Tuesday, September 15, 2015

Don't talk about.....

My first ever detrimental experience with religion occurred as a kid when I was forbidden a particular seat in the bus by middle schoolers claiming that the seat belonged to "church-goers". Though I didn't commute as a straphanger that day because I was generously taken by the "temple-goers". I was in the fourth grade at that time and I clearly remember the feeling of disgust I had at that moment. What a moronic divergence. Maybe the seeds of disbelief  in partitioned cults were planted on that day. Since a kid, I  never bought the concept of religion. 

I used to believe in supernatural entities though for a brief period of my life. But 12 years of school science was more than enough to make   those beliefs, void. I never did disrespect the people who still believe in these - but it's true that I can never respect them. Religion shouldn't be like a genetic disorder that unwillingly cascades down to the next generation. Religion is something that should be secretive; Something that one should  conceal- like sex. Don't make it a public affair even if YOU are proud of it. And do believe in gods, if that helps you individually. I still say to param that Santa exists and, of course, it helps now, but he is gonna grow out of it soon.  

.

SBT

എസ്.ബി.ടി (SBT) എന്ന് കേക്കുമ്പോ ഓർമ വരുന്നത് 5 മണിയുടെ സൈറനും അത് ഊതി തീരും മുന്നേ വീട്ടിലെത്തുന്ന അമ്മയെയും ആണ്. Working late is not hardworking rather it shows your inefficency to finish your job in time -ഈ തത്വം പഠിച്ചത് തന്നെ അമ്മയുടെ ഈ സമയനിഷ്ഠ കണ്ടാണ്‌. And this was totally dependable. കാരണം ഞങ്ങളുടെ കുട്ടികാലത്തെ കുസൃതികളുടെ എല്ലാം കട്ട്‌-ഓഫ്‌ ടൈം ആ സൈറൻ ആയിരുന്നു.

.

Confessions.

ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയ കാലത്താണ്. ഒരു ദിവസം അച്ഛൻ മാരുതി സെന്നിന്റെ താക്കോലെടുത്ത്‌ കയ്യിൽ തന്നിട്ട് അമ്പലത്തിൽ ഒന്ന് പോയി വരാൻ പറഞ്ഞു. തർക്കികാനൊന്നും മിനകെട്ടില്ല- അനിയനെയും വലിച്ചു കേറ്റി വണ്ടിയെടുത്തു. ആദ്യമായിട്ടാണ് ഒറ്റക്കുള്ള കാർ ഓടിക്കൽ. സാമാന്യം തരക്കേടില്ലാതെ ഓടിച്ചു അമ്പലം എത്താറായി. അപ്പോളതാ കുറച്ചു മുന്നിലായി പഴയ ഒരു മുൻകാമുകി കുടയോക്കെ പിടിച്ചു നടന്നു പോവുന്നു. പാവം! അന്നും എന്റെ ഈഗോക്ക് ആനയുടെ വലുപ്പമാണ്.
വണ്ടി അവളുടെ മുന്നില് തന്നെ നിർത്തി. അനിയൻ വാതിൽ തുറന്നു കൊടുത്തു. അവൾ കേറിയപാടെ ഞാൻ വണ്ടി വിട്ടു. അവൾ പിറകിലിരുന്നു അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ട്. അല്പദൂരം എത്തിയപ്പോളെക്കും അവൾക്ക് ഇറങ്ങാനുള്ള സ്ഥലമായി. "വണ്ടി നിർത്തു" എന്ന് പലതവണ പറഞ്ഞെങ്കിലും ഞാൻ കേൾക്കാത്ത ഭാവത്തിൽ വണ്ടിക്ക് വേഗം കൂട്ടി. ഒടുവിൽ അമ്പലനടയിൽ വണ്ടി നിർത്തി ഞങ്ങളെല്ലാം ഒരുമിച്ചു പുറത്തിറങ്ങി.
"എന്തേ, വണ്ടി നിർത്തിയില്ല?" ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു.
അൽപനേരം മൌനമായി നിന്ന ശേഷം ഞാൻ പറഞ്ഞു "ഇത്രനേരം ഒരുമിച്ചു യാത്ര ചെയ്യാൻ പറ്റിയില്ലേ?"
അവൾ ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു.
അന്ന് വൈകുന്നേരം മുതൽ അവൾ എന്നെ വീണ്ടും വിളിച്ചു തുടങ്ങി.
രണ്ടു ദിവസത്തിൽ കൂടുതൽ അത് താങ്ങാനുള്ള പ്രാപ്തിയില്ലാതതിനാൽ സത്യം എനിക്ക് തുറന്നു പറയേണ്ടി വന്നു.
"പ്രിയപ്പെട്ട _______, അന്ന് നിന്നെ കണ്ടു വണ്ടി നിർത്തിയതല്ല. എഞ്ചിൻ ഓഫ്‌ ആയി പോയതാണ്. നീ ആവശ്യപെട്ടപ്പോൾ വണ്ടി നിർത്തണം എന്നെനിക്കു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിചാരിക്കുന്നിടത് ഈ കുന്തം നിർത്താൻ സത്യമായും ഞാൻ ഇതുവരെ പഠിചിട്ടില്ല. മറ്റൊന്നും വിചാരിക്കരുത്. നേരെ ചൊവ്വേ ഓടിക്കാൻ പഠിച്ചിട്ട്‌ നിന്റെ മുന്നിലൂടെ നിർത്താതെ വണ്ടി ഓടിച്ചു പോവണം എന്നാണു എന്റെ ആഗ്രഹം. അപ്പൊ ഞാൻ പോട്ടെ, എനിക്ക് നോവലെഴുതാൻ നേരായി."

.

Heights of Stupidity.

"നെറ്റി കയറുന്നതിന്റെ പ്രധാനകാരണം മുടി കൊഴിയുന്നതാണ് ". ഇത്തരം വിജ്ഞാനപ്രദമായ വിവരങ്ങളാണ് പരസ്യങ്ങളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഇത്രയും കാലം നെറ്റി കയറുന്നത്, നെറ്റിവളർച്ച എന്ന അത്യപൂർവ രോഗം മൂലമാണെന്നാണ് ഞാൻ ധരിച്ചു വച്ചിരുന്നത്. പരസ്യം എഴുതിയ മഹാന് എന്റെ നന്ദി അറിയിക്കുന്നു.

.

Tuesday, August 4, 2015

The System vs. Steve Lopez.

തീയറ്ററിൽ പോയി മലയാളം സിനിമകൾ കാണുക എന്ന ദു:ശീലം ഉപേക്ഷിച്ചിട്ട് വർഷങ്ങളേറെ ആയി. ഡിവിഡിയിലാണ് വിരളമായെങ്കിലും ചില മലയാളസിനിമകൾ കാണുന്നത്. റിവ്യൂ കേട്ട് കാണാറില്ല എന്നതാണ് മറ്റൊരു ശീലം. ഒന്നാമതു നല്ല വിമർശകർ മലയാളത്തിൽ ഇല്ല. നല്ല വിമർശകർ മലയാള സിനിമ കാണാറുമില്ല. അവരെ കുറ്റം പറയാൻ നിർവാഹമില്ല. പറഞ്ഞു വന്നത്, മേൽ പറഞ്ഞത് പോലെ വീട്ടിലിരുന്നു കണ്ടു ഇഷ്ടപെട്ട ചില ചിത്രങ്ങൾ ഉണ്ട്, എണ്ണത്തിൽ കുറവാണെങ്കിലും."മോസയിലെ കുതിരമീനുകൾ", "ടമാർ പടാർ", "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്" എന്നിവയൊക്കെ എനിക്ക് ബോധിച്ച സിനിമകൾ ആണ്. ആ ലിസ്റ്റിലേക്ക് കഴിഞ്ഞ ആഴ്ച കേറികൂടിയ സിനിമയാണ് "ഞാൻ സ്റ്റീവ് ലോപസ്". (ഇതുവരെ സിനിമ കാണാത്തവരെ മുഷിപ്പിക്കാതെ ഇരിക്കാൻ എഴുതുമ്പോൾ spoilers കഴിവതും ഒഴിവാക്കുന്നു.)
എല്ലാവരെയും പോലെ തന്നെ ആസ്വദിക്കാനാണ് ഞാൻ സിനിമ കാണുന്നത്. പക്ഷെ ആസ്വദിപിക്കുന്ന ഘടകങ്ങൾ പലർക്കും പലതരതിലായിരിക്കും. മലയാളികൾ പൊതുവെ 'ലാഗ് ' എന്ന് വിശേഷിപ്പിക്കുന്ന "നീചമായ" സിനിമ പ്രവണത എനിക്കിഷ്ടമാണ്. പരീക്ഷണങ്ങൾ, അപരിചിതമായ cinematic spaces, വ്യക്തമായ ശബ്ദ ബോധം, സ്ഥിതികളുടെ depth- ഇതൊക്കെ ഞാൻ ആസ്വദിക്കുന്ന കാര്യങ്ങളാണ്. "ഞാൻ സ്റ്റീവ് ലോപസ്" എന്റെ അഭിപ്രായത്തിൽ ഒരു മികച്ച സൃഷ്ടിയാണ്. രാജീവ്‌ രവിയുടെ "അന്നയും റസൂലും" എന്നെ അത്രയൊന്നും ആകർഷിച്ച സിനിമയല്ല. Baz Luhrmann-ന്റെ "Romeo+Juliet" എന്ന ചിത്രത്തിന്റെ imagery-ഉം narrative-ഉം ശക്തമായി സ്വാധീനിച്ച ഒരു ശരാശരി സിനിമയായിരുന്നു അത്. പക്ഷെ "ഞാൻ സ്റ്റീവ് ലോപസ്" എന്ന ചിത്രത്തിൽ രാജീവ്‌ രവി എന്ന സംവിദായകന്റെ testament കാണാം. കഥാപരമായി പുറമേക്ക് വലിയ വ്യാപ്തി തോന്നിക്കാത്ത ഒരു ഘടന ആണ് ഈ സിനിമക്ക്. സ്റ്റീവ് എന്ന യുവാവ്, അഞ്ജലി എന്ന അവന്റെ കാമുകി, DYSP അച്ഛൻ, റിബൽ ആയ കൊച്ചച്ചൻ, ഒരു ഗുണ്ട. ഇത്രയും വാക്കുകളിൽ സിനിമ ചുരുക്കാം.സ്റ്റീവ് എന്ന ചെറുപ്പകാരന്റെ ഒരു ദുർദിനതിന്റെ കഥ. പക്ഷെ ഈ സിനിമ അവശേഷിപ്പിക്കുന്ന എക്സ്പീരിയൻസ് ഇതിനെക്കാളൊക്കെ വലുതും ശക്തവുമാണ്. സ്റ്റീവിന്റെ ജീവിതം നമ്മുടെ സമൂഹത്തിന്റെ ഒരു വർക്കിംഗ്‌ prototype ആണ്. സ്റ്റീവ് എന്നത് ഈ സമൂഹത്തിലെ കഴുതകൾ എന്ന് വിശേഷിക്കപെടുന്ന നമ്മൾ ; DYSP ഇവിടുത്തെ ഭരണസംവിധാനവും, അഞ്ജലി- സിസ്റ്റം നമ്മുടെ മുന്നിലിട്ട് തരുന്ന ഒരു deviation-മാണ്. നമ്മുടെ കണ്മുന്നിൽ നടക്കുന്ന, നാം സൌകര്യപൂർവ്വം മറക്കുന്ന യാഥാർത്ഥ്യങ്ങൾ- അതാണ് ചിത്രത്തിത്തിന്റെ ആദ്യപാതിയിൽ ഇടയ്ക്കിടെ കാണുന്ന ഹരി എന്ന ഗുണ്ട. സിസ്റ്റം മറച്ചു വെക്കുന്ന ഈ അപ്രിയ സത്യം ഒരിക്കൽ മറനീക്കി പുറത്തു വരുന്നു- അപ്പോൾ മുതൽ ഹരി സിനിമയിലെ ഒരു പ്രധാന കഥാപാത്രമാവുന്നു. സ്റ്റീവ് സ്വന്തം വീട് വിട്ടു കൊച്ചച്ചനോടൊപ്പം താമസിക്കുന്നു. കൊച്ചച്ചൻ എന്നത് ഇവിടെ നമ്മുടെ, സിസ്ടതിനു പുറത്തുള്ള, നീതിബോധമാണ്.ഇത്തരം വളരെയധികം ചിന്തകൾ ഈ സിനിമ കാരണം ഉണ്ടാവുന്നുണ്ട്, ഇപ്പോഴും. എനിക്ക്ക് ഇത് തന്നെയാണ് ആസ്വാദനം.
ചിത്രത്തിൽ,സന്ധ്യാസമയത്ത് ഹരി എന്ന ഗുണ്ടയുടെ വീട് കാണിക്കുമ്പോൾ ദൂരെ അമ്പലത്തിൽ വിലകുറഞ്ഞ കോളാംബിയിൽ നിന്നും കേൾക്കുന്ന ഭക്തിഗാനം ഒരു unsettling emotion സൃഷ്ടിക്കുന്നുണ്ട്. ആ പാട്ടിനുള്ള character ഇപ്പോൾ ഇറങ്ങുന്ന മലയാളസിനിമകൾ മൊത്തമായി എടുത്താലും കാണാൻ കിട്ടില്ല.

.

Monday, July 20, 2015

Savage.

Animal Cruelty is an extremely offensive act irrespective of the species. But I do wonder how many of these puerile Stray-Dog activists truly apprehend actual circumstances. 30,608 cases of dog bites were reported from rural areas of Bangalore in 2013. Approximately 37 babies died from getting seriously wounded by dog bites in 2014.People commuting in two-wheelers and pedestrians are equally perturbed by canine attacks at night. Of course, the activists who do worry about canine welfare while sipping gin and tonic at the high-rise building in a gated community would probably call this irrational, but as a person who parallels lifestyles from both the above said facets I can vouch for these people. A friend of mine got paralysed because of a road accident when a stray dog jumped on to the road out of nowhere. A couple of years back, I had to lift up and hold an orphan baby near Koramangala to protect her from stray dogs. Now what would've been the provocation for these dogs to be hostile towards a 2 year old child? Frustration. From the lack of food, lack of space and lack of care. Who is responsible for this? People who are letting the stray dogs to multiply without any rationality per se. We need more stray dogs-they say. Its like saying we need more orphan children! No child should be an orphan and no dog should be a stray. I have seen some beautiful breeds of dogs wandering in the darkest alleys of Bangalore. Who put them there? The same high rise community who are too lazy to sell them or put them in a shelter while moving to a different state. Now they might ask- What are you saying you heartless prick? Kill the dogs?. No, I am not saying that. Do not kill them. Every single dog-activist should have at least 10-15 stray dogs adopted. And that should be the revolution, not pre-booking hotels in Kerala and cancelling them on the day citing Animal Cruelty!

Sunday, July 19, 2015

The Periodic Update Contravention

അത്ഭുത നീരാളി. കുട്ടികാലത്ത് അനവധി തവണ വായിക്കുകയും ഒരു നിധി പോലെ സൂക്ഷിക്കുകയും ചെയ്തിരുന്ന പുസ്തകം. വളരുംപോൾ നമ്മളോടൊപ്പം പുസ്തകങ്ങളുടെ വലുപ്പവും കൂടുമെന്ന തിരിച്ചറിവിൽ വായന നിർത്തി മറ്റു അനായാസവിനോദങ്ങൾ കണ്ടു പിടിക്കേണ്ടി വന്നപ്പോൾ ഇതും ഏതോ ഒരു പഴഞ്ചാക്കിനുള്ളിലായി. പക്ഷെ ഈയടുത്ത കാലത്ത്, ലോകത്തുള്ള സമസ്തമലയാളികളുടെയും സംസ്ഥാനവികാരമായ നോസ്ടാൾജിയ എന്ന രോഗത്തിന് അടിമപ്പെടുകയും വളരെ ശ്രമപെട്ട് അത്ഭുത നീരാളിയുടെ ഒരു പതിപ്പ് വാങ്ങുകയും ചെയ്തു. അടക്കമുള്ള പുറംചട്ടയിൽ നിന്നും ഫോട്ടോഷോപ്പ് പഠിക്കുന്ന ഏതോ പൈതലിന്റെ എച്ചിൽപാത്രം പോലെ തോന്നിക്കുന്ന പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു. 


ആവേശത്തോടെ വായിക്കാൻ തുടങ്ങി, അതേ വേഗത്തിൽ തന്നെ അടച്ചു വെച്ചു. കാരണം വിശദമായി തന്നെ പറയാം. രണ്ടു കുട്ടികളുടെ അവധികാലസാഹസങ്ങൾ ആണ് കഥയുടെ ചുരുക്കം. എണ്പതുകളുടെ അവസാന കാലഘട്ടത്തിൽ അന്നത്തെ സാങ്കേതങ്ങൾ ഉപയോഗിച്ച് മനോഹരമായി അവതരിപ്പിച്ച ഒരു ശാസ്ത്ര-ഫിക്ഷൻ ആയിരുന്നു അത്ഭുത നീരാളി. തുടക്കത്തിൽ കൂട്ടുകാരന്റെ വീട്ടിലിരുന്ന് അവന്റെ വി.സി.ആറിൽ JAWS എന്ന സിനിമ കാണുന്ന ഒരു രംഗം നായകന്മാർ വർണിക്കുന്നുണ്ട്. 2015-ൽ വി.സി.ആർ എന്നത് ഡി.വി.ഡി യും JAWS എന്നത് FINDING NEMO ആയും മാറിയിരിക്കുന്നു! അത് പോരാഞ്ഞിട്ടാവണം കഥയിലുടനീളം ഫേസ്ബുക്ക്‌, ഇമെയിൽ, മൊബൈൽ എന്നിങ്ങനെ കഥാപാത്രങ്ങളെ കൊണ്ട് പറയിക്കുക്കുന്നുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളെ ആകർഷിക്കാൻ ചേർത്ത ഈ "വിപ്ലവകരമായ മാറ്റം" ഏതു ബുദ്ധിയിൽ ഉദിച്ചതാണെന്ന് അറിയില്ല - ഏതായാലും കെ.വി.രാമനാഥന്റെ ആവാൻ വഴിയില്ല. ഒരു സാഹിത്യ സൃഷ്ടി - അത് സിനിമയോ, കഥയോ, ചിത്രമോ എന്തുമായിക്കൊള്ളട്ടെ, ആ കാലഘട്ടത്തിന്റെ കണ്ണാടി ആവണം. അക്കാലത്തെ ഒരു കഥ വായിക്കുമ്പോൾ അറിയാതെ നമ്മൾ ആ ഘട്ടത്തിലേക്ക് യാത്ര ചെയ്യണം. അന്നത്തെ രാഷ്ട്രീയം, സംസ്കാരം, സാങ്കേതികത എന്നിവയെ പറ്റി എല്ലാം പഠിക്കാൻ കഴിയണം. ഇതൊന്നുമില്ലെങ്കിലും ഏറ്റവും കുറഞ്ഞത്‌ ഞാൻ മുൻപ് പറഞ്ഞ നൊസ്റ്റാൽജിയക്ക് ഒരു സമാധാനമെങ്കിലും ഉണ്ടാക്കണം! ഈ അത്യാധുനിക പതിപ്പിനോട് ആ പഴയ കുട്ടി ക്ഷമിക്കില്ല. ഈ പുതിയ ഞാനും.



.

Wednesday, July 1, 2015

ഒരു മതത്തിലും വിശ്വസിക്കാത്ത ഈശ്വരവിശ്വാസികൾ ഉണ്ടാകട്ടെ!

മതതീവ്രവാദികൾക്ക് എല്ലാം പ്രശ്നമാണ്. വേറെ ഒരു രാജ്യം നന്നായാൽ പ്രശ്നം, മറ്റൊരു മതം നന്നായാൽ പ്രശ്നം, അവരെ പറ്റി കുറ്റം പറഞ്ഞാൽ പ്രശ്നം ഒന്നും പറയാതിരുന്നാലും പ്രശ്നം, അന്യമതക്കാരെ സ്നേഹിച്ചാൽ പ്രശ്നം, സ്വന്തം മതക്കാരെ സ്നേഹിച്ചാലും പ്രശ്നം, മതവസ്ത്രം ഇട്ടില്ലെങ്കിൽ പ്രശ്നം, മൈക്ക് വെച്ച് ഉച്ചത്തിൽ നിലവിളിചില്ലെങ്കിൽ പ്രശ്നം, പശുനെ തിന്നാൽ പ്രശ്നം, പന്നിയെ തിന്നാൽ പ്രശ്നം -ഇത്രയൊക്കെ ആയ സ്ഥിതിക്ക് കല്യാണം കഴിക്കുന്നതും കുട്ടികൾ ഉണ്ടാവുന്നതും കൂടി മതപരമായി അങ്ങ് വിലക്കിയിരുന്നെങ്കിൽ ഒരു പത്തു മുപ്പതു വർഷം കഴിയുമ്പോ ഇവറ്റകൾ എല്ലാം ചത്തൊടുങ്ങിയേനെ.
ഒരു മതത്തിലും വിശ്വസിക്കാത്ത ഈശ്വരവിശ്വാസികൾ ഉണ്ടാകട്ടെ.

.

Friday, May 1, 2015

Food for Thought

ഈ വ്യാജമദ്യദുരന്തം എന്നു വെച്ചാൽ, മദ്യം വ്യാജമാണെന്നാണൊ അതോ ദുരന്തം വ്യാജമാണെന്നാണൊ?

.

Friday, April 17, 2015

Counting Diamonds to Sleep.

It was another sleepless night and as usual I was in bed looking at rotation cycles of the fan. After a while I thought of pushing myself on to a dream. This is something that I often do-  I will stage the setting, characters and if needed an inciting incident in my mind. The dream will soon take off from your curb to a subliminal auto-drive. I decided to try the technique again and started staging a very simple initiation. I am in this small room which had wooden flooring and papers on the wall where I am sitting in a chair and staring at pile of diamonds.I am slowly filling a glass jar with those diamonds. And accidentally one of them falls on to the floor, bounces around and rests hidden. Now here my mind starts getting a little uncomfortable, sleep pattern changes and I am back in control of my dream. Now I can direct the dream in a such a way that I found the diamond from the floor resting right next to the leg of the chair; picked it up and put it in the jar. But my subconscious mind didn't let me do that. Even when I deliberately placed the diamond there on the scene, my mind kept telling me that its not the right diamond.

Now going to the bigger picture here - I tried this experiment with a couple of my friends and 4 out of 5 were able to sleep peacefully and continue with the dream after altering the dream by putting the diamond where they could see it. But one of them had the same quandary that I faced. I am not really qualified to validate this as a solid study, but I think it was an archetypical of two kinds of people. The ones who feel contend with whatever they have and the ones who can never settle with whatever they own. What is your take?


.

F#ck Mediocrity.

ഇന്നൊരാൾ ചോദിച്ചു, "നവമാദ്ധ്യമ വിപ്ലവങ്ങൾ, സമരങ്ങൾ, വ്യക്തിസ്വാതന്ത്ര്യചലനങ്ങൾ, പ്രസംഗങ്ങൾ, പ്രതിഷേധങ്ങൾ - എന്നിവ കൊണ്ട് ഒരു ശരാശരി മലയാളിക്ക് എന്ത് ഗുണമാണ് ഉള്ളത്?". ശരിയാണ്, ഗുണമൊന്നുമില്ല. ജീവിതകാലം മുഴുവൻ നിങ്ങൾ ഒരു ശരാശരി മലയാളി മാത്രമായിരിക്കും എന്നുറപ്പുണ്ടെങ്കിൽ.

True Story.

The most difficult problem I've faced in my life is finding the precise measurement of Tang for a glass of water.

.

A Good Life.

പരമുവിനു ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കുന്നതിനു പലരും എന്നെ കുറെ കുറ്റപെടുത്തിയിട്ടുണ്ട്. പക്ഷെ എനിക്കുറപ്പായിരുന്നു, അവനും ഒരിക്കൽ മനസിലാവും കളിപ്പാട്ടം എന്നത് അത് വാങ്ങി കൊടുക്കുന്ന ആളുകളെ പോലെതന്നെ ആപേക്ഷികം ആണ് എന്ന്. പതിവ് പോലെ ഇന്നും അവനോടു ചോദിച്ചു, "എന്താ വാങ്ങി കൊണ്ട് വരണ്ടെ?" വലിയൊരു ലിസ്റ്റ് പ്രതീക്ഷിച്ചു നിന്ന എന്നോട് അവൻ പറഞ്ഞു "ഒന്നും വേണ്ട, പപ്പ വേഗം തിരിച്ചു വന്നാൽ മതി." ജീവിതം ഒരു പോയിന്റ്‌ ഉണ്ടാക്കിയത് ഇന്നാണ്.

.

Makuttan Chronicles: Contemperory folk tale.

ഞാൻ: ഒരു വീട്ടിൽ ഒരു കോഴി ഉണ്ടായിരുന്നു. എന്നും രാവിലെ വീട്ടുകാരെ വിളിച്ചുണർത്തുന്നത് ആ കോഴിയായിരുന്നു. ഒരു ദിവസം ഒരു കുറുക്കൻ ആ വഴി വന്നു. കോഴിയെ കണ്ടു കൊതി മൂത്ത കുറുക്കൻ അന്ന് രാത്രി കോഴിയെ കൊന്നു തിന്നാൻ തീരുമാനിച്ചു. വീടിന്റെ പരിസരത്ത് വെച്ച് കോഴിയെ പിടിച്ചാൽ അതൊച്ച വെച്ച് വീട്ടുകാരെ ഉണർത്തും എന്ന് മനസിലായ കുറുക്കൻ, ബുദ്ധിപൂർവം കോഴിയെ അവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചു. രാത്രി വൈകി കോഴികൂടിനടുതെതിയ കുറുക്കൻ കോഴിയുമായി ചങ്ങാത്തതിലായി. കൂടുതൽ ചങ്ങാതിമാരെ പരിചയപെടുത്തി തരാമെന്നു കള്ളം പറഞ്ഞ് കോഴിയെ കുറുക്കൻ കാട്ടിലേക്ക് കൊണ്ടുപോയി. അല്പം ദൂരത്തായപ്പോ കോഴിയെ തിന്നാൻ കൊണ്ടുപോവുകയാണെന്ന് കുറുക്കൻ തുറന്നു പറഞ്ഞ് ഒരുകൊലച്ചിരിയും ചിരിച്ചു. ബുദ്ധിമാനായ കോഴിക്ക് ഒരു സൂത്രം മനസ്സിൽ തോന്നി. കോഴി പറഞ്ഞു "അയ്യോ ചേട്ടാ, നേരത്തെ പറയണ്ടേ? ഞാൻ എന്റെ കരൾ വീട്ടിൽ വെച്ചിരിക്കുവാ. അതിനല്ലേ രുചി മുഴുവൻ! ഒരു കാര്യം ചെയാം നമുക്ക് തിരിച്ചു പോയി കരൾ എടുത്തു വരാം." മണ്ടൻ കുറുക്കൻ അത് വിശ്വസിച്ച് കോഴിയുടെ കൂടെ വീട്ടിലേക്കു പോയി. വീടെത്തിയതും കോഴി ഉച്ചത്തിൽ കൂവി. വീട്ടുകാർ ഉണർന്ന് കല്ലും വടിയും എറിഞ്ഞ് കുറുക്കനെ തല്ലി കൊന്നു.

പരമു: ന്ഹീീീീീ....

ഞാൻ : എന്താടാ?

പരമു: കുറുക്കനെ കൊല്ലേണ്ട..

ഞാൻ: ശരി, നാട്ടുകാർ ഉണർന്നു, പക്ഷെ അത് കണ്ടു കുറുക്കൻ ഓടി രക്ഷപെട്ടു.

പരമു: ന്ഹീീീീീ....

ഞാൻ : എന്താടാ?

പരമു: കുറുക്കൻ കഴിച്ചില്ല.

ഞാൻ: ഹം, അങ്ങനെ ഒടുവിൽ വീട്ടിലെത്തിയ കുറുക്കൻ കോഴിയെ കഴുത്ത് തിരിച്ചു കൊന്നതിനു ശേഷം കറി വെച്ചു തിന്നു.

പരമു: :)


.