങ്ങൾ ബിരിയാണി കഴിച്ചിട്ടുണ്ട്, ഒരുമിച്ചു വീടന്വേഷികാനും പോയിട്ടുണ്ട്. വെളുപ്പാൻകാലത്ത് 3 മണിക്കൊക്കെ പൌരാണികമായ ഒരു വി.സി.പി വരാന്തയിൽ എടുത്തു വെച്ച് 'റോമാൻസിംഗ് ദി സ്ടോൻ' എന്ന സിനിമ പലവട്ടം ഒരുമിച്ചിരുന്നു കണ്ടിട്ടുണ്ട്. എങ്കിലും എന്റെ ശരിയായ പേരോ ജോലിയോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒരുപാട് ഓർമ്മകൾ ഈ കാലയളവിനെ ചുറ്റിപറ്റി ഉണ്ട്. എങ്കിലും ഇപ്പൊ ഇത് മാത്രം പറഞ്ഞത്, ആരോ പറഞ്ഞ് ഇന്നലെയറിഞ്ഞു. രണ്ടു വര്ഷം മുൻപ് ആ ഒറ്റമുറിയിൽ തന്നെ കിടന്നു അദ്ദേഹം മരിച്ചു എന്ന്.
Wednesday, March 20, 2013
Fear
മനസിലെ ഭീതി എന്ന വികാരം എപ്പോഴും ബാല്യകാലത്തെ ചില കാഴ്ചകളും കേൾവികളുമായി ബന്ധപെട്ടതായിരിക്കും.അതുകൊണ്ട്
തന്നെ ആ വികാരം വളരെ ആപേക്ഷികവും വ്യക്തിനിഷ്ടവും ആണ്. എന്നെ
ഭയപ്പെടുത്തുന്നത് നിങ്ങളെയോ, നിങ്ങളെ ഭയപ്പെടുത്തുന്നത് എന്നെയോ
ഒരുപക്ഷെ ഭയപ്പെടുത്തില്ല. കുട്ടികാലത്തെ ഇരുട്ടിനോടുള്ള ഭയമാണ് വളരുമ്പോ
ഇരുട്ടിനെ മാത്രം ചുറ്റുന്ന ഭയാനക ഭാവനകളായി ചിലർക്ക് മാറുന്നത്. ഇരുട്ട്
എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല.
നട്ടുച്ചയ്ക്ക് വിജനമായ ഒരു മൈതാനത്തിനു നടുവിലെ ഒരു കുളത്തിലേക്ക് നോക്കി
നില്ക്കുന്നത് എന്നെ അതിലേറെ പേടിപ്പിക്കുന്നു. കുട്ടികാലത്തെ ഒരു ഓർമ
അങ്ങനെ അവശേഷിക്കുന്നത് കൊണ്ടാവാം അത്. എന്റെ കുട്ടികാലം കണ്ടു
പരിചയിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തിലും ഞാൻ ഭയപ്പെടില്ല. വിദേശ പ്രേത
സിനിമകൾ എന്നെ നടുക്കാത്തതും എന്നാൽ ബാലചന്ദ്രമേനോന്റെ 'കലിക' എന്ന
ചിത്രത്തിലെ കട്ടിൽകാലിൽ തളയ്ക്കപെട്ട ദേവിയുടെ ഭാവന എന്റെ പല രാത്രികളിലെ
ഉറക്കം നശിപ്പിച്ചതും അതുകൊണ്ടുതന്നെ ആവും.
മനുഷ്യനിൽ ഏറ്റവും ശക്തിയുള്ള രണ്ടു വികാരങ്ങള ഉള്ളു. ഭയം, ലൈംഗികത. ബാക്കിയുള്ള വികാരങ്ങളെല്ലാം ഈ രണ്ടു ശക്തികളുടെ വ്യതിയാനങ്ങളാണ്. ഭയം കുട്ടികാലത്ത് തന്നെ രൂപപ്പെടുന്നു, ലൈംഗികത പിന്നീടും.
മനുഷ്യനിൽ ഏറ്റവും ശക്തിയുള്ള രണ്ടു വികാരങ്ങള ഉള്ളു. ഭയം, ലൈംഗികത. ബാക്കിയുള്ള വികാരങ്ങളെല്ലാം ഈ രണ്ടു ശക്തികളുടെ വ്യതിയാനങ്ങളാണ്. ഭയം കുട്ടികാലത്ത് തന്നെ രൂപപ്പെടുന്നു, ലൈംഗികത പിന്നീടും.
Tuesday, March 5, 2013
If dreams could kill
I am walking around a temple.An old one. In fact running in circles, past the huge white pillars with elephants chained on to them. Maybe 10 or 15 , I am not sure. People are all around the place. Kids watching, as the elephants feed themselves with the palm leaves stacked in front of them. I hit the number 8, and then I see, instead of elephants , there are giant black cobras. Standing high as the pillars and looking down at me with those angry eyes. No one was around anymore. I am all alone and trying to imbibe what I am seeing. That sight was beyond me. Beyond what my mind could ever handle. Something that spectacular, scary and dangerously beautiful could easily take the last breath away of me. If dreams could kill, I'd be dead by now.
Subscribe to:
Posts (Atom)