Monday, December 16, 2013

Sublime.

ഒരു സിനിമ അല്ലെങ്കിൽ സാഹിത്യസൃഷ്ടി നമ്മളുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ പല കാരണങ്ങൾ ഉണ്ടാവും. പലതും വ്യക്തിനിഷ്ടവും ആണ്. പക്ഷെ ബോധപൂർവമോ അല്ലാതെയോ ഒരു സിനിമയിൽ ചേർക്കുന്ന വളരെ നിസ്സാരങ്ങളായ ചില 'വികാര-ജനറേറ്ററുകളെ' പറ്റിയാണ് ഞാൻ പറയുന്നത്. സിനിമയിലെ സെക്സ് എന്നത് ഈ ഗണത്തിൽ പെടുത്താവുന്ന പൌരാണികമായ ഒരു സങ്കേതമാണ്. പക്ഷെ അതിന്റെ ഉദ്ദേശം പലപ്പോഴും വളരെ പ്രത്യക്ഷവുമാണ്. കുറച്ചു indirect ആയ ഒരു അപ്ലിക്കേഷൻ പറയാം - നാവിൽ കൊതിയൂറുന്ന ഭക്ഷണം ആസ്വദിക്കുന്ന ഒരു കഥാപാത്രത്തെ സിനിമയിൽ കണ്ടാൽ ,മോശം ചിത്രമാണെങ്കിലും നമ്മുടെ ഉപബൊധമനസിൽ , ആ ഭക്ഷണത്തോട് നമ്മുക്കുള്ള അതെ ഇഷ്ടം തന്നെയാവും ആ രംഗത്തിനോടും. Stanley Kubrick , കൊക്കോ കോളയുടെ അക്കാലത്തെ controversial ആയ Subliminal Advertising വിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു "ദി ഷൈനിങ്ങ്" എന്ന ചിത്രത്തിൽ 'Subliminal Erotica' ഉപയോഗിച്ചിരുന്നു എന്നൊരു സ്ഥാപിക്കപെടാത്ത തർക്കം ഉണ്ട്. ബഷീർ സാഹിത്യത്തിൽ ഭക്ഷണത്തെ കുറിച്ചുള്ള പരാമർശം, വീണ്ടും വീണ്ടും ആ കഥകൾ വായിക്കാൻ എന്നെ പ്രേരിപ്പിചിടുണ്ട്.(മാന്ത്രികപൂച്ച എന്ന കഥയിൽ രണ്ടു പേജുകളോളം ബിരിയാണിയുടെ പാചകവിധിയാണ്).

"Now, Forager", ഇതുപോലെയുള്ള കുറച്ച് എലെമെന്റ്സ് ഉള്ള ഒരു കൊച്ചു നല്ല സിനിമ ആയിരുന്നു. ഭക്ഷണവും ഫോട്ടോഗ്രാഫിയും എനിക്ക് പ്രിയപെട്ടതായതുകൊണ്ട് ആവാം - ഇതിൽ Lucien കാട്ടിൽ വെച്ച് കിട്ടുന്ന വേരുകളും കൂണുകളും ഇലകളും അരിഞ്ഞിട്ട് കൂടെ കാട്ടുകൊഴിയുടെ മുട്ടയും പൊട്ടിച്ചു ഒരു പാനിൽ scramble ചെയ്തു കഴിക്കുന്ന ഒരു രംഗം ഉണ്ട്. മികച്ച രീതിയിൽ macro ഷോട്ടുകൾ ഉപയോഗിച്ച് അതിനേകാൾ മികച്ച രീതിയിൽ എഡിറ്റ്‌ ചെയ്ത് execute ചെയ്തിരിക്കുന്നു - ആ രംഗം മാത്രം ഞാൻ വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്. നല്ലൊരു comforting meal കഴിച്ച സുഖമാണ് ആ സിനിമ കാണുമ്പോൾ.

Wednesday, December 4, 2013

Women in Malayalam Cinema

വെയെർവുൾഫ്  എന്നത് മലയാള സിനിമക്ക്ക് അത്ര പരിചിതമല്ലാത്ത ഒരു ഭീതി സങ്കല്പമാണ്. എന്നാൽ "An American Werewolf in London" കണ്ടപ്പോ പോലും തോന്നാത്ത രീതിയിൽ, ഏതെങ്കിലും മലമുകളിലേക്ക് ഓടികേറി ഒരു മനുഷ്യചെന്നായയെ പോലെ കൂവണം എന്ന് തോന്നുന്നത് മലയാളത്തിലെ ചില പ്രഗല്ഭ സംവിധായകർ സ്ത്രീകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കാണുംപോൾ ആണ്. നമ്മുടെ 'സംസ്കാര' ത്തിന്റെ സ്വാധീനത്താൽ, സ്ത്രീകളും പുരുഷന്മാരും തമ്മിൽ നടക്കേണ്ടുന്ന ,Ideal ആശയവിനിമയത്തിന്റെ അഭാവം ആവാം കാരണം; ഈ ചലച്ചിത്രകാരന്മാരുടെ സ്ത്രീ-വ്യക്തിത്വ-സങ്കൽപ്പങ്ങൾ വളരെ വികലമാണ് എന്ന് തോന്നിയിട്ടുണ്ട്.

എന്പതുകളിലും തൊണ്ണൂറുകളുടെ പകുതി വരെ എങ്കിലും ഈ പോരായ്മ വളരെ സുരക്ഷിതമായി അവർ ഉപയോഗിച്ച് പോന്നിരുന്നു.സത്യൻ അന്തികാട്, സിദ്ദിക്ക്-ലാൽ, കമൽ, ജോഷി, പ്രിയദർശൻ എന്നിങ്ങനെ പരിമിതമായ കഴിവുകൾ ഉള്ളവർ ഒരു Safe-Play നടത്തിയിരുന്നു. eg: നാടോടികാറ്റ്, റാംജി റാവു സ്പീകിംഗ്‌, പാവം പാവം രാജകുമാരൻ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്.. (പിന്നെയും നിരവധി ഉദാഹരണങ്ങൾ). ഇതിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിലും അവയെല്ലാം പുരുഷന്മാരുടെ perspective ൽ നിന്നായിരുന്നു. അതാണ് മുൻപ് സൂചിപ്പിച്ച Safe-Play.


ഇതിൽ നിന്ന് മാറി ചിന്തിച്ചു തുടങ്ങിയപ്പോഴാണ് കുഴപ്പങ്ങൾ തുടങ്ങിയത്. ക്രോണിക് ബാച്ചിലർ -രംഭ, നിറം-ശാലിനി എന്നിങ്ങനെ തുടങ്ങി, ഇന്നത്തെ ചിന്താവിഷയം-മീര ജാസ്മിൻ എന്ന് വന്നു നില്കുന്നു. ഇതൊരു അവസാനം അല്ലന്നു അറിയാം. ഉദാഹരണങ്ങൾ പറഞ്ഞാൽ തീരില്ല. അതുകൊണ്ട് പറയുന്നില്ല.പ്രാദേശികമായി ഒരു രീതിയിലും ചേരാത്ത ഹിന്ദി നായികമാരെ പ്രിയദർശൻ കൊണ്ടുവന്നപ്പോൾ, ഇവിടെ ഉള്ളവരെ വെച്ച് വികലമായ ഒരു Modern Women സങ്കൽപം മറ്റുള്ളവർ ഉണ്ടാക്കിയെടുത്തു.

വളരെ തന്മയത്വത്തോടെ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സംവിധായകർ ഉണ്ട്. തമിഴിൽ മണിരത്നം അത്തരത്തിൽ ഒരാളാണ്. ഭരതന് അത് ഒരു പരിധി വരെ കഴിഞ്ഞിരുന്നു. (പ്രണാമം, കാതോടു കാതോരം....) പദ്മരാജൻ വളരെ മികച്ച സ്ത്രീകഥാപാത്രങ്ങളെ കഥകളിലും സിനിമകളിലും സംഭാവന ചെയ്ത ആളാണ്‌. 

മേൽ പറഞ്ഞ സംവിധായകർ അവരുടെ Safe Play തുടരുന്നിരുന്നുവെങ്കിൽ ഒട്ടനവധി മികച്ച സിനിമകൾ മലയാളത്തിനു ലഭിച്ചേനെ എന്ന് തന്നെയാണ് എന്റെ വിശ്വാസം 


Tuesday, December 3, 2013

ചുക്ക് ഐ ഗെക്!


ഐവാൻ ലുകിന്സി സംവിധാനം ചെയ്ത് 1953-ൽ പുറത്തു വന്ന റഷ്യൻ ചിത്രമാണ്, "ചുക്ക് ഐ ഗെക് ". ആർക്കാധി ഗെദാർ എന്ന ബാലസാഹിത്യകാരന്റെ പ്രശസ്തമായ പുസ്തകത്തിന്റെ ചലചിത്രാവിക്ഷ്കാരം. സൈബീരിയൻ ടൈഗയിൽ ജോലി ചെയ്യുന്ന അച്ഛനെ കാണാൻ അഞ്ചു വയസ്സുകാരായ ചുക്കും ഗെക്കും അമ്മയോടൊപ്പം യാത്ര തിരിക്കുകയാണ്. സംഭവബഹുലവും നീണ്ടതുമായ ട്രെയിൻ യാത്രയും പിന്നീട് രണ്ടുദിവസം നീളുന്ന സ്ലെടജ് യാത്രയും. ടൈഗയിൽ എത്തുന്ന അവർ, അപ്രതീക്ഷിതമായി അൽകരാഷ് ഗോർജിലേക്ക് പോയ അച്ഛന്റെ വിവരം ആണ് അറിയുന്നത്. അടുത്ത 10 ദിവസത്തെ അവരുടെ സർവൈവൽ ആണ് കഥ.

അടിച്ചേൽപ്പിക്കുന്ന Imagery-യോ Plot Device-കളോ ഇല്ലാതെ വളരെ ശാന്തമായി പോവുന്ന ഒരു സിനിമ. ചില സിനിമകൾ ഒരു പ്രത്യേക കംഫോര്ട്ട് നമുക്ക് തരാറുണ്ട്. അത് പിന്നീട് ഒരു ശീലമായും മാറും. ഉദാ: "It Happened One Night" എന്ന ചിത്രത്തിന് NIght +Hot Chocolate+Warm Comfy Bed എന്ന ഒരു preset എന്റെ മനസ്സിൽ ഫോം ചെയ്തു കഴിഞ്ഞു. "ചുക്ക് ഐ ഗെക് "വളരെ atmospheric/interactive ആയ ഒരു ഫിലിം ആണ്.അറിയാതെ നമ്മളെ അത് ആ യാത്രകളിൽ കൂടെ കൂട്ടുക തന്നെ ചെയ്യും.

കുട്ടികാലത്ത് എന്നെ വല്ലാതെ സ്വാധീനിച്ച 4 ചിത്രങ്ങളിൽ ഒന്നാണിത്. മറ്റു മൂന്നും ചുവടെ ചേര്ക്കുന്നു.

1. Bashu, gharibeye koochak (1990)
2. അഭയം (1991)
3. CFC Spirit (czechoslovakian ഫിലിം ആണിത്. ഇംഗ്ലീഷ് ടൈറ്റിൽ ഇതാണ് എന്നാണു ഓർമ.90-91 കാലഖട്ടത്തെ ഫിലിം.അന്തരീക്ഷ മലിനീകരണം കാരണം, ഒരു ഗ്രാമപ്രദേശത്ത് നടത്തുന്ന പരിസ്ഥിതി സംരക്ഷണ ക്യാംപിൽ എത്തിപെടുന്ന രണ്ടു സഹോദരങ്ങൾ.അവിടെ അവർ കാണുന്ന ഒരു സ്റ്റേഷൻ മാസ്റ്റർ. Magical Realism വളരെ സമർത്ഥമായി ഉപയോഗിച്ചിരുന്ന ഒരു ചിത്രം. ഇതിന്റെ ഒരു പ്രിന്റ്‌/ കോപ്പി പോലും കിട്ടാനില്ല. 

Три толстяка അഥവാ മൂന്നു തടിയന്മാർ


സോവിയറ്റ് സാഹിത്യത്തിലെ ആദ്യത്തെ Revolutionary Fairytale എന്നറിയപെടുന്ന സൃഷ്ടിയാണ് 1924ല് യുറി ഒലെഷ എഴുതിയ "Три толстяка" (മൂന്നു തടിയന്മാർ). പല കഥാപാത്രങ്ങൾ അവരുടേതായ കഥകളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഒരുമിച്ചു ചേർന്ന് ഒരൊറ്റ പര്യവസാനം സൃഷ്ടിക്കുന്ന ഒരു ഘടനയായിരുന്നു മൂന്നു തടിയന്മാരുടെത്. അതിൽ വളരെ surrealistic ആയ ഒരു ഭാഗം, കൊട്ടാരത്തിലെ അനന്തരവകാശിയുടെ ജീവനുള്ളതെന്നു തോന്നിപ്പിക്കുന്ന ഒരു പാവയുടെ കഥയാണ്.കേടായ പാവയെ നേരയാക്കാൻ സ്ഥലത്തെ ഒരു അരകിറുക്കൻ ഡോക്ടറെ ഏല്പിക്കുകയാണ്‌. ഒരു മനുഷ്യകുട്ടിയെ പാവക്കു പകരം തിരികെ നല്ക്കി കൊട്ടാരത്തിൽ നൂർന്നു കേറാൻ വിപ്ലവകാരികൾ ശ്രമിക്കുന്നുണ്ട്. 

ഒരുപാട് metaphors ഉപയോഗിച്ചിരുന്ന ഒരു എഴുത്തായിരുന്നു. പലതും കുട്ടികാലത്ത് മനസിലായിട്ടില്ലെങ്കിലും ഈ പുസ്തകം തന്നിരുന്ന feel അപാരമാണ്. വിശന്നു തളർന്നിരിക്കുന്ന ഡോക്ടർ ഒരു സർക്കസ് കൂടാരത്തിൽ പോയി തട്ടിവിളിച്ചു ആട്ടിറച്ചിയും ഉള്ളി പൊരിച്ചതും കഴിക്കുന്നത്‌ വിവരിക്കുന്നുണ്ട്. ആ ഒരു സുഖം കിട്ടാൻ വേണ്ടി മാത്രം അമ്മയെ കൊണ്ട് ഉള്ളി മാത്രം പൊരിപ്പിചു കഴിക്കുമായിരുന്നു ഞാൻ (As meat was forbidden at home).

പിന്നീടു കുറെ കാലങ്ങൾക്ക് ശേഷമാണ് ഇതിന്റെ ചലച്ചിത്ര ആവിഷ്കാരം കാണുന്നത് .വല്ലാതെ നിരാശപെടുത്തി. 1966ൽ ഇറങ്ങിയ ചിത്രത്തിനു പുസ്തകതിനോടോ സിനിമപ്രേമികളോടോ നീതി പുലർത്താൻ കഴിഞ്ഞില്ല. എനിക്കു ഉൾകൊള്ളാൻ പറ്റാത്ത സിനിമഭാഷയായിരുന്നു ആ ചിത്രത്തിൽ.എഴുപതുകളിലെ ഹോളിവുഡ്/ മലയാള ചിത്രങ്ങൾ പോലെ ഒരു നപുംസക-സിനിമ-കാലഘട്ടം. ഈ കാലഘട്ടങ്ങളിൽ നല്ല ചിത്രങ്ങൾ ഇല്ല എന്നല്ല.സാങ്കേതിക-ക്രിയാത്മക മേഖലകളിൽ ഒരു അഴിച്ചു പണി നടന്നിരുന്നത് കൊണ്ടാവാം ഏറ്റവുംകൂടുതൽ technical നിലവാരമില്ലാത്ത ചിത്രങ്ങൾ ഇറങ്ങിയത്‌ ഈ സമയത്തായിരുന്നു. എന്തായാലും "മൂന്നു തടിയന്മാർ" , അത് അര്ഹിക്കുന്ന ഒരു സിനിമ രൂപത്തിൽ കാണണം എന്ന് ആഗ്രഹമുണ്ട്

Saturday, November 16, 2013

Krishhhhhzzzzzzzz...........

ഇന്നലെ രാത്രി വൈകി 'കൃഷ് 3' കാണാൻ ഇരുന്നു. കാലില്ലാത്ത 'കാലി'ന്റെ ഇന്റ്രോ കഴിഞ്ഞ ഉടൻ, മാലക്കരയുള്ള അച്ഛന്റെ തറവാട്ടു വീട്ടിലെ കാട് പിടിച്ചു കിടക്കുന്ന പറന്പ് വൃത്തിയാക്കാൻ മാസ്ക് ഒക്കെ വെച്ച് ,ഹൃതിക് റോഷൻ പാടുപെടുന്നത് കണ്ടപ്പോ ഞാൻ അഗാധമായ ഉറക്കത്തിലാണെന്നു മനസിലായി.

Tuesday, November 5, 2013

Politically Incorrect!

ഞാൻ പ്രത്യേകിച്ച് ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. Taboo എന്ന് സമൂഹം വിലക്കുന്ന പല കാര്യങ്ങളും ചെയ്യാറുമുണ്ട്. കാരണം സൊസൈറ്റിക്ക് അത്ര വിലയേ ഞാൻ കൊടുക്കുന്നുള്ളൂ. പ്രകൃതിക്ക് ഒരു നിയമം ഉണ്ട്. അത് ഓരോ വിഭാഗത്തിൽ പെട്ട പക്ഷി മൃഗാധികൾക്കും വെവ്വേറെ ആണ്. ആ നിയമം ആണ് ultimate എന്ന് കരുതി ജീവിക്കാനാണ് എനികിഷ്ടം. അതേ എന്നെകൊണ്ട്‌ ഇനി കഴിയുകയുമുള്ളൂ. എത്രയൊക്കെ diplomatic ആയി സ്വവർഗ-അനുരാഗികളെ സപ്പോർട്ട് ചെയ്തു പറയാൻ കഴിയുമെങ്കിലും മുൻപ് പറഞ്ഞ പ്രകൃതിയുടെ നിയമം എന്നെ അതിനു അനുവദിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രകൃതിവിരുദ്ധം തന്നെയാണ്. ഒരു മനുഷ്യന്റെ ജനിതകപരമായ മാനസികവൈകല്യം ആണ് ഒരാളെ സ്വവർഗ അനുരാഗി ആക്കി മാറ്റുന്നത്. നമ്മുടെ ശരീരശാസ്ത്രത്തിനു വിപരീതമായി എന്ത് സംഭവിച്ചാലും അത് abnormal തന്നെയാണ്. സ്വവർഗാനുരാഗികൾ ഒരു കൂട്ടമായി ചേർന്ന് ഒരു movement/revolution നടത്തി അവർ gay-marriage എന്ന അവകാശം നേടിയെടുത്തു. അത് നമ്മുടെ സൊസൈറ്റിയിൽ അപകടകരമായി ഒരു അവസ്ഥ അല്ലാത്തത് കൊണ്ട്, പലരും അത് സമ്മതിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതേ ഒരു അവസ്ഥ കൊലപാതകത്തോട് ജന്മനാൽ ആസക്തി ഉള്ള ആളുകള് Psycho-Killing-Rightsഇന് വേണ്ടിയും, Pedophile-Raping-Rights-ഇന് വേണ്ടിയും ചോദിചിരുന്നെങ്കിൽ? So, എപോഴതെയും പോലെ നമ്മുടെ സൗകര്യത്തിനു അനുസരിച്ച് പ്രപഞ്ചത്തിലുള്ള സകല നിയമങ്ങളേയും കാറ്റിൽ പറത്തി ജീവിക്കുകയാണ് മനുഷ്യവര്ഗം. ലോകത്ത് അന്യം നിന്ന് പോയ, അലെങ്കിൽ നാമാവശേഷമായ ഒരുപാട് species ഉണ്ട്. ദിനോസർ മുതൽ ബീവെർസ് വരെ. അതിനോകക്കെ അവരുടെ മേലെ ഒരു റീസണ്‍ ഉണ്ടായിരുന്നു. Meteors, Deforestation, Hunting, Ecosystem Intolerence മുതലായവ. ആദ്യമായി സ്വന്തം പ്രവർത്തികൊണ്ടു തന്നെ അന്യം നിന്ന് പോവുന്ന ഒരേ ഒരു വര്ഗം മനുഷ്യൻ ആയിരിക്കും.

Sunday, October 20, 2013

I will take that bullet!


ഏഷ്യാനെറ്റിൽ "റെഡ് വൈൻ", സൂര്യ ടിവിയിൽ "ബാവൂട്ടിയുടെ നാമത്തിൽ", പ്ലുസിൽ "കാസനോവ", മുവീസിൽ "പട്ടണത്തിൽ ഭൂതം". ഇതിനു മുൻപ് ഇങ്ങനെയൊരു അവസ്ഥയിൽ പെട്ടത്, കോളേജിൽ പഠിക്കുന്ന കാലത്ത്, പോലീസ് വെടിവെയ്പ്പ് നടത്തുന്നതു കാരണം പുറത്തിറങ്ങാൻ പറ്റാതെ അക്കൌണ്ടൻസി ക്ലാസ്സിൽ ഇരിക്കേണ്ടി വന്നപ്പോഴാണ്.

NB: അന്നിറങ്ങി ആ വെടി കൊണ്ടിരുന്നെങ്കിൽ എന്ന് ഇപ്പൊ തോന്നാതെയുമില്ല

Sunday, September 22, 2013

Ideal Scenario

In an ideal world with a time machine, what's the ideal tool to kill a person! CONDOMS!

Thursday, August 29, 2013

Tree of Love

ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ മാതൃസ്നേഹം, പിതൃസ്നേഹം, ഭർതൃസ്നേഹം ഭാര്യാസ്നേഹം, പുത്രസ്നേഹം, സഹോദരസ്നേഹം, സുഹൃത് സ്നേഹം, കാമം, ധനമോഹം എന്നിങ്ങനെ നമ്മൾ അത്മാർതമായി ആഗ്രഹിക്കാത്ത പല സ്നേഹങ്ങളും നമ്മളെ തേടി എത്തികൊണ്ടേയിരിക്കും. ഈ തിക്കിലും തിരക്കിലും നമുക്ക് നഷ്ടപെടുന്നത് നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം നമുക്ക് നല്കാൻ കഴിയുന്നവരെ ആണ്.

Monday, August 26, 2013

Red Drops

കയ്യിലുള്ള പത്രത്തിൽ നിന്നും മാറി ഇപ്പോൾ ശ്രദ്ധ തലച്ചോറിനെ വെല്ലുവിളിച്ചു അതിവേഗത്തിൽ പുറകിലേക്ക് പായുന്ന വശങ്ങളിലെ കാഴ്ചകളിൽ ആണ്. അധികം തിരക്കില്ലെങ്കിലും അങ്ങിങ്ങായി ഇരിക്കുന്ന സഹയാത്രികരുടെ സംസാരം ട്രെയിൻ ശബ്ദവുമായി കൂടികലർന്നു കേൾക്കാമായിരുന്നു. ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു. മനസ്സിൽ ഒരു അസ്വസ്ഥത. സുഖകരമല്ലാത്ത എന്തോ സംഭവിക്കാൻ പോവുന്നത് പോലെ. എന്റെ മറുവശത്തെ ജനാലയിൽ കൂടി മറ്റൊരു ട്രെയിൻ പ്രത്യക്ഷമായി. പതിയെ പതിയെ ട്രെയിൻ നിശ്ചലമായി. ഹൃദയം തകർകുന്ന ഒരു കരച്ചിൽ കേൾക്കാമായിരുന്നു. നിമിഷങ്ങൾ കഴിയുന്തോറും ആ  കരച്ചിൽ, വാസ്തവത്തിൽ  പല ഉറവിടങ്ങളിൽ നിന്ന് ഒന്നായി തോന്നിപിച്ച അലമുറകൾ ആയിരുന്നു എന്ന് വ്യക്തമായി. ഒരു ഉൾപ്രേരണ കൊണ്ടെന്ന പോലെ ഞാൻ എണീറ്റ്‌ മറുവശത്തെ ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി. അടുത്ത ട്രെയിനിൽ നിന്നും പലമുഖങ്ങൾ താഴേക്ക്‌ നോക്കികൊണ്ടിരുന്നു. താഴെ രക്തം തളംകെട്ടിയ കല്ലുകൾക്കിടയിൽ ഒരു ശരീരം. രണ്ടാമത് നോക്കാൻ ശക്തിയില്ലാതെ ഞാൻ മുകളിലേക്ക് നോക്കി. അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ജനാലയോട് ചേർന്ന് ഇരിക്കുനുണ്ടായിരുന്നു. പ്രതിമ പോലെ. അവളുടെ കണ്ണുകൾ  എന്നെയും മറികടന്നു ദൂരെ എന്തിനെയോ നോക്കികൊണ്ടിരുന്നു. അവൾ ശ്വസിക്കുകയോ കണ്ണ് ചിമ്മുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. കവിളിൽ രക്തത്തുള്ളികൾ കണ്ടു.....അവളുടെ മടിയിൽ, ഒരു ശിരസ്സുണ്ടായിരുന്നു. കഴുത്തറ്റ, രക്തം ഇറ്റു വീഴുന്ന ഒരു ശിരസ്സ്‌. 

Moment of Truth

I was an atheist, then started believing Gregory Crewdson is God.

Bipolar

Went out for dinner at my frequent joint, Benito's. Being a sunday, it was filled with people. Crowded. I always knew that I am not comfortable being at crowded places, but yesterday it went a little ahead of my anticipation. I ordered food.Was waiting and then the noise started getting on my nerves. It started getting louder and louder. I covered my ears. I was really uncomfortable. I couldn't take a single bite and wasted 700INR worth of food there. I am pretty sure If someone even tried to have a conversation with me then, the guy would've been in hospital right now. I was feeling dangerously angry at everyone who were in that space at that moment. I think I'm ready, for my last stage transition, of being a concept.

Sunday, August 25, 2013

'Kireedam'- Revisited!

Was watching 'Kireedom' on TV the other day. Now I would really go to the extend of rating it above any of the films I've seen so far. What a script. The dialogues,powerful though deceivingly natural. I didn't spot a single actor who 'acted' in that film. Mohanlal is still here for a reason, but it seems he himself forgot that reason. And the tension the movie creates! I think this is the 100th time I am watching it, but I got so worked up, when Sethu meets Parameswaran inside the 'Sarpakaavu'. The action sequences doesn't feel choreographed at all. Sethu is a noone when compared to the physical strength of Parameswaran, but we could easily see and believe how he strangles and ties up Parameswaran by the end. I haven't seen a movie that intensive in malayalam. Its been more than 20 years, and we haven't seen a movie that surpasses the power of this one.

Wednesday, August 21, 2013

Past, Present, Future.

പത്തിൽ കൂടുതൽ കാമുകികൾ ഒരേ സമയം എനിക്കുണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ, മാസികകളിലെ പണ്ട്രണ്ടു വാരഫലങ്ങളും പലകുറി വായിച്ചാൽ മാത്രം ഗ്രഹിക്കാൻ പറ്റുന്ന ഒന്നായിരുന്നു, എന്റെ ഭാവി.

Truth of Life

Half of our life is wasted in messing things up ; the other half is wasted while fixing those up.

Wednesday, July 31, 2013

Ad Spot.


എല്ലാരും ഓരോന്നു പറഞ്ഞു സന്തോഷിച്ച സ്ഥിതിക്ക് ഞാനും....
സംഭവം പുതിയ പരസ്യം തന്നെ.

നിലവാരമില്ലായ്മ, അമിതാഭിനയം, പരസ്യത്തിന്റെ പരസ്യം, നിർഗുണ നായകൻ , ഇത്യാദി കാര്യങ്ങൾ ഞാൻ ആവർത്തിക്കുന്നില്ല. മറ്റൊരു സംശയം. എന്റെ ഒരു വിശ്വാസം വെച്ച് സ്വർണ്ണ പരസ്യങ്ങളിൽ കല്യാണം, അച്ഛൻ സെന്റിമെന്റ്സ് എന്നിവ കാണിക്കുന്നത് ഒടുവിൽ സർവാഭരണവിഭൂഷിതയായി നായിക നിൽക്കുന്നത് കാണിക്കാനാണ്. ആർക്കും ഒരു ചിലവും വരുത്തി വെക്കാതെ വീട്ടിന്നിറങ്ങി പോയി കേട്ടുന്നിടത് ഒരു ജ്വല്ലറിയുടെ പ്രസക്തി എന്താ? ഇനി ബിംബാത്മകയാമി ചെയ്തതാണെങ്കിൽ ഈ മുഷിഞ്ഞു നാറിയ ക്ലിഷേ അല്ലാതെ വേറെ ഒന്നുമില്ലേ. കേരളത്തിൽ ഇത് മാത്രമേ നടക്കുന്നുള്ളോ? പരസ്യം പടച്ചു വിട്ട കലാ-തലാ-മണ്ടകളോട് ഒന്നും പറയുന്നില്ല. ആ പാവം മനുഷ്യന് ശബ്ദം കൊടുക്കാൻ കൊള്ളാവുന്ന ആരെയേലും വിളിക്കാമായിരുന്നു. 'കണ്ഗ്രാജുലെഷൻസ്' എന്ന് മൂപ്പര് പറയുന്നത് കേട്ടിട്ട് സങ്കടം തോന്നി. 

എന്തായാലും മിഷൻ അക്കംപ്ളിഷട് ആണ്. അതുകൊണ്ട് തന്നെ എല്ലാവിധ പിഴവുകൾക്കും അവർക്ക് ന്യായികരണങ്ങളും ഉണ്ട്.

Tuesday, July 30, 2013

Beautiful Things.

Perfection and Beauty can never co-exist. Infact, Beauty is the parallax amidst Perfection and Frailty.

Monday, July 29, 2013

Nostalgia Smostalgia!

Saw ManjadiKuru the other day and was disappointed. So much for the hype! If exaggerating stereotypes is considered art, then this deserves all the attention it was getting. What does it offer, nothing. A very generic writing which is neither good or bad, forced dialogues, lousy direction. Of course there are moments which comes and goes like flashes off a camera, but nothing is powerful enough to leave an impact. Even the characterization is flawed. For Inst: there is a character sketch that the director was trying to show when she put a car on the boy's hands. But he holds it like a girl holding a barbie doll and in no way like a 10 year old boy would ideally hold a car. This is a very small example. And then the annoying cliche parade of family members which is an unavoidable "USP" in most of mediocre malayalam films. Its very critical to note how we still respect movies like 'Thinkalazcha nalla divasam' or "Aalkoottathil Thaniye", before going "all nostalgic" on us!

Thursday, July 25, 2013

Warning!

ഗൗരവമായ ഒരു ആരോഗ്യ പ്രശ്നം ശ്രദ്ധയിൽ പെട്ടിരിക്കുന്നു. യാതൊരു കുഴപ്പങ്ങളുമില്ലാതെ കളിച്ചു ചിരിച്ചു നടക്കുന്ന യുവതികൾക്ക് ഒരു സുപ്രഭാതത്തിൽ കലക്ടർ /സമാന  പദവി ലഭിച്ചാൽ, അകാരണമായി കാഴ്ചശക്തിക്ക് മങ്ങലേക്കുകയും കണ്ണട ധരിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഇതിലും മുഖ്യമായ മറ്റൊരു ആരോഗ്യപ്രശ്നം ത്വകിന് സൂര്യതാപത്തോടുള്ള അലർജി ആണ്. നീളം കൂടിയ കയ്യുള്ള ബ്ലൌസ് ധരിക്കുന്നത് കണ്ടാൽ ഇവരനുഭവിക്കുന്ന ബുദ്ധിമുട്ട് നമുക്ക് മനസിലാക്കാം. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിൽ സ്ത്രീകളെ വരും കാലങ്ങളിൽ ഈ സ്ഥാനങ്ങളിൽ നിന്ന് അകറ്റുകയാവും പരോക്ഷമായി ഫലത്തിൽ വരിക.  # മലയാളസിനിമ 

Wednesday, July 24, 2013

With Love.

നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ഒരാളോട് പറയണം എന്ന് നമുക്ക് തോന്നുന്ന 90% കാര്യങ്ങളും പറയേണ്ട കാര്യങ്ങളല്ല.
നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ഒരാളോട് പറയണ്ട എന്ന് നമുക്ക് തോന്നുന്ന 90% കാര്യങ്ങളും പറയേണ്ട കാര്യങ്ങൾ തന്നെയാണ്.

Sunday, July 21, 2013

Moment to cherish- Really!

Its a top-of-the-world moment when you learn, that you've been hoodwinked by someone you would ideally trust, from their own impoverished skills in cover-ups

Monday, July 15, 2013

Cinema Scope!

നമ്മുടെ നാട്ടിലെ അഭിനവ സിനിമ പ്രേമികൾ. അടിസ്ഥാനപരമായി വളരെ ചെറിയ ആസ്വാദന നിലവാരം പുലർത്തുന്നവരാണ് പലരും. ഒരു പത്തിരുപതു കൊല്ലം മലയാള സിനിമകൾ മാത്രം കണ്ടു, സൂപ്പർസ്റ്റാറുകൾ വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നത് കണ്ട് കസേരയിൽ കേറി നിന്ന് കയ്യടിച്ചവർ ; സാഹചര്യങ്ങളുടെയും സംഘയുക്തിയുടെയും പ്രേരണയാൽ ഒരു സുപ്രഭാതത്തിൽ ഹോളിവുഡ് സിനിമകളുടെയും കൊറിയൻ സിനിമകളുടെയും ഫ്രഞ്ച് സിനിമകളുടെയും ടോറന്റ് -വെള്ളപാച്ചിലിലേക്ക് വീഴുകയാണ്.അവിടെ അവർ സിനിമപ്രേമി സർട്ടിഫിക്കറ്റ്, സ്വന്തമായി സോഷ്യൽ നെറ്റ്‌വർക്ക് പേജുകൾ, നാലിൽ കുറയാത്ത ഹാർഡ് ഡിസ്കുകളിൽ കൃത്യമായി വേർതിരിക്കപെട്ട സിനിമകൾ എന്നിവയുമായി സസുഖം വാഴ്ന്നു പോവുന്നു. വ്യക്തമായി ഒരു നിരൂപണം ഇവരിൽ നിന്ന് കിട്ടില്ല. ഇവരുടെ ഭക്തിപ്രസ്ഥാനമായ ടോറന്റ് പോലെതന്നെ ആണ് ഇവരുടെ അഭിപ്രായങ്ങളും. ഒന്നും ഒരാളിൽ മുഴുവനായി ഇല്ല. അംശങ്ങൾ പലയിടങ്ങളിലായി ചിതറി കിടക്കുന്നു. നല്ല സിനിമ എന്ത് എന്നുള്ളത് ഇവർക്ക് ഒരു പ്രഹേളിക ആണ്. നല്ല സംവിധാനം എന്താണ്, നല്ല അഭിനയം എന്നത് എന്താണ്. നല്ല ഡയലോഗുകൾ ഏതാണ് എന്ന് തുടങ്ങി ഇവർക്ക് എന്ത് കൊണ്ട് ഒരു സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയാൻ കൂടി കഴിയില്ല. ഇത്തരം ആളുകളെയേ സിനിമ ചെയ്യുന്നവരും കാണുകയുള്ളൂ. അതുകൊണ്ട് തന്നെ അവരുടെ ബെഞ്ച്‌മാർക്ക്‌ ഇപ്പോഴും തിരുനക്കര തന്നെ. 

Wednesday, July 10, 2013

Phobia

I always had fears of flying and neoplasm. Its because of the narcissist in me, who believed that it would be possible only by something that stronger to take me down and, who ignored the fact that things as trivial as a fish or a bird could end it for me.

Monday, July 1, 2013

Madness?

9.00 PM: I had this feeling that my eyeglasses are too dusty. 
9.10 PM: I am in the washroom to wash my glasses
9.12 PM: I am taking out the phone from the pocket
9.13 PM: I am keeping it under the running water
9.20 PM: I am drying my phone with a towel
9.40 PM: I am thinking, "That didn't go very well".


Influential

കുഞ്ചൻ നമ്പ്യാരെകാളും സ്വാധീനം ശ്രീനിവാസന് തന്നെ. "കനകം മൂലം കാമിനി മൂലം" എന്നുള്ളതിന്റെ എനിക്കറിയാവുന്ന തുടർച്ച "തടിയും കേടായി ഭാവിയും വഴിയായി" ആണ്.  

Saturday, June 22, 2013

One-Liner

ഈ അടുത്ത കാലത്ത് കേട്ട മറക്കാനാവാത്ത സിനിമ ഡയലോഗ് -

"ശ്വാസകോശം സ്പോന്ജ് പോലെയാണ്" 

സത്യം പറഞ്ഞാൽ ഇത് സഹിക്കണമല്ലോ എന്നോർത്ത് മാത്രം പല സിനിമകളും ഒഴിവാക്കി തുടങ്ങി!

Its World War Z Time!



I am not a regular movie reviewer, at least not now. Procedurally acquired hatred for contemporary regional cinema and surprisingly redundant hollywood often made me resort to Bootlegs and TV premieres. Marc Forster's Brad Pitt starter 'World War Z' was a film which I had marked as a First-day-First-Show activity on my To-Do list. Always been an ardent fan of Zombies and Brad Pitt - what more could the popcorn-eater in me ask for. 'World War Z' succeeds at what it aspires to be, by prominently placing itself way beyond your regular Apocalyptic Zombie Gore Fest. 'WWZ' takes us on a route in which none of the genre films have ventured before.

Gerry Lane (Brad) an ex United Nations employee, is forced to traverse the world on a mission to find the source and possibly a cure for the zombie pandemic. Brad Pitt was brilliant in his portrayal of a responsible father turned hero. Marc Forster (Director) uses a very linear but powerful narrative that follows the lead character as he evolves into something that he himself isn't very sure about. Shortly after the opening credits, we are put right in the middle of a zombie wave along with Gerry and his family, making us feel equally confused, scared and disoriented as the lead characters. As the movie progresses, we quickly realize that its not the typical layman-run-hide-shoot-at-head-go-to-quarantine routine, but a search for something important by important people. On his way Gerry faces several zombie encounters, each getting tougher and more unsettling but the director successfully fits in a breather in between, which gives the audience a falsity of comfort right before throwing us out in the open with Runners. There are several easter-eggs hidden throughout the movie and only an avid zombiephile mind will be able to register all that on the first go. For instance, the infamous Flight 575 and several nods to Max Brooks' 'The Zombie Survival Guide'. ('WWZ' is based on Max Brooks' book of the same name)

Prime Focus did the VFX for 'World War Z' and it was flawless as usual. They studied the behavioral pattern of Ants to make the zombie swarming sequences as 'natural' as possible. 'WWZ' is not a disaster movie, so don't expect any iconic structures to fall apart with exorbitant explosions. 'WWZ' will appeal neither to a mediocre hollywood viewer nor a post-modern cinema enthusiast, but will definitely be a pleasant experience to the progressive-genre lovers. 

I would strongly recommend watching 'World War Z' while its still at the theaters. 


Sunday, June 16, 2013

The Bird who Flew!

ബസ്‌ സ്റ്റാൻഡിൽ നിന്നെന്തോ പിടിച്ചു കൊണ്ട് വന്നു ഫ്രോക്ക് ഇടീപ്പിച്ചത്‌ പോലുള്ള ഒരു സാധനം, സിനിമ തുടങ്ങി 5 മിനിറ്റ് തികയുന്നതിനു മുൻപ് , fuck, fucking, fucker എന്നിങ്ങനെ വ്യാകരണപ്രകാരം ആ വാക്കിന്റെ എല്ലാ സാധ്യതകളും പ്രീ-സ്കൂൾ നിലവാരത്തിലുള്ള ഇംഗ്ലീഷിൽ ഉപയോഗപെടുത്തിയിരിക്കുന്നു. ഒരു സിനിമ മികച്ചതാവാൻ വേറെ എന്ത് വേണം. ഒരു മിനുട്ടെ......ആ..അടുത്ത സീനിൽ അപ്പാർട്ടുമെന്റും, ലാപടോപ്പും, ബർമുഡയും. ഒരു സിനിമ ന്യൂ ജനറേഷൻ ആവാൻ വേറെ എന്ത് വേണം. #ിളി പോയി.


Scoop!

ഒരു പ്രമുഖ പ്രസ്ഥാനം ആണ്. ഇത്തരം പത്രജീവികളുടെ ബുദ്ധി കൊട്ടിഘോഷിച്ചു നടക്കുന്നതിനു മുൻപ് കോണ്ട്രാക്റ്റ് ആയിട്ടെങ്കിലും വിവരമുള്ള ആളുകളെ ജോലിക്കെടുത്തു വസ്തുതകൾ അന്വേഷിക്കാൻ ഏർപ്പാട് ചെയ്യുന്നത് നന്നായിരിക്കും. ഈ വാർത്തയിൽ നസ്രിയ ഉപയോഗിച്ച ഫേസ് ബുക്ക്‌ തന്ത്രങ്ങൾ വിശദീകരിക്കുന്നു. ഇവർ എന്താണ് ധരിച്ചു വെച്ചിരിക്കുന്നത് എന്ന് മനസിലാവുന്നില്ല. നസ്രിയ എന്ന പെണ്‍കുട്ടി കുത്തിയിരുന്ന് ഫേസ് ബൂകിലെ പേജുകൾ മെർജു ചെയ്യുകയാണെന്നോ? ഏതെങ്കിലും ജോലിയും കൂലിയും ഇല്ലാത്ത പിള്ളാര്‌ ഫാൻസ്‌ പേജ്, മാങ്ങാത്തൊലി, ചക്കവരട്ടിയത് എന്നൊക്കെ പറഞ്ഞു ഓരോന്ന് ചെയ്യുമ്പോ അതിലേയ്ക്ക് വലിച്ചിഴച്ചു വ്യക്തിഹത്യ ചെയ്യുന്നത് പത്രധർമതിന്റെ എത്രാമത്തെ പേജിൽ വരും? ഇക്കണക്കിനു മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നും ഫേസ് ബുക്കിൽ നിന്ന് ഇറങ്ങി സിനിമ ചെയ്യാൻ നേരം കിട്ടില്ലല്ലോ. നാളെ കാലത്ത് നസ്രിയ, താൻ ഫേസ് ബൂകിലെ ഇല്ല എന്ന് പറയുന്നത് വരെ ഇത് തുടരണം. ഒരു പത്രം എങ്ങനെ ആവരുത് എന്നുള്ളതിന്റെ ഉദാഹരണം ആയി കേരളത്തിലെ എല്ലാ പത്രങ്ങളും ഇങ്ങനെ തന്നെ ഇവിടെ നിക്കട്ടെ.

Re: http://www.reporteronlive.com/2013/06/15/25431.html


Sunday, June 2, 2013

Duly Noted

വഴിവാണിഭക്കാർ, കൂലിക്കെഴുത്തുകാർ, റിക്ഷാവണ്ടിക്കാർ, സിനിമാക്കാർ,വയറ്റാട്ടികൾ, വേശ്യകൾ. സംഭവം എന്താണെന്ന് പിന്നാലെ പറയാം.

Thursday, May 16, 2013

A Helping Hand!

ഒരു പ്രമുഖ മലയാള ചാനലിലെ റിയാലിറ്റി ഷോയുടെ നിലവാരം കാരണം പാവപെട്ട , പ്രത്യേകിച്ചു രാവിലെ 'അർഷഭാരതവും'  ഉച്ചക്ക് 'പ്രബുദ്ധകേരളവും' രാത്രിയിൽ 'സംസ്കാരപാരമ്യതയും' കഴിച്ചു സ്വന്തം കാര്യം മാത്രം നോക്കി കിടന്നുറങ്ങുന്ന മലയാളികൾക്ക് ജീവിക്കാൻ വയ്യതെയായിരികുന്നു. കൃത്യം 8 മണിക്ക് ടി.വി തന്നെത്താനെ ഓണ്‍ ആവുന്നിടതാണ് തുടക്കം. പിന്നെ ഒരു മണിക്കൂർ ഈ മലയാളികൾ അനുഭവിക്കുന്ന ദുരിതം കണ്ടാൽ സഹിക്കാൻ കഴിയില്ല. എന്നാൽ ആ ചാനൽ ഒന്ന് മാറ്റമെന്ന് വെച്ചാലോ അതിനൊരു ഉപകരണം കണ്ടു പിടിചിട്ടുമില്ല. പിന്നെ എന്ത് ചെയ്യും. സഹിക്കുക തന്നെ. (വേറെ മുറിയിൽ പോയ്കൂടെ ന്നോ?, ഛെ,അനാവശ്യം പറയുന്നോ!). മെഗാ സീരിയൽ  ഒക്കെ കണ്ട് പിള്ളേരൊക്കെ നന്നായി വരുകയായിരുന്നു. ഇനി അവരും കൂടെ വഴി തെറ്റി പോവും. (എങ്കിൽ പിന്നെ 8 മണിക്ക് പിള്ളാരെ വേറെ എന്തേലും ചെയ്യിപ്പിച്ചു കൂടെ?, ഉദാ: പഠനം?, സാധ്യമല്ല. 8 മണി മുതൽ 9 മണി വരെ അവർ സ്വാധീനിക്കപെടേണ്ട സമയം ആണ്). ഈ പാവങ്ങളുടെ കഷ്ടപാട് കാണാൻ ആരുമില്ലേ? ഈ പരിപാടി നിർത്തലാക്കണം, കഴിയുമെങ്കിൽ ടി.വിയും. ഇല്ലെങ്കിൽ ചൊവ്വയിൽ നിന്നോ വല്ലതും ഇഷ്ടമില്ലാത്ത പരിപാടി വരുമ്പോ നിർത്താനോ , ചാനൽ മാറ്റാനോ പറ്റുന്ന ഒരു ഉപകരണം കൊണ്ടുവരണം!

Monday, May 13, 2013

Lost in Transformation

വൈകിട്ട് ടി.വിയിൽ 'അടിവേരുകൾ' എന്ന  ഒരു പഴയകാല സിനിമ. ഒരു ആന തടിയുരുട്ടി ലോറിയിൽ കയറ്റുന്നതാണ് രംഗം. വളരെ കഷ്ടപ്പെട്ട് അത് ഷൂട്ട്‌ ചെയ്തിരിക്കുന്നു. ആ  ഒരു രംഗം നേരിട്ട് കാണുമ്പോ ഉണ്ടാവുന്ന ഒരു തരം ഭീതി കാണികളുടെ മനസ്സിൽ തോന്നിക്കും വിധം. ഇത് ഒരു ചെറിയ ഉദാഹരണം എന്നേയുള്ളൂ. ആ ചിത്രത്തിൽ വളരെ കഷപെട്ടു ഷൂട്ട്‌ ചെയ്തിരിക്കുന്ന ഒരുപാട് രംഗങ്ങൾ വേറെയും കണ്ടു. അപ്പോൾ ഒരു നിസ്സാര ചിന്ത മനസ്സിൽ വന്നു. ഇപ്പോളത്തെ സിനിമാക്കാർ അസാധ്യമടിയന്മാരായിരിക്കുന്നു. കുറച്ചു മിനക്കെട്ടു എന്ന് തോന്നിപ്പിക്കുന്ന ഒരു രംഗവും പുതിയ സിനിമകളിൽ നിന്നും മനസിലേക്ക് വരുന്നില്ല. ഒന്നോ രണ്ടോ പേർക്ക് കൂടി നിന്ന് ഡയലോഗുകൾ പറയാനുള്ള ഒരു സംവിധാനം മാത്രമായി പശ്ചാത്തലങ്ങൾ മാറുന്നു. അതുകൊണ്ട് തന്നെ ഒരു മലയാളം മെഗാ സീരിയലിൽ കാണുന്ന ഷോട്ടുകൾക്കു മുകളിൽ എന്തെങ്കിലും നല്കാൻ സിനിമകൾക്ക്‌ കഴിയുന്നില്ല. സീരിയലിൽ വാടകവീടാണെങ്കിൽ സിനിമയിൽ അത് നക്ഷത്ര ഹോട്ടൽ ആവും. സീരിയലിൽ കുളപ്പുള്ളി ദാമോദരന്റെ ക്ലോസപ്പ് ആണെങ്കിൽ സിനിമയിൽ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ ആവും. വ്യത്യാസം അത്ര മാത്രം. ഇതിനൊരു അപവാദമായി ഇപ്പോൾ മനസ്സിൽ വരുന്നത് 'ചാപ്പ കുരിശ്' എന്ന ചിത്രത്തിലെ അവസാന സംഘട്ടനരംഗമാണ്. 

Saturday, May 11, 2013

Go Goa Gone - Zombie(Is)land!


Zombies always amused me- not the concept of being an undead myself, but the way popular culture made a salable commodity out of them. Always been an ardent fan of Zombie movies and always was a bit disappointed to watch redundant saree-clad ghosts desperately trying for revenge down here. When I saw the trailer of "Go Goa Gone", was super thrilled to welcome the new genre to the town. "GGG" is not the serious zombie kind, which was indeed a wise decision from the makers. The chosen style is an effective icebreaker, which will ease in the audience to a potential trend. Zombie-Comedy.
Hardik and Luv are roomies, colleagues and major-league stoners (which is revealed in a hilarious opening sequence). To get over his ex-biyaatch-girlfriend, Luv decides to head to Goa with Hardik on their mutual friend Bunny's Volkswagen. They end up in an island accompanied with a Russian mafia drug lord, a hot girl in shorts and a herd of ZOMBIES!
GGG was worth watching in the big screen. It’s hilarious, thoroughly entertaining and beautifully shot. Kunal Khemu really steals the show. Vir Das and Anand Tiwari were equally good with their timing and one-liners. Puja Gupta serves the intended purpose. Saif Ali Khan was a pleasure to watch. I have seen my share of Zom-Coms (including my personal favorites, Shaun of the Dead and ZombieLand) and GGG never let me down. I have heard people commenting about the second half being aimless. For Zombie Movies, the build-up is the most exciting part and then its the usual routine of headshots. Being said that, I think Raj and Krishna did a good job in keeping us smiling till the end credits.
I am giving GGG an 8/10.

Thursday, March 21, 2013

Chronicles of a False Identity

ഓർക്കുമ്പോൾ സന്തോഷമാണോ സങ്കടമാണോ എന്ന് തീർച്ചപ്പെടുത്താൻ കഴിയാത്ത ചില സംഭവങ്ങൾ ഉണ്ട്. വിശദമായി പറയാൻ ഉള്ള പാകത ഇനിയും വന്നിട്ടിലാത്തത് കൊണ്ട് വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതാം. 2008. ഏതാണ്ട് രണ്ടാഴ്ചയോളം ആരും തിരിച്ചറിയാതെ, അപരവ്യക്തിത്വവുമായി ഞാൻ ജനിച്ചു വളര്ന്ന നാട്ടിൽ നിന്നും ഒരു വിളിപ്പാടകലെ ഞാൻ ജീവിച്ചു. ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ ഇടവരാത്ത ചില മനുഷ്യരുടെ ഇടയിൽ അവരിലൊരാളെ പോലെ. അക്കാലത്ത് ഒരു ചെറിയ ലോഡ്ജിലാണ് താമസം.എന്റെ മുറി തുറന്നു പുറത്തേക്കു ഇറങ്ങിയാൽ നാലാം നിലയിലെ വിശാലമായ ഇടനാഴിയാണ്. ഒരു വശം തുറന്നു നെല്പാടങ്ങളെയും മൈതാനങ്ങളെയും അഭിമുഖീകരിചു കാറ്റ് കൊണ്ട് തണുത്തു കിടന്നിരുന്ന ഇടനാഴി. അവിടെ നിന്നാൽ ദൂരെ ഞാൻ പഠിച്ചിരുന്ന കോളേജ് കാണാം. ഇടനാഴിയുടെ മറുവശത്ത് മുറികളാണ്. തൊട്ടടുത്തമുറിയിൽ കോളേജിലെ ഒരു അധ്യാപകൻ. അന്പതിനോട് അടുത്ത പ്രായം. കണ്ണൂര് ആണ് സ്വദേശം. ഭാര്യയെയും മക്കളെയും നാട്ടിലാക്കി ഇവിടെ വന്നു നില്ക്കുകയാണ്. വൈകുന്നേരങ്ങളിൽ വാടകയ്ക്ക് ഒരു വീടന്വേഷിക്കലാണ് അദ്ദേഹത്തിന്റെ ഒരു ദിനചര്യ. ചിലരാത്രികളിൽ ഇടനാഴിയിൽ രണ്ടു കല്ലെടുത്ത്‌ വെച്ച് അടുപ്പുണ്ടാക്കി ബിരിയാണി വെക്കുന്നതും കാണാം. ഒരുമിച്ചു ഞങ്ങൾ ബിരിയാണി കഴിച്ചിട്ടുണ്ട്, ഒരുമിച്ചു വീടന്വേഷികാനും പോയിട്ടുണ്ട്. വെളുപ്പാൻകാലത്ത് 3 മണിക്കൊക്കെ പൌരാണികമായ ഒരു വി.സി.പി വരാന്തയിൽ എടുത്തു വെച്ച് 'റോമാൻസിംഗ് ദി സ്ടോൻ' എന്ന സിനിമ പലവട്ടം ഒരുമിച്ചിരുന്നു കണ്ടിട്ടുണ്ട്. എങ്കിലും എന്റെ ശരിയായ പേരോ ജോലിയോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒരുപാട്‌ ഓർമ്മകൾ ഈ കാലയളവിനെ ചുറ്റിപറ്റി ഉണ്ട്. എങ്കിലും ഇപ്പൊ ഇത് മാത്രം പറഞ്ഞത്, ആരോ പറഞ്ഞ് ഇന്നലെയറിഞ്ഞു. രണ്ടു വര്ഷം മുൻപ് ആ ഒറ്റമുറിയിൽ തന്നെ കിടന്നു അദ്ദേഹം മരിച്ചു എന്ന്.

Wednesday, March 20, 2013

Fear

മനസിലെ ഭീതി എന്ന വികാരം എപ്പോഴും ബാല്യകാലത്തെ ചില കാഴ്ചകളും കേൾവികളുമായി ബന്ധപെട്ടതായിരിക്കും.അതുകൊണ്ട് തന്നെ ആ വികാരം വളരെ ആപേക്ഷികവും വ്യക്തിനിഷ്ടവും ആണ്. എന്നെ ഭയപ്പെടുത്തുന്നത്‌ നിങ്ങളെയോ, നിങ്ങളെ ഭയപ്പെടുത്തുന്നത്‌ എന്നെയോ ഒരുപക്ഷെ ഭയപ്പെടുത്തില്ല. കുട്ടികാലത്തെ ഇരുട്ടിനോടുള്ള ഭയമാണ് വളരുമ്പോ ഇരുട്ടിനെ മാത്രം ചുറ്റുന്ന ഭയാനക ഭാവനകളായി ചിലർക്ക് മാറുന്നത്. ഇരുട്ട് എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. നട്ടുച്ചയ്ക്ക് വിജനമായ ഒരു മൈതാനത്തിനു നടുവിലെ ഒരു കുളത്തിലേക്ക്‌ നോക്കി നില്ക്കുന്നത് എന്നെ അതിലേറെ പേടിപ്പിക്കുന്നു. കുട്ടികാലത്തെ ഒരു ഓർമ അങ്ങനെ അവശേഷിക്കുന്നത് കൊണ്ടാവാം അത്. എന്റെ കുട്ടികാലം കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തിലും ഞാൻ ഭയപ്പെടില്ല. വിദേശ പ്രേത സിനിമകൾ എന്നെ നടുക്കാത്തതും എന്നാൽ ബാലചന്ദ്രമേനോന്റെ 'കലിക' എന്ന ചിത്രത്തിലെ കട്ടിൽകാലിൽ തളയ്ക്കപെട്ട ദേവിയുടെ ഭാവന എന്റെ പല രാത്രികളിലെ ഉറക്കം നശിപ്പിച്ചതും അതുകൊണ്ടുതന്നെ ആവും.

മനുഷ്യനിൽ ഏറ്റവും ശക്തിയുള്ള രണ്ടു വികാരങ്ങള ഉള്ളു. ഭയം, ലൈംഗികത. ബാക്കിയുള്ള വികാരങ്ങളെല്ലാം ഈ രണ്ടു ശക്തികളുടെ വ്യതിയാനങ്ങളാണ്. ഭയം കുട്ടികാലത്ത് തന്നെ രൂപപ്പെടുന്നു, ലൈംഗികത പിന്നീടും.

Tuesday, March 5, 2013

If dreams could kill


I am walking around a temple.An old one. In fact running in circles, past the huge white pillars with elephants chained on to them. Maybe 10 or 15 , I am not sure. People are all around the place. Kids watching, as the elephants feed themselves with the palm leaves stacked in front of them. I hit the number 8, and then I see, instead of elephants , there are giant black cobras. Standing high as the pillars and looking down at me with those angry eyes. No one was around anymore. I am all alone and trying to imbibe what I am seeing. That sight was beyond me. Beyond what my mind could ever handle. Something that spectacular, scary and dangerously beautiful could easily take the last breath away of me. If dreams could kill, I'd be dead by now.

Thursday, February 28, 2013

MindPlay

രാവിലെ സുഹൃത്തിന്റെ ഒരു വാചകം കുറെ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് എന്നെ കൊണ്ടുപോയി. പത്തില്‍ പഠിച്ച 'ധര്‍മ്മരാജാ' എന്നാ പുസ്തകമായിരുന്നു വിഷയം. പഠിക്കാന്‍ പറഞ്ഞ് അമ്മ രാവിലെ 5 മണിക്കൊക്കെ എണീപ്പിക്കും. വെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് ഇത്ര അത്യാവശ്യമായി പഠിക്കേണ്ടത് എന്താണെന്ന് ഇപ്പോഴും എനിക്ക് പിടി കിട്ടിയിട്ടില്ല. ആ സമയത്ത് ചെയ്തിരുന്ന ഒരു കാര്യം "ധര്‍മരാജ" ഒരു സിനിമ പോലെ മനസ്സില്‍ പ്ലേ ചെയ്യുകയായിരുന്നു. തിലകന്‍ മുതല്‍ മിലിന്ദ് സോമന്‍ വരെ കഥാപാത്രങ്ങള്‍ ആവുകയും ശങ്കര്‍ മഹാദേവന്റെ "ഘുല്‍ രഹാ ഹേ സാര മന്‍സല്‍" എന്ന പാട്ട് ഒരു സൌണ്ട് ട്രാക്ക് ആകുകയും ചെയ്തിട്ടുണ്ട്.

Recipe: Spanish Masala!


Recipe : 'സ്പാനിഷ്‌ മസാല'
_________________________________
ആവശ്യമായ സാധനങ്ങള്‍:

ദിലീപ് - 1
ആഹാര പ്രിയനായ നിര്‍മാതാവ്- 150 കിലോ 
നളദമയന്തി - കാല്‍ ഭാഗം 
പ്രഭുദേവയുടെ ഏതോ തമിഴ് സിനിമ - അര കഷണം.
കുഞ്ചാക്കോ ബോബന്‍- 1
വിദേശ വനിത -1
അമ്മനടിമാര്‍- 2 എണ്ണം
കോമഡി നടന്മാര്‍- വില കുറഞ്ഞ ഒരെണ്ണം. 
ബിജു മേനോന്‍ - ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം:

ചൂടാക്കിയ പാത്രത്തിലേക്ക് ദിലീപിനെ ഇടുക. വെന്തു വരുമ്പോള്‍ നളദമയന്തി ചേര്‍ത്ത് ഇളക്കുക. ഒരു അമ്മനടിയെയും വിദേശ വനിതയെയും അല്പം ബിജു മേനോന്‍, കോമഡി നടന്‍ എന്നിവരെയും ചേര്‍ക്കുക. പാകമായി വരുമ്പോള്‍ മുന്‍പ് ആരോ തയാറാക്കി വെച്ചിരുന്ന തമിഴ് സിനിമ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.കൂട്ടത്തില്‍ കുഞ്ചാക്കോ ബോബനെയും ബാക്കി വന്ന അമ്മ നടിയും ചേര്‍ക്കാം.അവശ്യം പോലെ ബിജു മേനോന്‍ ചേര്‍ക്കാന്‍ മറക്കരുത്. രണ്ടും കയ്യില്‍ നിന്ന് പോയി കഴിയുമ്പോള്‍ സ്പൂണ്‍ ഇട്ടു ഒന്ന് ട്വിസ്റ്റ്‌ ചെയ്യുക.അവശ്യം കഴിഞ്ഞ കുഞ്ചാക്കോ ബോബനെ എടുത്തു കളയുക.
വേറെ പാത്രത്തിലേക്ക് മാറ്റിയ ശേഷം നിവിന്‍ പൊളി അര്‍ച്ചന കവി എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.

ചൂട് സ്പാനിഷ്‌ മസാല റെഡി. ഇനി എടുത്തു പുറത്തേക്കു കമഴ്ത്തികൊളു.

PS : DVD കണ്ടതാണ്. ഇത് ഞാന്‍ ഇങ്ങനെയെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ എന്റെ രണ്ടര മണിക്കൂര്‍ :(

Friday, February 15, 2013

Kadal: Review

A R Rahman. No question on his genius but an interesting and widely accepted fact is that his tracks needs to grow on you. Couple of years back, I needed at least 3-5 listenings of a Rahman song to appreciate it and once after that it becomes an all-time favorite. Later I got so used to the concept and now when I hear a Rahman track for the first time, I cheat my mind pretending that its my 5th listening and then the song becomes an Instant classic. This applies to a Maniratnam film as well. Saw 'Kadal' today pretending that its my 5th watch and I loved it. Though we can't say its the best of Ratnam. Gautham Karthik who plays the protagonist, No words kiddo! You nailed it. With his 'will smith' charm, he makes us totally forget that its his first ever screen appearance. Saw Arjun with the same excitement I had when I saw him in 'Gentleman' , 20 years back! Aravind Swamy was perfect for the role. Tulasi Nair did a good job. Personally am not really happy about the climax as I felt the screenplay and the dialogues gradually losing its integrity towards the end. Technically the movie is above the current tamil film standards though Rajeev Menon failed to impress me much with the cinematography. Frame stuttering was irritating especially in the Sea Sequences. I remember him saying he had used an array of various camcorders to shoot 'Kadal' from a Super 35 to a Canon 5D Mark II. But I guess poor integration of shots made it too obvious. Amazing soundtrack by A R Rahman and a wonderful choreography. Watch 'Kadal' only if you are religiously following Maniratnam.

Masters of the Universe - A.k.A Filmmakers

ചലച്ചിത്രകാരന്മാരെ വിവിധ രീതിയില്‍ തരാം തിരിക്കാം. അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്ന മാനദണ്ഡം ഉപയോഗിച്ചാല്‍ നാല് തരം.

1. മലയാളസിനിമകളില്‍ കൂടി മലയാളസിനിമകളെ മാത്രം കാണുന്നവര്‍.
2. മലയാളസിനിമകളില്‍ കൂടി ലോകസിനിമയെ കാണുന്നവര്‍.
3. ലോകസിനിമകളില്‍ കൂടി മലയാളസിനിമകളെ കാണുന്നവര്‍.
4. ഭാഷക്കോ ദേശത്തിനോ അതീതമായി ചിന്തിക്കുന്നവര്‍.

ഒന്നാം തരത്തില്‍ പെട്ട വര്‍ഗം മണ്‍മറഞ്ഞു പൊയ്കൊണ്ടിരിക്കുന്നു. എണ്പതുകളുടെ തുടക്കത്തില്‍ സിനിമയില്‍ വന്നു ഇപ്പോഴും അവശേഷിക്കുന്ന ചില സൂപ്പര്‍-താര സംവിധായകര്‍ ഈ വിഭാഗത്തില്‍ പെടും. രണ്ടാം തരത്തില്‍ പെട്ടവര്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമയില്‍ സജീവമായവരാണ്. ലോകസിനിമകളെ പറ്റി സംസാരിക്കുകയും, ഇപ്പോള്‍ മലയാളസിനിമ ഭരിക്കുന്നത്‌ ഇവരാണെന്നും ഉള്ള വിശ്വാസത്തില്‍ കുളത്തിലെ തവളകളായി ചില സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ഇവര്‍ സസുഖം വാഴുന്നു. മൂന്നാം തരത്തില്‍ പെട്ടവര്‍ ഇപ്പോള്‍ സിനിമ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നു. ലോകസിനിമകളെ പറ്റിയുള്ള പരിജ്ഞാനം മലയാളത്തില്‍ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാതെ കുഴയുന്ന ചെറുപ്പക്കാരുടെ ഒരു നിര. നാലാം തരത്തില്‍ പെട്ട ഒരു വിഭാഗം നിലവില്‍ മലയാളത്തില്‍ ഇല്ല. എന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് പദ്മരാജന്‍ മാത്രമാണ്.

Friday, February 1, 2013

A Statistical Analysis


ഞാന്‍ അങ്ങനെ പുതിയ സിനിമകള്‍ തിയേറ്ററില്‍ പോയി കാണുന്ന ആളല്ല. അതുകൊണ്ട് തന്നെ മോശമായ ഭാഷ ഉപയോഗിച്ച് ഞാന്‍ ഒരു ചിത്രത്തെയും വ്യക്തിയും വിമര്‍ശിച്ചിട്ടില്ല. ഇഷ്ടപെടുന്ന ചിത്രങ്ങളെ കുറിച്ച് എഴുതാറുണ്ട്. അതും വളരെ വ്യക്തമായി എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്ന് വിവരിച്ചുകൊണ്ടാണ് ചെയ്യാറുള്ളത്. ഞാന്‍ എഴുതുന്നത്‌ ഞാന്‍ ഒരു മഹാ സംഭവമാണെന്ന് അറിയിക്കാനാല്ല. രണ്ടു കാര്യങ്ങള്‍. ഒന്ന്, എനിക്ക് എഴുതാന്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരു സിനിമയെ പറ്റി പഠിച്ചു സാങ്കേതികമായി പറയുന്നത്. രണ്ട്, എന്റെ കാഴ്ചപാടുകള്‍ പങ്കിടുന്ന വ്യക്തികള്‍ ധാരാളമായി എന്റെ സുഹൃത് വലയത്തില്‍ ഉണ്ട്. അവരതു വായിക്കാന്‍ താല്പര്യപെട്ടിട്ടുമുണ്ട്. എന്തായാലും ഇത്രയും പറഞ്ഞത് ഒരു വ്യക്തി എന്നോട് പക തീര്‍ക്കുന്നത് പോലെ കുറെ കാര്യങ്ങള്‍ ചെയ്തുകൂട്ടുന്നത് കണ്ടിട്ടാണ്.അവര്‍ ഒരു വിഡ്ഢിയാണ് എന്ന് തെളിയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

NB : എനിക്ക് കൂടുതല്‍ സ്ത്രീസുഹൃതുക്കള്‍ ആണ്. ആനുപാതികമായി നോക്കിയാല്‍ അപ്പോള്‍ കൂടുതല്‍ വിഡ്ഢികളും അതില്‍ ആവുമല്ലോ. അതിലൊരാള്‍. :

Annayum Rasoolum: Romeo & Juliet

Take a linear romance and place it on a very tense premise,thats what Rajiv Ravi does in Annayum Rasoolum. A style, which on many instances reminds us of Anurag Kashyap's Gulaal. But the resemblance ends there. Annayum Rasoolum is heavily structured and grown on the template of Romeo & Juliet. From the title, it follows the pattern with minor and major occasional drifting. But more than adhering to the Shakespearean classic, Rajiv Ravi seems to be inspired from the 1996 Luhrmann version starring Leo Di Caprio. And its clearly not bad inspiration. He pulled it off extremely well and far beyond the expectations I had. ( When Rasool sees Anna lighting candles during the church festival reminds us of the scene where Leo sees Claire through a fish tank during the party. Kunjumon and Claire's mad cousin. Death of a friend and sabbatical at distance. And especially the climax scene) Loved the way Fahad portrayed Rasool. Andrea did a decent job with limited spoken words. The guys who played Abu and Colin did outstanding work being realistic and raw on screen. Sunny Wayne (for sure has great potential) on the other hand, seemed a little misplaced. I didn't get the whole point of him being the narrator. I would've preferred if Hyder was doing the narration. And the voiceover,at times, seemed silly and lacking proper content. Excellent cinematography. Though the scope of the movie was huge, I wasn't impressed with the sound design. Most of the dialogues weren't audible with too much of ambient interference. I didn't have a problem with the lengthy running time, but would've avoided/trimmed down a couple of scenes. An enjoyable experience. A great start for 2013

Wednesday, January 30, 2013

Nigel Powers: The Dutch Hater

Helplessly observing the cultural terrorism progressing in the nation. Today its Kamal Hassan and tomorrow its definitely gonna be us, who'll be packing their bags. A debate on quality of the work is irrelevant at this juncture but its a definite threat to the society when we are denied the freedom of harmless artistic expression. Another thing that worries me is the bisexual attitude of the commentators. We can easily relate this to Nigel Powers' super hilarious, oxymoronic statement , "There's only two things I hate in this world. People who are intolerant of other people's cultures and the Dutch."

Tuesday, January 29, 2013

Morse!

കുറച്ചു കാലമായുള്ള സംശയം ആണ്. സിനിമകളില്‍ പ്രത്യേകിച്ച് മലയാള സിനിമകളില്‍ സംഭവിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളെ കുറിച്ചാണ്. ഒരാള്‍ ഫോണ്‍ എടുക്കുന്നു. "ഹലോ മിസ്റ്റര്‍ മേനോന്‍" എന്നോ "പെരേര" എന്നോ "അബൂബക്കര്‍" എന്നോ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ പ്രതികരണങ്ങളുടെ ഒരു ഘോഷയാത്ര . ഒരു നിമിഷം പോലും ഇടയിടാതെ "അതെയോ", "ഓഹോ", "എന്നിട്ട്" എന്നിങ്ങനെ തുടങ്ങി "എന്നാല്‍ ശരി" എന്ന് പറഞ്ഞു അവസാനിപ്പിക്കും.എന്നിട്ട് തൊട്ടടുത്ത്‌ ആകാംഷയോടെ ഇരിക്കുന്ന ആളോട് മഹാഭാരത നീളമുള്ള സംഭവം വിവരിക്കുകയും ചെയ്യും. ഇനി എന്റെ സംശയം. ഈ മുക്കിനും മൂളലിനും ഇടയില്‍ ഈ കഥ മുഴുവന്‍ ഫോണില്‍ കൂടി അയാള്‍ വിവരിച്ചത് എങ്ങനെ. ഒടുവില്‍ ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. മോര്‍സ് കോഡ്! ഇനി ശ്രദ്ധിക്കു.
സംഭവിച്ചത് ഇതാണ്.

"മിസ്റ്റര്‍ പെരേര".
"ട ട ട ടടടട ട".
"അതെയോ?".
"ട ട ട ടടടടടടടടടടടട ടട ടട".
"ഓഹോ".
"ടടടടടട ട ട ടടട".
"എന്നാല്‍ ശരി".

Monday, January 14, 2013

Weed Moment #14: Year 2007

You are getting to bed, trying to get some shut eye. You start counting stars, sheeps and b**bs. Finally you boot up the computer and start searching for porn with the nastiest keywords ever possible. The next moment you are asleep. You wakes up in the morning to a million missed calls, messages and pings. And then you realize that you've posted the keywords on Facebook instead of Google Search. Aargh, you semi-sleeping stoned moron!

Change

"തെമ്മാടിയും ആരെയും കൂസാത്തതുമായ നായകന്‍. അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. തന്റെടിയും കര്‍മ്മനിരതനുമായ ഒരു ഉദ്യോഗസ്ഥന്‍.അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. വിവരമില്ലാത്തവനും എന്നാല്‍ കലാകാരനുമായ ചെറുപ്പക്കാരന്‍.അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. സര്‍വവിന്ജ്യാനകൊശവും മറ്റു സകലതിനെയും പുഛവും ആയ ഒരു മനുഷ്യന്‍. അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. സ്നേഹനിധികളും പരസ്പരം ചാവാനും കൊല്ലാനും മടിയില്ലാത്ത ഒരച്ഛനും മകനും. അവര്‍ക്കിടയിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു." മേല്പറഞ്ഞ സിനിമ നിരൂപണ-പരസ്യ വാചകങ്ങളില്‍ "കടന്നു വരുന്നു" എന്ന വാചകത്തോട്‌ കൂടി ഞാന്‍ വായന അവസാനിപ്പിക്കുകയും ആ സിനിമ പൂര്‍ണമായി ഉപേക്ഷികുകയും ചെയുകയാണ് കാലാകാലങ്ങളായി ചെയ്തു വരുന്നത്. പെണ്ണ് കടന്നു വരുന്നു എന്ന അറുപഴഞ്ചന്‍ സങ്കല്‍പം മാറ്റി, പെണ്ണ് നടന്നു വരുന്നു, ഓടി വരുന്നു, ചാടി വരുന്നു, കിടന്നു വരുന്നു, എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ മലയാള സിനിമ സംവിധായകര്‍ ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.