ശുദ്ധഹാസ്യം എന്നത് എന്റെ മേഖലയല്ല. അതെനിക്ക് വഴങ്ങുകയുമില്ല. അതുകൊണ്ടു പറയാനൊ എഴുതാനോ ശ്രമിക്കാറില്ല. ആക്ഷേപഹാസ്യം എന്നത് പൊതുവെ എല്ലാവരും അംഗീകരിക്കും എന്നുള്ളത് കൊണ്ട് അതുപയോഗിക്കുന്നു എന്ന് മാത്രം. യഥാർത്ഥത്തിൽ എന്റെ ഹാസ്യം സർറിയൽ ഹ്യൂമർ അഥവാ അബ്‌സേർഡിസ്റ് ഹ്യൂമർ ആണ്. അത് കുട്ടികാലം മുതൽ അങ്ങനെയായിരുന്നു. യുക്തിബോധത്തെ വെല്ലുവിളിക്കുക, യുക്തിയില്ലാത്ത സീറ്റുവേഷനുകൾ സൃഷ്ടിക്കുക, യാതൊരു പൊരുത്തവുമില്ലാത്ത juxtapositions ഉണ്ടാക്കിയെടുക്കുക എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ. ഞാനും സഹോദരനും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ഇത്തരം ഹാസ്യമാണ്. ഒരു കുഴപ്പമെന്താണെന്നു വെച്ചാൽ ഇത് എല്ലാവര്ക്കും ആസ്വദിക്കാൻ സാധിക്കണം എന്നില്ല. ഒറ്റയ്ക്ക് അബ്‌സേർഡിസ്റ് ഹ്യൂമർ ഉണ്ടാക്കിയെടുക്കാൻ കഴിയില്ല. അതിനു നല്ല ഒരു പാർട്ണർ വേണം. ഞങ്ങൾക്ക് അത് കഴിഞ്ഞിരുന്നു. അന്ന് അതാസ്വദിക്കാനും ഞങ്ങൾക്കേ കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് കഷ്ടം. പലരും, ഇവരിപ്പോ എന്തിനാ ചിരിക്കുന്നത് എന്ന രീതിയിൽ ഞങ്ങളെ നോക്കിനിക്കും! ഇത് ഞങ്ങൾ കണ്ടുപിടിച്ച ഹ്യൂമർ ഒന്നുമല്ല. Mel Brooks ഒക്കെ ഇതിന്റെ ആശാനാണ്. ഇത്തരം തമാശകൾ നമ്മുടെ സിനിമകളിൽ ഉണ്ടാവാത്തതും, ഇനി അഥവാ ഉണ്ടായാൽ തന്നെ "നിലവാരമിലാത്ത ചളി"യാവുന്നതും ഈ ആര്ട്ട്-culture ഡിഫറെൻസ് കൊണ്ടാണ്. ഞാൻ ഇപ്പൊ ഇതൊക്കെ പറഞ്ഞത് - മുതിർന്നതിനു ശേഷം, ഇത്തരം ഹ്യൂമർ പരീക്ഷിക്കാൻ ആളില്ലാത്തതു കാരണം സർകാസവും, സറ്റയറും ഒക്കെ എഴുതിയും പറഞ്ഞും പോയ്കൊണ്ടിരിക്കുന്ന വേളയിൽ പെട്ടെന്നൊരു തിരിച്ചറിവ്! ഒരു ഉഗ്രൻ പാർട്ണർ എന്റെ കയ്യിൽ കിടന്നു തന്നെ വളർന്നു വരുന്നുണ്ടായിരുന്നു! പരമു! ഞങ്ങളുടെ പല സംഭാഷണങ്ങളും കഥകളും absurdist humorന്റെ അങ്ങേയറ്റമാണ്. പരമുവിന്റെ കഥകൾ വായിക്കുന്നവർക്ക് കുറച്ചൊക്കെ മനസിലാവുന്നുണ്ടാവണം.
ഒരു ഉദാഹരണം:
ടോയ്‌സ് വെച്ചുള്ള കളിക്കിടയിൽ : ഒരു സാധാരണ കഥ കളിച്ചു തീരാറായിട്ടുണ്ടാവും (ബാലരമ നിലവാരത്തിലുള്ള, ഒരു സാധാരണ മോറൽ കഥ). കഥയുടെ കോൺഫ്ലിക്റ് സോൾവ് ചെയ്യുന്നതിന് തൊട്ടുമുൻപ് പരമുവിന്റെ വക ഒരു ഭ്രാന്തൻ കഥാപാത്രം വരും (പ്രത്യേകിച്ച് ഒരു കാര്യവുമില്ല, ആ കഥയിൽ അതുവരെ ഇല്ല) എന്നിട്ടു ആ സൊല്യൂഷൻ പരമാവധി വൈകിപ്പിക്കും. ഒടുവിൽ എങ്ങോട്ടോ പോവും, കഥ സാധാരണ പോലെ അവസാനിക്കും. ഇനി ഇതുമായി ഒരു ബന്ധവുമില്ലാത്ത വേറെ ഏതു കഥയിലും അവന്റെ ഇഷ്ടത്തിനനുസരിച്ചു ഈ ഭ്രാന്തൻ കഥാപാത്രം കേറി വരും. ആ വരവാണ് ഇതിലെ absurd humor. ഇത് പോലെ അവന്റെ മറ്റൊരു സൃഷ്ടിയാണ് , വളരെക്രിട്ടിക്കൽ ആയ സമയത്ത്, കള്ളന്മാരോട് വളരെ സ്നേഹത്തിൽ മാത്രം സംസാരിക്കുന്ന ഒരു പോലീസുകാരൻ !!
(ഇപ്പോ ഇത് വായിക്കുന്ന നല്ലൊരു ശതമാനം ആളുകളും "അയ്യേ ഇതിലെന്താ തമാശ" എന്ന് പറഞ്ഞു കാണും. അതാണ് ഞാൻ മുൻപ് പറഞ്ഞു വന്നത് ).
(ഇപ്പോ ഇത് വായിക്കുന്ന നല്ലൊരു ശതമാനം ആളുകളും "അയ്യേ ഇതിലെന്താ തമാശ" എന്ന് പറഞ്ഞു കാണും. അതാണ് ഞാൻ മുൻപ് പറഞ്ഞു വന്നത് ).
.
No comments:
Post a Comment